Pravasi

  • കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി അന്തരിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സൺ, കുവൈത്ത് ഒ.ഐ.സി.സി പ്രവർത്തക എന്നീ നിലകളിൽ മലയാളികൾക്കിടയിൽ സജീവമായിരുന്നു. ആലപ്പുഴ സ്വദേശയായ അമ്പിളി ദിലി എറണാകുളത്തായിരുന്നു താമസം. ഭർത്താവ് ദിലി പാലക്കാട് കുവൈത്ത് അൽമീർ ടെക്നിക്കൽ കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്. മക്കള്‍ – ദീപിക (യു.കെ), ദീപക് (കുവൈത്ത്), മരുമകള്‍ – പാര്‍വതി.

    Read More »
  • ഒരാഴ്ച മുമ്പ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

    റിയാദ്: ഒരാഴ്ച മുമ്പ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വേങ്ങര കൂരിയാട് സ്വദേശി മേലേവീട്ടിൽ അബ്ദുനാസർ (55) ആണ് മരിച്ചത്. ജിദ്ദ റുവൈസിൽ താമസിച്ചിരുന്ന ഇദ്ദേഹം തനിമ കലാസാംസ്കാരിക വേദി ജിദ്ദ ഘടകം സജീവ പ്രവർത്തകനാണ്. രാവിലെ നെഞ്ചുവേദനയെ തുടർന്ന് സമീപത്തെ ആശുപത്രയിലെത്തിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങുമ്പോഴാണ് അന്ത്യം. മകൻ അനസ് ജിദ്ദയിലുണ്ട്. ഭാര്യ: റഫീഖ. മക്കൾ നൂഹ, സജദ, അബ്ദുല്ല, അനസ്, അദ്നാൻ, മിസ്ബ, രിദാൻസ.

    Read More »
  • സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടകയില്‍ വന്‍ വര്‍ധന; പരാതിയുമായി ഉപഭോക്താക്കള്‍

    റിയാദ്: സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വര്‍ധിച്ചു വരുന്നതായി ആക്ഷേപം. കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വര്‍ധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാര്‍ പരാതിപ്പെടുന്നു. 25,000 മുതല്‍ 30,000 റിയാല്‍ വരെ വാര്‍ഷിക വാടകയുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനിടെ 10,000 റിയാല്‍ വരെ വര്‍ധനവ് വരുത്തി. വാടക വര്‍ധനവിന് കൃത്യമായ മാനദണ്ഡങ്ങള്‍ മന്ത്രാലയം നിര്‍ദേശിക്കാത്തതും അനിയന്ത്രിത നിരക്ക് വര്‍ധനവിന് ഇടയാക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ വാടക തുകയുള്‍പ്പെടെയുള്ളവ ഈജാര്‍ വഴിയാക്കിയ മന്ത്രാലയ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം വാടക വര്‍ധനവിനും മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രാജ്യത്ത് താമസ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ വന്ന കുറവ്, വിസ നടപടികള്‍ ലഘൂകരിച്ചതോടെ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനവ് എന്നിവ താമസ കെട്ടിടങ്ങളുടെ ആവശ്യകത വര്‍ധിക്കാന്‍ കാരണമായതായി റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നു.  

    Read More »
  • പുതുവര്‍ഷ നറുക്കെടുപ്പില്‍ 20 കോടി ദിര്‍ഹം സമ്മാനവുമായി എമിറേറ്റ്സ് ഡ്രോ

    ദുബായ്: പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് സമ്മാനത്തുകയുമായി ജനപ്രിയ നറുക്കെടുപ്പായ എമിറേറ്റ്സ് ഡ്രോ.  20 കോടി ദിര്‍ഹമാണ് സമ്മാനം. എമിറേറ്റ്സ് ഡ്രോ മെഗാ 7 ലാണ് ഈ സമ്മാനം നേടാനാവസരം. പങ്കെടുക്കുന്നവര്‍ക്ക് ഈ മാസം 31 രാത്രി 8.30 വരെ സമയമുണ്ട്.  പുതുവര്‍ഷം മികച്ച രീതിയില്‍ ആരംഭിക്കാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് എമിറേറ്റ്സ് ഡ്രോ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് അലവാദി പറഞ്ഞു. എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വരാനിരിക്കുന്ന നറുക്കെടുപ്പുകള്‍ തത്സമയം കാണാം. സംശയങ്ങള്‍ക്ക് ഫോണ്‍ 800 7777 7777. വെബ്സൈറ്റ് www.emiratesdraw.com.

    Read More »
  • അജ്മാനില്‍ മലയാളി യുവതി മരിച്ച നിലയില്‍

    അജ്മാൻ: മലയാളി യുവതിയെ അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം തൃക്കടവൂര്‍ അശോകന്‍റെ മകള്‍ റോജ മോള്‍ (43) ആണ് മരിച്ചത്. അജ്മാനില്‍ സെവൻ ഹാര്‍വെസ്റ്റ് കമ്ബനിയിലെ സെയില്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു.

    Read More »
  • ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ

    അബുദബി: ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ആശംസകള്‍ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. യുഎഇയിലും ലോകമെമ്ബാടുമുള്ള ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാവര്‍ക്കും, അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു. ഈ അവസരം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സമാധാനവും ക്ഷേമവും നല്‍കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അതേസമയം ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കുവൈത്തിലെ ക്രിസ്ത്യൻ പള്ളികള്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഒഴിവാക്കി.

    Read More »
  • റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ കണ്ടെത്തി; അറസ്റ്റിലായത് വ്യത്യസ്ത കാരണങ്ങളാല്‍

    റിയാദ്: വിമാനയാത്രയ്ക്കിടെ റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലുള്ളതായി വിവരം ലഭിച്ചു. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയും അറസ്റ്റിലാവുകയായിരുന്നു. റിയാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് മലയാളികളെയും അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ അറിയിച്ചു. തൃശൂര്‍, പരപ്പനങ്ങാടി സ്വദേശികളെയാണ് കണ്ടെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വേഗം പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജിസാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃശൂര്‍ സ്വദേശി റിയാദില്‍ അറസ്റ്റിലായത്. യാത്രയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടാവുകയും വിമാനത്തിനകത്ത് വെച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നുവെന്ന് സിദ്ദീഖ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹത്തിന് നേരത്തേ തന്നെ മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ ചികിത്സ നല്‍കാതെ വിമാനത്തില്‍ നാട്ടിലക്ക് അയക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ജിസാനില്‍നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരാള്‍ കേരളത്തില്‍ നിന്ന്…

    Read More »
  • ദുബൈയിൽ വീണ്ടും തീപിടിത്തം; ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം

    ദുബൈ: ദുബൈയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഇന്റര്‍നാഷണല്‍ സിറ്റിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ഒരാള്‍ മരിച്ചത്. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ച ഉടന്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി കെട്ടടിത്തില്‍ നിന്നും ആളുകളെ  ഒഴിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

    Read More »
  • ടിക്കറ്റ് നിരക്കുകള്‍ കുത്തനെ മുകളിലേക്ക്! നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച്‌ പ്രവാസികള്‍

    ക്രിസ്തുമസ് , പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികള്‍. അവധി സീസണ്‍ മുതലെടുത്ത് ഭൂരിഭാഗം എയര്‍ലൈനുകളും നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ, നാട്ടിലേക്ക് തിരിച്ചെത്തുക എന്ന സ്വപ്നം മിക്ക പ്രവാസികളും ഉപേക്ഷിച്ചു. ഇക്കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് ഏകദേശം നാലിരട്ടിയിലധികമാണ് ഉയര്‍ന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും നാട്ടിലേക്ക് എത്തണമെങ്കില്‍ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കില്‍ ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്.ഇതിന് പുറമേ, അന്തര്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും ദുരിതത്തിലാണ്. അവധി സീസണില്‍ മൂന്നിരട്ടിയിലധികം തുകയാണ് സ്വകാര്യബസുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്താൻ ഏകദേശം 10000 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ട അവസ്ഥയാണ്.

    Read More »
  • ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ മിനയിൽ 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു

    റിയാദ്: പുതിയ വർഷത്തെ ഹജ്ജ് സീസണിൽ കൂടുതൽ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി മിനയിൽ 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. മശാഇർ റോയൽ കമീഷനാണ് ടവറുകളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനയുടെ വെളിച്ചത്തിലാണിത്. ഈ വർഷം ഹജ്ജ് വേളയിൽ ഇത് പ്രയോജനപ്പെടുത്താനാണ് പദ്ധതി. സമയബന്ധിതമായി തീർഥാടകർക്ക് പോകാനും വരാനുമുള്ള സൗകര്യം, സുരക്ഷ എന്നിവക്കാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും നൂതന സാങ്കേതിക സൗകര്യങ്ങളും ഈ കെട്ടിടങ്ങളെ വേറിട്ടതാക്കും. നിരവധി തീർഥാടകരെ ഉൾക്കൊള്ളുേമ്പാൾ വേണ്ട എല്ലാ സുരക്ഷാ നിബന്ധനകളും കണക്കിലെടുത്ത് ആധുനിക എൻജിനീയറിങ് ഡിസൈനുകളിലാണ് ഇവ നിർമിക്കുന്നത്. റെസിഡൻഷ്യൽ ടവറുകൾ മിനയിൽ പരീക്ഷിക്കുന്നത് ഇതാദ്യമല്ല. 15 വർഷം മുമ്പ് മിന താഴ്വരയിൽ ആറ് റെസിഡൻഷ്യൽ ടവറുകൾ നിർമിച്ചിരുന്നു. അത് വലിയ വിജയകരമാവുകയും ചെയ്തതിെൻറ പശ്ചാത്തലത്തിൽ അടുത്ത 12 എണ്ണം കൂടി നിർമിക്കുന്നത്.  

    Read More »
Back to top button
error: