NEWSPravasi

യുഎഇയില്‍ ഇനി സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിന് പെര്‍മിറ്റ് വേണം

അബുദബി: യുഎഇയില്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് നിയന്ത്രണം. ട്യൂഷന്‍ ക്ലാസുകള്‍ എടുക്കുന്നവര്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷയായിരിക്കും ലഭിക്കുക. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനുകള്‍ തടയുക എന്ന് ലക്ഷ്യമിട്ടാണ് നടപടി.

യോ?ഗ്യരായ അധ്യാപകര്‍ക്ക് എംഒഎച്ച്ആര്‍ഇയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്. രണ്ട് വര്‍ഷത്തേക്ക് പെര്‍മിറ്റ് സജന്യമായിരിക്കും. വര്‍ക്ക് പെര്‍മിറ്റിന് യോഗ്യരായവര്‍ക്ക് സ്വകാര്യ ട്യൂഷന്‍ നടത്താനും ഇതുമൂലം വരുമാനം ഉണ്ടാക്കാനും അനുമതി ലഭിക്കും.

Signature-ad

സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, തൊഴില്‍രഹിതരായ വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്.

Back to top button
error: