Pravasi
-
ഡോളറിനെതിരേ വിലയിടിഞ്ഞ് രൂപ; പണമയയ്ക്കാന്‍ ഇടിച്ചുകയറി പ്രവാസികള്‍
അബുദാബി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന നിലയിലെത്തിയിരുന്നു മൂല്യം. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം 79.45ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 79.55 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.58 എന്ന നിലയിലേക്കും അതിന് ശേഷം 79.62ലേക്കും താഴ്ന്നു. രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.67 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21…
Read More » -
മലയാളി നഴ്‌സ് പ്രസവത്തിനിടെ സൗദിയില്‍ മരിച്ചു
റിയാദ്: മലയാളി നഴ്‌സ് സൗദിയില്‍ പ്രസവത്തിനിടെ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ഉള്ള ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലില്‍ ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് മരണം. ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.
Read More » -
മുന്നറിയിപ്പ് മറികടന്ന് അപകടങ്ങള്‍: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും
മസ്‌കറ്റ്: കനത്ത മഴയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ പുതിയ തീരുമാനം. ഞായറാഴ്ച സലാലയിലെ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെട്ട് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കടലില്‍ കാണാതാകുകയാണുണ്ടായത്. ഏതാനും ദിവസം മുമ്പ് നിറഞ്ഞുകിടന്ന വാദികളില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് കുട്ടികളും മുങ്ങി മരിച്ചിരുന്നു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയും വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.
Read More » -
അബുദാബിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല
അബുദാബി: അബുദാബിയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ മഫ്രക് ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സ്‌ക്രാപ്ഡ് ഹെവി വാഹനങ്ങളും ടാങ്കറുകളും സൂക്ഷിക്കുന്ന സ്ഥലമായിരുന്നു ഇത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും വിജയകരമായി തീ നിയന്ത്രണവിധേമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിന്റെ കൂളിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Read More » -
40 വര്‍ഷം അനവധി പ്രവാസികള്‍ക്ക് താങ്ങായ മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദിയിലെ നിരാലംബരായ ഒട്ടേറെ മലയാളികള്‍ക്ക് സഹായവുമായി മുന്‍പന്തിയിലുണ്ടായിരുന്ന മലയാളി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ കേളി കലാസാംസ്‌കാരിക വേദി മജ്മഅ യൂനിറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ റഷീദ് (73) ആണ് മരിച്ചത്. 40 വര്‍ഷമായി മജ്മഅയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. കേളിയുടെ മജ്മഅ യൂനിറ്റ് രൂപീകരണ കാലം മുതല്‍ സജീവമായ അബ്ദുള്‍ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മജ്മഅ കിങ് ഖാലിദ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നല്‍കുന്നു. ഭാര്യ: ഷൈല ബീബി. മക്കള്‍: നസര്‍, സിമി, അഷ്‌കര്‍. മരുമകന്‍: അന്‍സീര്‍.
Read More » -
കഞ്ചാവുമായി അറസ്റ്റിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്; ബന്ധുവിന് നല്‍കാന്‍ പരിചയക്കാരന്‍ തന്നുവിട്ട പാഴ്‌സലെന്ന് വയോധികന്‍
മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. വിമാനത്താവളത്തിലെ എക്‌സ്‌റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ ഇയാളുടെ ബാഗില്‍ രണ്ടര കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. വിപണിയില്‍ ഇതിന് 80,000 ദിനാര്‍ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. എന്നാല്‍ ബാഗില്‍ മയക്കുമരുന്ന് ഉള്ളവിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. 65 വയസുകാരനായ താന്‍ ഇന്നേ വരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാട്ടില്‍ നിന്ന് പരിചയപ്പെട്ട ആള് തന്നുവിട്ട പാര്‍സലാണെന്നും ഇയാള്‍ പറഞ്ഞു. വസ്ത്രങ്ങള്‍ മാത്രമാണെന്നാണ് തന്നോട് പറഞ്ഞത്. ഈ പ്രായത്തില്‍ മയക്കുമരുന്ന് കടത്തിയിട്ട് താന്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം കോടതിയില്‍ ചോദിച്ചു. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി 10…
Read More » -
പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം
പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ ഓണ്‍ലൈന്‍ സംരംഭകത്വ പരിശീലന പരിപാടി ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 18നകം നോര്‍ക്ക റൂട്ട്‌സ് എന്‍.ബി.എഫ്.സി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 0471-2770534 / 0091-8592958677 എന്ന നമ്പറില്‍ ലഭ്യമാവും.
Read More » -
മലയാളി യുവാവ് സൗദിയില്‍ തൂങ്ങിമരിച്ചനിലയില്‍
റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ താമസസ്ഥലത്തു ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യമായ കുഞ്ഞുമുഹമ്മദ് പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച നടക്കാനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്‌സിയടക്കം ഒരുക്കിവെച്ചിരുന്നു. പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തുണ്ട്.
Read More » -
സഹോദരനുവേണ്ടി ഡ്രൈവിങ് ടെസ്റ്റില്‍ ഹാജരായ യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ടെസ്റ്റ് അധികൃതരെ കബളിപ്പിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സഹോദരന് വേണ്ടി ഡ്രൈവിങ് ടെസ്റ്റില്‍ ഹാജരായ യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജഹ്‌റയിലായിരുന്നും സംഭവം. ജഹ്‌റ ടെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് യുവാവ് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ അധികൃതര്‍ ഇത് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ജഹ്‌റയിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇയാള്‍ക്കെതിരായ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Read More » -
ഭാര്യയ്‌ക്കൊപ്പം ഹജ്ജിനെത്തിയ മലയാളി മരിച്ചു; മദീനയില്‍ ഖബറടക്കി
റിയാദ്: ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സൗദിയിലെത്തിയ മലയാളി മദീനയില്‍ മരിച്ചു. കൊല്ലം കണ്ണനല്ലൂര്‍ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്ലിയാരുടെ മകന്‍ അബ്ദുറഹീം മുസ്ലിയാര്‍ (62) ആണ് മരിച്ചത്. മൃതദേഹം മദീനയില്‍ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥന കഴിഞ്ഞിരിക്കവേ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിലവില്‍ കണ്ണനല്ലൂര്‍ ചിഷ്തിയ മദ്റസയില്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിന്‍കുഴി, പരവൂര്‍, ഇടവ, ഓയൂര്‍ എന്നിവിടങ്ങളില്‍ ഖത്തീബ് ആയും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഹബീബ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍. മരുമകള്‍: സൗമി.
Read More »