Pravasi

  • കനത്ത മഴ: യുഎഇയിലെ ചിലസ്ഥലങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

    ഫുജൈറ: കനത്ത മഴ കണക്കിലെടുത്ത് യു.എ.ഇയുടെ ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച കനത്ത മഴ ലഭിച്ച ഫുജൈറയില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അതീവ ജാഗ്രത പുലര്‍ത്തണമെന്നും റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഫുജൈറയ്ക്കും റാസല്‍ഖൈമയ്ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നു. #أمطار_الخير #استمطار #تلقيح_السحب #المركز_الوطني_للأرصاد#Rain #Cloud_Seeding #NCM pic.twitter.com/i9s54fmgcO — المركز الوطني للأرصاد (@NCMS_media) July 28, 2022 ഇന്നലെ പെയ്ത കനത്ത മഴയില്‍ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം…

    Read More »
  • കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എ.ഇ.

    അബുദാബി: തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ കര്‍ശന നടപടികളുമായി യു.എ.ഇ അധികൃതര്‍. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനും മറ്റ് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനുമാണ് തീരുമാനം. നാല് മാസത്തിലധികം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപന ഉടമയുടെ മറ്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയ്‌ക്കെതിരേയും നടപടി ഉണ്ടാകും. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരേ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍ വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നല്‍കാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാ നടപടി. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ, കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഫീല്‍ഡ്…

    Read More »
  • വിമാന ടിക്കറ്റ് നിരക്കിൽ പത്തിരട്ടിയോളം വർധന; ചട്ടം 135 ചോദ്യം ചെയ്ത് പ്രവാസി അസോസിയേഷൻ ഹൈക്കോടതിയിൽ

    ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കോടതി ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്. ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന് ചട്ടമാണ് വ്യോമയാന നിയമത്തിലെ 135ാം ചട്ടം. എന്നാൽ വിദേശരാജ്യത്തേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും വിദേശകമ്പനികളുടെയും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചിയിക്കാൻ സർക്കാരിനാകുമെന്നും ഇതിന് കോടതി ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരള പ്രവാസി അസോസിയേഷനായി പ്രസിഡൻറ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരാണ് ഹർജിക്കാർ. ദില്ലിയിലെ കെ എം എൻ പി ലോ ഫേമാണ് ഹർജി ഫയൽ ചെയ്തത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായത്. ഇത് മലയാളികൾ അടക്കം പ്രവാസികളെ വലിയ…

    Read More »
  • യുഎഇയില്‍ അടുത്ത ടേമില്‍ ബസ് ഫീസും വര്‍ദ്ധിക്കുമെന്ന് സൂചന; ആശങ്കയോടെ പ്രവാസി രക്ഷിതാക്കള്‍

    ദുബൈ: യുഎഇയിലെ ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് ഫീസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ടേമില്‍ സ്‍കൂള്‍ ബസുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും നടന്നുവരികയാണെന്ന് വിവിധ ട്രാന്‍സ്‍പോര്‍ട്ട് കമ്പനികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‍കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് പുതിയ ആശങ്കയാണ് ഈ വാര്‍ത്തകള്‍ സമ്മാനിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയിലെ ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വാഹനവുമായി ബന്ധപ്പെടുന്ന മേഖലകളിലെല്ലാം ചെലവ് വര്‍ദ്ധിക്കുന്നതോടെയാണ് സ്‍കൂള്‍ ബസുകളുടെ ഫീസിലും വര്‍ദ്ധനവിന് കളമൊരുങ്ങുന്നത്. അധിക ചെലവുകളുടെ നല്ലൊരു ഭാഗവും തങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ വിവിധ സ്‍കൂള്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് നിരവധി സ്‍കൂളുകള്‍ക്ക് വേണ്ടി ട്രാന്‍സ്‍പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനി അഭിപ്രായപ്പെട്ടു. അതേസമയം ഇന്ധനവില വര്‍ദ്ധനവിന്റെ ഭാരം രക്ഷിതാക്കളിലേക്ക് പരമാവധി കുറച്ചുമാത്രം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്ക്…

    Read More »
  • കൊവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍

    ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്- 51,496 പേര്‍. യുഎഇയിലേക്ക് ഈ കാലയളവില്‍ 13,567 പേര്‍…

    Read More »
  • യുഎഇയിലെ സി.ബി.എസ്.സി. സ്‌കൂളില്‍ അവസരങ്ങൾ

      യുഎഇയിലെ അബുദാബിയിലുള്ള ഇന്ത്യന്‍ സി.ബി.എസ്.സി. സ്‌കൂളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈമറി & സെക്കന്‍ഡറി ലെവല്‍), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷന്‍ (സെക്കന്‍ഡറി), അറബിക് (സെക്കന്‍ഡറി) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ലൈബ്രേറിയന്‍ തസ്തികയ്ക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും അഭികാമ്യം. സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചര്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിര്‍ബന്ധം. ആകര്‍ഷകമായ ശമ്പളം, സൗജന്യ താമസം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങി യു.എ.ഇ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ [email protected] ല്‍ അയയ്ക്കണം. കൂടുതല്‍…

    Read More »
  • നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

    ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്. 2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും 2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക് ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെജി. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുക വിതരണം ചെയ്തു. സി.ഇ.ഒ…

    Read More »
  • സൗദിയില്‍ കുടുങ്ങിയ മകനെ കാണാന്‍ പ്രാര്‍ഥിച്ചത് 22 വര്‍ഷം; ഒടുവില്‍ മകനെത്തി, കണ്‍കുളിര്‍ക്കെ കണ്ട് നാലാം നാള്‍ ഉമ്മ മരിച്ചു

    റിയാദ്: നിയമക്കുരുക്കില്‍പ്പെട്ട് സൗദിയില്‍ കുടുങ്ങിയ മകനായി 22 വര്‍ഷം കാത്തിരുന്ന ഉമ്മ ഒടുവില്‍ മകനെ കണ്‍കുളിര്‍ക്കെകണ്ട് മരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരിച്ചത്. മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട് തിരിച്ചുവരാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതയായിരുന്നു ഫാത്തിമ. രണ്ട് പതിറ്റാണ്ടിലധികം കാലം തന്റെ മകന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആ മാതാവ് എന്നും പ്രാര്‍ഥനയിലായിരുന്നു. മരിക്കും മുമ്പ് മകനെ കണ്‍കുളിര്‍ക്കെ കാണാനും ആശ്ലേഷിക്കാനും ഏറെ ആഗ്രഹിച്ച ഫാത്തിമ ഒടുവില്‍ മകനെത്തി മൂന്നു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹായില്‍ പ്രവിശ്യയിലെ മൂഖഖ് ഗ്രാമത്തില്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ശരീഫ്. ആടുകളെ മേച്ചും കൃഷിസ്ഥലം നനച്ചും ടാക്‌സി ഓടിച്ചും വര്‍ക്ക്‌ഷോപ്പ് നടത്തിയുമൊക്കെ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ച് ബാക്കി പാവങ്ങളെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു ശരീഫ്. എന്നാല്‍ ഇദ്ദേഹത്തിന്റെയടുത്ത് നിന്ന്് പണം കടം വാങ്ങി പലരും മുങ്ങി. അതിനിടെ തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്നുകാട്ടി സ്‌പോണ്‍സര്‍ ശരീഫിനെതിരേ സൗദി…

    Read More »
  • വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    റിയാദ്: വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തന്‍വീട്ടില്‍ ശിഹാബുദ്ദീന്റെ (58) മൃതദേഹമാണ് റിയാദില്‍ നിന്ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. 22 വര്‍ഷമായി റിയാദില്‍ അമ്മാരിയായിലെ ഫാം ഹൗസില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്കി. ഭാര്യ സഹോദരനും ജീവകാരുണ്യ കമ്മറ്റി അംഗവുമായ നിസാറുദ്ധീന്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോയി.

    Read More »
  • ഇന്റര്‍നെറ്റ് പങ്കുവച്ച് കുടുങ്ങരുത്; മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍

    മസ്‌കത്ത്: ഇന്റര്‍നെറ്റ് പങ്കുവച്ച് അബദ്ധങ്ങളില്‍ ചാടരുതെന്ന് മുന്നറിയിപ്പു നല്‍കി ഒമാന്‍ അധികൃതര്‍. കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്ക്കരുതെന്നും നിരവധി പ്രശ്‌ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പു നല്‍കി. കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ ഇത് കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് നിയമപരമായ ബാധ്യതകള്‍ വരുത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള സങ്കീര്‍ണതകള്‍ ഇന്റര്‍നെറ്റ് പങ്കുവയ്ക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്നതായും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യത ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഒപ്പം വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും…

    Read More »
Back to top button
error: