Pravasi

  • സന്ദർശന വിസയില്‍ എത്തിയ കൊച്ചി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി

    ദുബായ്: കൊച്ചി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയില്‍ മീരാന്‍റെ മകൻ റഷീദ് (45) ആണ് മരിച്ചത്. സന്ദർശന വിസയില്‍ എത്തിയ ഇദ്ദേഹം  ദേരയിലായിരുന്നു താമസം.മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസ് അറിയിച്ചു. ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനില്‍.മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കള്‍: ഹന്ന,ഹാബി.

    Read More »
  • തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

    റിയാദ്:തണുപ്പകറ്റാനായി മുറിയിൽ വിറക് കത്തിച്ചുറങ്ങിയ ഇന്ത്യക്കാരന് ദാരുണാന്ത്യം.ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവ് (38) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.     അൽഖസീം പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിന്റെ  മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്. അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.   ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്തത്. ബോബി ദേവിയാണ് മദൻലാലിന്റെ ഭാര്യ. മൂന്ന് മക്കൾ.

    Read More »
  • വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്ബില്‍ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്. അല്‍ഐൻ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച്‌ ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അല്‍ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

    Read More »
  • ദുബായിലെ വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്‌ പുതിയ നോള്‍ കാര്‍ഡ്

    ദുബായ്: എമിറേറ്റിലെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ നോള്‍ കാർഡ് പ്രഖ്യാപിച്ചു. ഇതുവഴി ദുബായിലെ പൊതുഗതാഗത നിരക്കുകളില്‍ വിദ്യാർത്ഥികള്‍ക്ക് 50 ശതമാനം വരെ കിഴിവാണ് ഈ കാർഡ് ഉറപ്പ് നല്‍കുന്നത്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കാൻ്റീനുകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്ബോള്‍ വിദ്യാർത്ഥികള്‍ക്ക് 70 ശതമാനം വരെ കിഴിവുകളും പ്രമോഷണല്‍ ഓഫറുകളും നോള്‍ കാർഡുകള്‍ ഉപയോഗിച്ച്‌ ലഭിക്കുന്നതാണ്. പുതിയ നോള്‍ കാർഡ് ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ഐഎസ്‌ഐസി ആനുകൂല്യങ്ങള്‍, സേവനങ്ങള്‍, ഡിസ്കൗണ്ടുകള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കുന്ന ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാർത്ഥി ഐഡി കാർഡായും പ്രവർത്തിക്കും.

    Read More »
  • അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട പത്തനംതിട്ട സ്വദേശി ഒടുവിൽ നാടണഞ്ഞു

    റിയാദ്: അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട് നാട്ടില്‍ പോകാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു (ബാലൻ) നാടണഞ്ഞു. ഇന്ത്യൻ കള്‍ചറല്‍ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്. ഹൗസ് ഡ്രൈവർ വിസയില്‍ റിയാദിലെത്തിയെങ്കിലും സ്പോണ്‍സറുടെ കീഴില്‍ ജോലിയില്ലാത്തതിനാല്‍ അറാറില്‍ കാർപെൻറർ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോണ്‍സർ സുരേന്ദ്രനെ തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസില്‍പ്പെടുത്തുകയായിരുന്നു. ഇതറിയാതെ ജോലി തുടർന്ന അദ്ദേഹം ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈവിരലുകള്‍ നഷ്ടപ്പെട്ട്‌ ചികിത്സക്ക്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൂറുബായ വിവരം അറിയുന്നത്‌. ഹുറൂബ്‌ നീക്കാമെന്ന് പറഞ്ഞ്‌ പലരും സുരേന്ദ്രനെ സമീപിച്ച്‌ പണം വാങ്ങിയെങ്കിലും കുരുക്കഴിക്കാനോ ഇഖാമ പുതുക്കാനോ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു തവണ ഇന്ത്യൻ എംബസി വഴി നാടണയാൻ ശ്രമിച്ചെങ്കിലും സ്പോണ്‍സർ റിയാദില്‍ ആയതിനാല്‍ അറാർ ഏരിയയിലെ തർഹീലില്‍നിന്ന് എക്സിറ്റ്‌ അടിക്കാൻ കഴിഞ്ഞില്ല. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ നഴ്‌സായ സഹോദരി, കോഴിക്കോട് ജില്ല എസ്‌.വൈ.എസിന്റെ കീഴിലുള്ള ‘സഹായി’ വഴി വിവരം റിയാദ്‌ ഐ.സി.എഫിനെ അറിയിക്കുകയായിരുന്നു.…

    Read More »
  • ഹൃദയാഘാതം: കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ മരിച്ചു

    മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ മരിച്ചു. കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവില്‍ വട്ടംചേരിയില്‍ ഹരി നന്ദനത്തില്‍ ബി.സജീവ് കുമാർ (49) റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പിതാവ്: ബാലകൃഷ്ണപിള്ള. മാതാവ്: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കള്‍: നന്ദന, ഹരിനന്ദൻ. മലപ്പുറം വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) സുഹാറില്‍ മരണപ്പെട്ടു. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു.

    Read More »
  • മുടി വെട്ടാൻ വെറും 5 ദിര്‍ഹം; ദുബായില്‍ ‘ബജറ്റ് ജെന്റ്സ് സലൂണ്‍’ വ്യാപകമാകുന്നു

    ദുബായ് ∙ ഉത്പന്നത്തിന് ഒരിക്കല്‍ വില കൂടിയാല്‍ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് വിത്യസ്തമാകുകയാണ് ദുബായ്. 15 മുതൽ 20 ദിർഹം വരെ വാങ്ങിയിരുന്ന സ്ഥാനത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആണ് ദുബായിലെ ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് വാങ്ങുന്നത്. ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് അഞ്ച് ദിർഹം നിരക്കിലാണ് തലമുടിയും താടിയുമൊക്കെ വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായില്‍ മസാജിനും ഇതേ നിരക്കാണ്. എന്നാല്‍, ഫേഷ്യലിന് 10 ദിർഹം നല്‍കണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഈ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി.  കേരളത്തില്‍ ഏതാണ്ടെല്ലാം സ്ഥലങ്ങളിലും ചുരുങ്ങിയത് 150 രൂപയെങ്കിലും നല്‍കിയാലേ മുടി വെട്ടാനാകൂ. ഈ വേളയിലാണ് ദുബായില്‍ ബജറ്റ് ജെന്റ്സ് സലൂണ്‍ വ്യാപകമാകുന്നത്.  കാശ്മീർ സ്വദേശിനിയായ അഷ്റഫ് അല്‍ തവാഫിയാണ് ഗ്രൂപ്പിന്റെ ഉടമ. ഖിസൈസ് ദമാസ്കസ് സ്ട്രീറ്റ്, മുഹൈസിന (സോണാപൂർ) എന്നിവിടങ്ങളിലടക്കം ദുബായില്‍ മാത്രം ഇവർക്ക് 20 കേന്ദ്രങ്ങളുണ്ട് . എല്ലായിടത്തും വ്യത്യസ്ത…

    Read More »
  • റമദാന്‍ 2024; ദുബായ് ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

    ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇഫ്താര്‍ വിരുന്നും റമദാന്‍ സൂക്കുകളുമായി റമദാന്‍ തീമിലായിരിക്കും ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്. നോമ്ബുതുറ സമയത്തെ അറിയിക്കുന്ന പരമ്ബരാഗത രീതിയിലുള്ള പീരങ്കിയില്‍ നിന്നും വെടിയുതിർക്കുന്നതും ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരിക്കും. പ്രധാന വേദികളില്‍ അറബിക് സംഗീതമായിരിക്കും അരങ്ങേറുക. ഡ്യുവല്‍ ഹാർപ്സ് ഷോ, വയലിൻ പ്ലെയർ, തന്നൂറ ഷോ എന്നിവയുള്‍പ്പെടെ നിരവധി ലൈവ് ഷോകള്‍ മിനി വേള്‍ഡിലെ മെയിൻ സ്റ്റേജിനും വണ്ടർ സ്റ്റേജിനുമിടയില്‍ മാറിമാറി നടക്കും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒമ്ബത് മണിക്ക് സംഗീത വെടിക്കെട്ട് ആകാശത്തെ പ്രകാശിപ്പിക്കും. കിഡ്സ് തീയേറ്ററില്‍ രസകരവും വിനോദപ്രദവുമായ ഷോകളും വാരാന്ത്യദിനങ്ങളില്‍ ഒരുക്കും. വെള്ളിയാഴ്ച മുതല്‍ ഞായർ വരെ റമദാൻ-എക്‌സ്‌ക്ലൂസീവ് കാലിഡോസ്‌കോപ്പ് ഷോയ്‌ക്കൊപ്പം മനോഹരമായ അറബി പപ്പറ്റ് ഷോകളും…

    Read More »
  • റമദാൻ വ്രതം മാർച്ച്‌ 11ന്: ഖത്തർ

    ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച്‌ 11ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച്‌ 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കും. സൂര്യാസ്തമനത്തിനുശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ മായുന്നതെന്നും അതിനാല്‍ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അല്‍ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസല്‍ മുഹമ്മദ് അല്‍ അൻസാരി അറിയിച്ചു.

    Read More »
  • ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം;ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു

    ദുബായ് :കുടുംബം എത്തിച്ചേർന്നതിന്റെ സന്തോഷം അല്‍പായുസായിരുന്നു. ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഗള്‍ഫിലേക്ക് വിമാനം കയറുന്നവർ, വിശേഷിച്ച്‌ കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥ പറഞ്ഞാല്‍ തീരില്ല. ജോലി സമ്മർദ്ദവും, മാനസിക സംഘർഷവും, കുടുംബത്തില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിന്റെ സങ്കടവും എല്ലാം ചേർന്ന് വലിയൊരു തീച്ചൂളയിലായിരിക്കും മിക്കവരും. 15 വർഷത്തിലേറെയായി യുഎഇയില്‍ ജോലി നോക്കിയിട്ടും ഒരിക്കല്‍ പോലും കുടുംബത്തെ കൊണ്ടുവരാൻ സാധിക്കാതിരുന്ന പ്രവാസിക്ക് അതിന് അവസരം കിട്ടിയപ്പോള്‍ ഉണ്ടായ ദുരന്തമാണ് പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നത്. അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം: പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരില്‍ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടില്‍ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങള്‍ കടന്ന് പോകവേ. ദുഃഖത്തിന്റെ ദൂതുമായി…

    Read More »
Back to top button
error: