അബുദാബി: തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ് ഉടമകള്‍. യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദുബായില്‍ വാടകനിരക്ക് റെക്കാഡ് ഉയരത്തില്‍ എത്തുകയാണ്. അതിനാല്‍ തന്നെ നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് ഉയര്‍ന്ന വിലയ്ക്ക് വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും വാടകയ്ക്ക് നല്‍കാനാണ് ഉടമകളുടെ നീക്കം. വാടകനിരക്ക് താങ്ങാനാകാത്തതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച് സ്വന്തം വീടുകളിലേയ്ക്ക് മാറുന്നവരും ഏറെയാണ്.
പുതിയ താമസക്കാരുടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായില്‍ വാടകനിരക്ക് ഇരട്ടയക്ക നിരക്കിലാണ് വര്‍ദ്ധിക്കുന്നത്. പ്രോപ്പര്‍ട്ടി വില്‍ക്കാനോ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനോ ആണെങ്കില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് പരമാവധി മുതലാക്കാനാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ ശ്രമിക്കുന്നത്. വാടകക്കാരെ ഒഴിപ്പിച്ച് തിരികെ സ്വന്തം വീട്ടില്‍ താമസമാക്കുന്ന ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വീണ്ടും വീട് വാടകയ്ക്ക് നല്‍കാനാവില്ല.
വാടക സൂചിക നിരക്കില്‍ താഴെ വാടക നല്‍കുന്നവരെയും ചില ഉടമകള്‍ ഒഴിപ്പിക്കുന്നുണ്ട്. വാടക കരാറുകള്‍ പുതുക്കാനും വാടക വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരത്തില്‍ നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി വാടകനിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നു.
എന്നാല്‍, വാടകക്കാരെ ഒഴിപ്പിക്കുന്നതിന് നോട്ടീസ് നല്‍കുന്നതിന് കൃത്യമായ കാരണം ഉണ്ടായിരിക്കണം. വീട് പൊളിക്കുകയോ പുനര്‍നിര്‍ക്കുകയോ ചെയ്യേണ്ട സാഹചര്യം, ഉടയ്‌ക്കോ അടുത്ത ബന്ധുവിനോ വീട് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട സാഹചര്യം, വീട് വില്‍ക്കേണ്ടതായി വരിക എന്നീ സാഹചര്യങ്ങളില്‍ വാടകക്കാരെ ഒഴിപ്പാക്കാന്‍ നോട്ടീസ് നല്‍കാം. 12 മാസമാണ് ഇതിനുള്ള നോട്ടീസ് കാലാവധി. എന്നാല്‍ വാടക വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം നടത്തുന്ന കുടിയൊഴിപ്പിക്കലുകള്‍ക്ക് ന്യായമായ കാരണമില്ലെങ്കില്‍ അത് നിയമവിരുദ്ധമാണ്.
പരമാവധി 20 ശതമാനംവരെയാണ് വാടകയിനത്തില്‍ വാര്‍ഷിക വര്‍ദ്ധനവ് അനുവദിക്കുന്നത്. വിപണി നിരക്ക് അനുസരിച്ചാണ് മിക്ക ഉടമകളും വാടകനിരക്ക് നിശ്ചയിക്കുന്നത്. വസ്തുവിന്റെ സ്ഥാനം, സൗകര്യങ്ങള്‍, പ്രദേശത്തെ നിലവിലെ ആവശ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണിത്.