NEWSPravasi

സന്ദർശന വിസയില്‍ എത്തിയ കൊച്ചി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി

ദുബായ്: കൊച്ചി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയില്‍ മീരാന്‍റെ മകൻ റഷീദ് (45) ആണ് മരിച്ചത്.

സന്ദർശന വിസയില്‍ എത്തിയ ഇദ്ദേഹം  ദേരയിലായിരുന്നു താമസം.മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസ് അറിയിച്ചു.

Signature-ad

ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനില്‍.മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കള്‍: ഹന്ന,ഹാബി.

Back to top button
error: