Pravasi

  • കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്; രണ്ട് വ്യാജ ഓഫീസുകളില്‍നിന്ന് 11 പ്രവാസികള്‍ പിടിയില്‍

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ് ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രണ്ട് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് റെയ്ഡ് നടത്തി. പരിശോധനയില്‍ 11 പ്രവാസികള്‍ പിടിയിലായി. കുവൈത്തിലെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ഹവല്ലിയിലെയും ജലീബിലെയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ജലീബ് അല്‍ ഷുയൂഖിലെ ഓഫീസില്‍ നിന്ന് റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരായ ഒമ്പത് സ്ത്രീകളെയാണ് പിടികൂടിയത്. ഇവര്‍ വിവിധ രാജ്യക്കാരാണ്. ഹവല്ലിയിലെ ഓഫീസില്‍ നിന്ന് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയിലും 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒമ്പത് പിടികിട്ടാപ്പുള്ളികളെയും പരിശോധനയില്‍ പിടികൂടി. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 താമസനിയമ ലംഘകരെയും അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച 44 ഗ്യാരേജുകളുടെ വൈദ്യുതി…

    Read More »
  • പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി യു.എ.ഇ; കര്‍ശന നിബന്ധനകള്‍

    അബുദാബി: പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. അവധിക്കാലത്ത് തൊഴില്‍ പഠിക്കാനും പണം നേടാനുമുള്ള അവസരം ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എന്നാല്‍ മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം മൂന്നു മാസത്തെ തൊഴില്‍ കരാറില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടേണ്ടത്. തൊഴില്‍ പരിചയം നേടുന്നതിനൊപ്പം തന്നെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും.   തൊഴിലിന്റെ സ്വഭാവം എന്താണെന്ന് കരാറില്‍ വ്യക്തമാക്കണം. അതോടൊപ്പം വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം എന്നിവയും കരാറില്‍ ഉള്‍പ്പെടുത്തണം. കര്‍ശന വ്യവസ്ഥകള്‍ വെച്ച് തൊഴില്‍ ചെയ്യിക്കാന്‍ പാടില്ല. ഫാക്ടറികളില്‍ രാത്രി സമയം ജോലി ചെയ്യിക്കരുത്. രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അനുവാദമില്ല. ആറ് മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം. വിശ്രമം നല്‍കാതെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ ജോലി ചെയ്യിക്കരുത്. പരിശീലന സമയം തൊഴില്‍ സമയമായി കണക്കാക്കി…

    Read More »
  • കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്; പ്രവാസികള്‍ക്ക് ആശ്വാസമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി

    അബുദാബി: ബലിപെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയോളം വര്‍ധിച്ചിരിക്കെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്. സ്വകാര്യ ട്രാവല്‍ ഏജന്‍സി ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്. തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്നലെ ദുബൈയില്‍ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഏഴിന് റാസല്‍ഖൈമയില്‍ നിന്നും എട്ടിന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഉള്‍പ്പെടെ ആകെ നാല് വിമാനങ്ങളില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനാണ് തീരുമാനം. ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും ഏജന്‍സിക്ക് പദ്ധതിയുണ്ട്. സാധാരണ വിമാനങ്ങളില്‍ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍. അവധികള്‍ ഒരുമിച്ചെത്തിയതോടെ നാട്ടിലേക്കുള്ള വിമാന നിരക്ക് അഞ്ച് ഇരട്ടിയോളമാണ് വര്‍ധിച്ചത്. യുഎഇയില്‍ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക്…

    Read More »
  • കേരളത്തിനൊപ്പം തമിഴ്‌നാടിനും ഗുണം; തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ

    തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. മടക്ക വിമാനം (6ഇ 1608) ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നും തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12ാമത്തെ അന്താരാഷ്ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം. അതേസമയം, ബലിപെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയോളമാണ് ഉയര്‍ന്നത്. അവധികള്‍ ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്ക് നിരക്ക് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത് അഞ്ച് ഇരട്ടിയോളമാണ്. യുഎഇയില്‍ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 42,000 മുതല്‍ 65,000ത്തോളമാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത്…

    Read More »
  • സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷനും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ട 3 പ്രവാസി വനിതകളും പിടിയില്‍

    കുവൈത്ത് സിറ്റി: സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷന്‍ പിടിയില്‍. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവര്‍ മൂന്ന് പേരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.…

    Read More »
  • വെട്ടൂര്‍ ജി ശ്രീധരന്‍ അന്തരിച്ചു; മറഞ്ഞത് റേഡിയോ പ്രക്ഷേപണത്തിന്‍െ്‌റ സുവര്‍ണകാലത്ത് ഗള്‍ഫ് മലയാളി നെഞ്ചേറ്റിയ വ്യക്തിത്വം

    ദുബൈ: പ്രശസ്ത റേഡിയോ അവതാരകന്‍ വെട്ടൂര്‍ ജി ശ്രീധരന്‍ (74) അന്തരിച്ചു. വൃക്ക രോഗസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വര്‍ക്കല വെട്ടൂര്‍ സ്വദേശിയാണ്. ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമയാണ് വെട്ടൂര്‍ ശ്രീധരന്‍. തൊണ്ണൂറുകളില്‍ യുഎഇയില്‍ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ആ ഒരു മണിക്കൂര്‍ പ്രക്ഷേപണം നയിച്ചത് ശ്രീധരന്‍ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂര്‍ പ്രക്ഷേപണം ആയി വളര്‍ന്നു. 20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018ല്‍ വിരമിച്ച ശേഷം നാട്ടില്‍ കഴിയുകയായിരുന്നു. 1980 – ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസത്തിനു തുടക്കമിട്ടത്. അക്കാലത്ത് ‘വിളംബരം’ അടക്കമുള്ള നാടകങ്ങളെഴുതി വെട്ടൂര്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിമ്പ്രം വിജയനെഴുതിയ ‘അമ്പറ’ എന്ന നാടകം സംവിധാനം ചെയ്ത്…

    Read More »
  • കുവൈത്തില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി; അഭയം പ്രാപിച്ച നാലുപേര്‍ കസ്റ്റഡിയില്‍

    കുവൈത്ത് സിറ്റി: നിയമലംഘനം തടയാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി. ഇവിടെ അഭയം പ്രാപിച്ച നാല് താമസനിയമ ലംഘകരെ അധികൃതര്‍ പിടികൂടി. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തിലെ സെവില്ലി പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയാതായാണ് പുറത്തുവരുന്ന കണക്കുകള്‍.സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജലീബ് അല്‍ ശുയൂഖ്, മഹ്ബുല, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്‌റ ഫാംസ്, അബ്ദലി തുടങ്ങിയ…

    Read More »
  • ബലിപെരുന്നാള്‍: സൗദിയിലെ ബാങ്കുകള്‍ അവധി ദിനങ്ങള്‍ പുറത്തുവിട്ടു

    റിയാദ്: ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ സൗദിയിലെ ബാങ്കുകളുടെ ഈദ് അവധി ആരംഭിക്കുമെന്ന് അധികൃതര്‍. ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ സൗദി അറേബ്യയിലെ ബാങ്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന ബാങ്കുകളുടെ ഈദ് അവധി ജൂലൈ 12 നാണ് അവസാനിക്കുക. അവധിക്ക് ശേഷം 13-ാം തീയതി പ്രവര്‍ത്തനം പുനരാരംഭിക്കും. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍ അവധി ദിനങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണല്‍ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കും.  

    Read More »
  • സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോളടിച്ച് ഇന്ത്യക്കാര്‍

    ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഇന്ത്യക്കാര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ, ആബിദ് ഹുസൈന്‍ അന്‍സാരി, ആമീല്‍ ഫോന്‍സെക എന്നിവരാണ് സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കിയത്. നറുക്കെടുപ്പിന്‍െ്‌റ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ മെഴ്‌സിഡസ്- എ.എം.ജി. സി.എല്‍.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോര്‍-ഡോര്‍ പെര്‍ഫോമന്‍സ് കൂപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നായ ഈ കാറിന് 429 ബി.എച്ച്.പിയും 520 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍, ബൈ-ടര്‍ബോ വി6 എഞ്ചിനാണുള്ളത്. ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഇന്ത്യക്കാരെ തേടിയെത്തിയ മറ്റൊരു സ്വപ്‌നവാഹനം. ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരനായ ജമീല്‍ ഫൊന്‍സെക്ക എന്ന നാല്‍പ്പതുകാരനാണ് ബിഎംഡബ്ല്യു ആര്‍ നയന്‍ ടി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്‌സുകള്‍ ഉളളതും മികച്ച ഫ്‌ലാറ്റ്-ട്വിന്‍ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോര്‍സൈക്കിളാണിത്. ഇന്ത്യന്‍ പൗരന്‍ കൂടിയായ ഷെയ്ക് ആബിദ് ഹുസൈന്‍…

    Read More »
  • യുഎഇയില്‍ റോഡ് മറികടക്കുന്നതിനിടെ വാഹനമിടിച്ച് വയനാട് സ്വദേശിനി മരിച്ചു

    ദുബൈ: വയനാട് സ്വദേശിനി ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്‌സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‌വ അല്‍ ബിലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്‌നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് – അബൂബക്കര്‍. മാതാവ് – റംല. മകന്‍ – മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
Back to top button
error: