Breaking NewsKeralaLead NewsNEWSNewsthen SpecialPravasi

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; അറിയിപ്പ് ലഭിച്ചു; നടപടി കാരണം വ്യക്തമാക്കാതെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല.

ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍, ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

Signature-ad

ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ പങ്കെടുക്കാനും ഒക്ടോബര്‍ 30-ന് ഖത്തറിലും നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.

Back to top button
error: