Pravasi

  • ആരോഗ്യകരമായ റമദാൻ ഡയറ്റിന് ഇതാ അഞ്ച് ഭക്ഷണങ്ങൾ

    ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ  ഉപവാസത്തോടെ പ്രാർത്ഥനകൾ നടത്തുന്ന മാസമാണ് റമദാൻ മാസം. റമദാൻ മാസത്തിൽ, ആളുകൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും കഴിക്കാതെ വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഇഫ്താർ  നോമ്പ് തുറക്കൽ നടത്തുന്നു. റമദാനിലെ ഒരു ദിവസം വെളുപ്പിനെയുള്ള ‘സെഹ്‌രി’ അല്ലെങ്കിൽ ‘സുഹൂർ’ എന്ന ഭക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. സൂര്യോദയത്തിന് മുമ്പ് ഭക്ഷണം കഴിക്കണം.അത് നിങ്ങളുടെ വയർ നിറയ്ക്കുകയും ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുണം. അതുകൊണ്ട് തന്നെ ഒരു ദിവസം മുഴുവൻ ഭക്ഷണമില്ലാതെ ഇരിക്കുന്നതിനായി സെഹ്‌റി സമയത്ത് ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കണം.അതായത് ഒരാൾ അവരുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ദ്രാവകം, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ ഉൾപ്പെടുത്തണം. ഇത് ഒരു ദിവസത്തിൽ ഏകദേശം 12 മണിക്കൂർ ഭക്ഷണവും വെള്ളവുമില്ലാതെ ഉപവസിക്കാൻ  സഹായിക്കും. സെഹ്‌രിക്ക് വേണ്ടി തയ്യാറാക്കാവുന്ന വളരെ എളുപ്പമുള്ളതും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ചില വിഭവങ്ങൾ ഇതാ.. ഫ്രൂട്ട് സാലഡ് പഴങ്ങൾ എപ്പോഴും സൂപ്പർഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. ശരീരത്തിലെ ജലാംശം…

    Read More »
  • നാട്ടിലെ വീട്  ജപ്തി ചെയ്തു; ഓച്ചിറ സ്വദേശി ഒമാനില്‍ ജീവനൊടുക്കി

    മസ്കറ്റ്:  വസ്തുവും വീടും  ബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയല്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനെയാണ് (61) ഒമാനിലെ ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇബ്രിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്ന വിജയൻ വീടുവെക്കുന്നതിനായി 2016ല്‍ വള്ളിക്കാവിലെ കേരള ബാങ്കില്‍നിന്ന് ഏഴു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കുറച്ച്‌ പണം തിരിച്ച്‌ അടച്ചെങ്കിലും അതെല്ലാം പലിശയില്‍ വരവ് വെച്ചു. വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇപ്പോള്‍ മുതലും പലിശയും അടക്കം 14,70,000 രൂപ അടയ്ക്കാനുണ്ടായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്, 2022 നവംബർ 21ന് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ബുധനാഴ്ച ബാങ്ക് അധികാരികള്‍ എത്തി വീടും 1.75 ആർ വസ്തുവും ജപ്തി ചെയ്തതിനുശേഷം ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 30നകം കുടിശ്ശിക അടച്ച്‌ തീർപ്പാക്കണമെന്നും ബാങ്ക് അധികാരികള്‍ അറിയിച്ചിരുന്നു.   ജപ്തി വിവരം…

    Read More »
  • കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 20 ബുധനാഴ്ച്ച വൈകിട്ട് 05.00 മണിയ്ക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ച സംഗമം മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു, യോഗത്തില്‍ ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ അല്‍-അമീന്‍ മീരസാഹിബ് സ്വാഗതം ആശംസിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ മുഖ്യ അഥിതി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ മാനേജര്‍ ജോണ്‍ തോമസ്, രക്ഷാധികാരികളായ ജോയ് ജോണ്‍ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്, ജനറല്‍ സെക്രട്ടറി ബിനില്‍ ടി. ഡി, വനിതാ ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഘലകളിലെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ചടങ്ങില്‍ ട്രഷര്‍ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. സമാജം വൈസ് പ്രസിഡന്റ് അനില്‍…

    Read More »
  • ഒറ്റ വിസയിൽ എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം

    റിയാദ്: അഞ്ചു വർഷത്തേക്ക് എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്ന വീസ വരുന്നു.അറബ് ചേംബേഴ്‌സ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്.  നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. പുതിയ വീസ നിലവില്‍ വന്നാല്‍  ഓരോ തവണയും രാജ്യത്തേക്ക് പ്രവേശിക്കുമ്ബോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഒഴിവായി കിട്ടും. വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

    Read More »
  • മതാന്ധതയിലായിരുന്ന ഒരു സമൂഹത്തിന്റെ അവിശ്വസനീയമായ മാറ്റം; സൗദിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിൽ

    കുരിശിന്റെ ചിഹ്നമുള്ളതിനാല്‍ ഷെവര്‍ലെയുടെ വാഹനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്ന നാട്ടില്‍ ഇന്ന് കുരിശണിഞ്ഞ വിദേശ താരങ്ങള്‍ കളിക്കുന്നു.ആധുനികതയിലേക്ക് മാറുവാന്‍ ശരിയത്ത് നിയമങ്ങള്‍ പോലും റദ്ദാക്കിയ സൗദി ലോകത്തിന് പകരുന്ന പാഠമെന്ത് ? മതത്തിനുമപ്പുറം മാനവികതയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് സൗദി മാറിയതെങ്ങനെ? ഇന്ന് ലോകത്ത് യൂറോപ്പിനെ പോലും കിടപിടിക്കുന്ന രീതിയില്‍ പുരോഗമനം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ.പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യം എന്ന നിലയില്‍ പരിഗണിക്കപ്പെടുമ്ബോഴും മത നിയമങ്ങള്‍ തീര്‍ത്ത കൂര്‍ത്ത മുനകളുള്ള വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാണ് സൗദി ഇന്ന് കാണുന്ന ആധുനിക സൗദിയായി രൂപം പ്രാപിച്ചത്. ഒരു പക്ഷെ ലോകത്തെ മറ്റ് മുസ്ലിം രാജ്യങ്ങളിലുള്ള ദാരിദ്ര്യത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് മിഡില്‍ ഈസ്റ്റ് മുസ്ലിം രാജ്യങ്ങളില്‍ കാണാനാകത്തതും അതുകൊണ്ടു തന്നെയാണ്. ഈ മുന്നോട്ട് പോക്കില്‍ സൗദി അറേബ്യ കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സല്‍മാൻ, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളി എന്നത് മതത്തിനുമപ്പുറം ലോകത്തെ വിശാലമായിക്കാണുവാൻ ഇന്നത്തെ സൗദി…

    Read More »
  • മലയാളി സിനിമാ നിർമ്മാതാവ് ഷാര്‍ജയില്‍ മരിച്ച നിലയില്‍

    കൊച്ചി: സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കല്‍ കോണ്‍ട്രാക്ടിംഗ് ഉടമയുമായ കൊരട്ടി ചക്കിയേത്തില്‍ സി.ഒ.തങ്കച്ചനെ (53) ഷാർജയില്‍ മരിച്ച നിലയിൽ കണ്ടെത്തി. നടൻ രവീന്ദ്രജയന്‍റെ സംവിധാനത്തില്‍ ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന കിറ്റ് ക്യാറ്റ് എന്ന ചിത്രത്തിന്‍റെ പോസ്റ്റ‌് പ്രൊഡക്ഷൻ ജോലികള്‍ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസമായിരുന്നു ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം എന്നാണ് നിഗമനം.

    Read More »
  • ജൂൺ ഒന്നുമുതൽ ബഹ്‌റൈൻ -കൊച്ചി ഇൻഡിഗോ സര്‍വിസ്

    മനാമ: ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ. ജൂണ്‍ ഒന്നു മുതല്‍ സർവിസ് ആരംഭിക്കും.  മനാമയിൽ നിന്നും രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയില്‍ എത്തും.കൊച്ചിയില്‍നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് മനാമയിൽ എത്തിച്ചേരും.

    Read More »
  • കോഴിക്കോട് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ; മാറ്റം ഏപ്രിലില്‍ മുതൽ 

    കരിപ്പൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ വെട്ടിക്കുറച്ചു. ഷാർജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കുറച്ചത്. ഏപ്രിലില്‍ നിലവില്‍വരുന്ന വേനല്‍ക്കാല ഷെഡ്യൂളിലാണ് മാറ്റം. അതേസമയം കണ്ണൂരിലേക്കുള്ള സർവീസ് കൂട്ടിയിട്ടുണ്ട്. കോഴിക്കോടുനിന്ന് ഷാർജയിലേക്ക് ആഴ്ചയില്‍ 10 സർവീസുകള്‍ ഉള്ളത് ഒൻപതാക്കി. ഒരു സർവീസ് കണ്ണൂർ വിമാനത്താവളത്തിലേക്കാണു മാറ്റിയത്. റാസല്‍ഖൈമയിലേക്ക് ആഴ്ചയില്‍ ആറുസർവീസുകള്‍ ഉണ്ടായിരുന്നത് അഞ്ചാക്കി ചുരുക്കി. ഇതും കണ്ണൂരിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദമാമിലേക്ക് കോഴിക്കോടു നിന്നുണ്ടായിരുന്ന സർവീസുകളില്‍ മൂന്നെണ്ണം കണ്ണൂരിലേക്കു മാറ്റി. ഇതുവഴി ആഴ്ചയില്‍ 2000 സീറ്റുകളുടെ കുറവാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

    Read More »
  • കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി

    റിയാദ്: കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകള്‍ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഷമീറിനൊപ്പം ആറ് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷഹ്‌നയും മദീനയിലെത്തിയത്. ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുല്‍ ബഖിഹ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • ‘കുട’യുടെ ഇഫ്താര്‍ സംഗമം

    കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ കുട ( Kerala United District Association -KUDA) ഇഫ്താര്‍ സംഗമം 2024 അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം ഡോ.അമീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താര്‍ കണ്‍വീനര്‍ എം.എ നിസ്സാം സ്വാഗതമാശംസിച്ച ചടങ്ങിന് ബിനോയി ചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി, നജീബ്.പി.വി, ഹമീദ് മധൂര്‍, അഡ്വ.മുഹമ്മദ് ബഷീര്‍ ,സിറില്‍ അലക്‌സ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മുന്‍ ഭാരവാഹികളായ സത്താര്‍ കുന്നില്‍, പ്രേംരാജ്, ചെസില്‍ ചെറിയാന്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാള്‍, 14 ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക മൈത്രിയുടെ നേര്‍സാഷ്യമായ ചടങ്ങില്‍ നോമ്പുതുറയും നടത്തപ്പെട്ടു  

    Read More »
Back to top button
error: