Pravasi

  • യാത്രക്കാര്‍ വഞ്ചിതരാകരുത്; മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത പരിശോധനകള്‍ ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്ന് ഖത്തര്‍ വിസാ സെന്റര്‍

    കോഴിക്കോട്: മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും പരിശോധനകള്‍ നടത്താന്‍ എക്സ്റ്റേണല്‍ മെഡിക്കല്‍ സെന്ററുകളില്‍നിന്ന് ആവശ്യപ്പെട്ടാല്‍ യാത്രക്കാര്‍ മെഡിക്കല്‍ സെന്ററിനെ അറിയിക്കണമെന്ന് ഖത്തര്‍ വിസാ സെന്റര്‍. 91446133333 എന്ന നമ്പറിലോ [email protected]/ [email protected] എന്ന ഇ മെയിലിലോ ആണ് അറിയിക്കേണ്ടത്. പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം ചില അപേക്ഷകര്‍ക്ക് മാത്രമാണ് മെഡിക്കല്‍ റഫറല്‍ ഇഷ്യൂ ചെയ്യാറുള്ളത്. സി.ടി. സ്‌കാന്‍, ക്വാണ്ടി ഫെറോണ്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന ചില വിപുല പരിശോധനകള്‍ക്ക് മാത്രമാണ് എക്സ്‌റ്റേണല്‍ ഹെല്‍ത്ത് കെയര്‍വെല്‍ ഫെസിലിറ്റികള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നത്. എന്‍.എ.ബി.എല്‍, എന്‍.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ കണ്ടെത്തി ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ എമ്പാനല്‍ ചെയ്തിട്ടുണ്ട്. അധിക വൈദ്യ പരിശോധനകള്‍ക്ക് അതാത് കേന്ദ്രങ്ങളില്‍നിന്ന് ഔദ്യോഗിക രസീത് നല്‍കും. പരിശോധനയുടെ സ്റ്റാറ്റസ് സംബന്ധിച്ച തുടര്‍ വിവരങ്ങള്‍ ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ സിസ്റ്റം/ഖത്തര്‍ വിസ സെന്റര്‍ വെബ്‌സൈറ്റ് വഴി അപേക്ഷകര്‍ക്ക് നേരിട്ടു ലഭിക്കും. എന്നാല്‍ എന്തു കാരണത്താലാണ് മെഡിക്കല്‍ അണ്‍ഫിറ്റ് എന്നത്…

    Read More »
  • മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരിച്ചു

    റിയാദ്: മക്കയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരിച്ചു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ കാസര്‍കോട്, പടന്ന സ്വദേശി റൗളാ ബീവി (50) ആണ് മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചു. പുരുഷ സഹായമില്ലാത്ത നോണ്‍ മഹറം വിഭാഗത്തില്‍ ബന്ധു നൂര്‍ജഹാനൊപ്പം ഹജ്ജിന് എത്തിയതായിരുന്നു റൗളാ ബീവി. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായില്‍ വെച്ച് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകന്‍ റഷീദ് രിദ പരിചരണത്തിനായി ദുബൈയില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. ഭര്‍ത്താവ് – അബ്ദുല്‍ ഹക്കീം. മക്കള്‍ – സഫ്വാന്‍, റഷീദ് രിദ, സയ്യിദ് അബൂബക്കര്‍. മൃതദേഹം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം ശ്രമം നടത്തിവരുന്നു.

    Read More »
  • വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ച കൊല്ലം ഓച്ചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങൻകുളങ്ങര കണ്ണമത്ത് തറയിൽ വീട്ടിൽ ശിവദാസന്റെ (62) മൃതദേഹമാണ് റിയാദിൽ നിന്ന് മുംബൈ വഴി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്. ഉനൈസ കെ.എം.സി.സിയാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നാഴ്ചയോളമായി ശിവദാസൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഉനൈസ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദമ്മാമിൽ ജോലിചെയ്യുന്ന മകൻ ഇവിടെയെത്തി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടെ അൽഖസീം വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി. ഉടനെ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സൽമാൻ കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉനൈസ ആശുപത്രിയിൽ ചികിത്സ നടത്തിയത് മുതൽ മൃതദേഹം നാട്ടിലയക്കുന്നത് വരെയുള്ള കാര്യങ്ങൾ നിർവഹിച്ചത് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയാണ്. സലാം നിലമ്പൂർ രേഖകൾ ശരിപ്പെടുത്താൻ രംഗത്തുണ്ടായിരുന്നു. മകൻ ഷിബു മൃതദേഹത്തെ അനുഗമിച്ചു. ഭാര്യ: രാധ (വസന്ത കുമാരി), മകൾ: മിന്നു ദാസ്.

    Read More »
  • ‘സിം’ എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖ തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്തു; ഒടുവില്‍ കേസില്‍ കുടുങ്ങി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ പ്രവാസി

    റിയാദ്: ഏഴു വർഷം മുമ്പ് ആദ്യമായി സൗദിയിലെത്തിയപ്പോൾ വഴിയരികിലെ പെട്ടിക്കടയിൽ നിന്ന് മൊബൈൽ സിം വാങ്ങുമ്പോൾ ഇത് തന്‍റെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന് ഈ ചെറുപ്പക്കാരൻ കരുതിയില്ല. താൻ നൽകിയ വിവരങ്ങൾ ദുരുപയോഗം ചെയ്ത മാഫിയ സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അകപ്പെട്ട് നാട്ടിൽ പോകാനാവാതെ അലയുകയാണ് കന്യാകുമാരി, കരുങ്കൽ സ്വദേശിയായ സാജു (28). ദമ്മാമിലെ ഒരു കമ്പനിയിൽ മേസൻ ജോലിക്കായാണ് സാജു എത്തിയത്. സൗദി റെസിഡന്റ് പെർമിറ്റായ ഇഖാമ ലഭിച്ച ഉടനെ സീകോ ബിൽഡിങ് പരിസരത്തെ ഒരു കടയിൽ നിന്ന് മൊബൈൽ സിം വാങ്ങി. അതിനാവശ്യമായ രേഖയായി നൽകിയത് ഇഖാമയുടെ പകർപ്പാണ്. ഒരു വർഷത്തിനുശേഷം ജോലിചെയ്യുന്ന സ്ഥലത്തേക്ക് സ്‍പോൺസറോടൊപ്പം പൊലീസ് എത്തിയപ്പോഴാണ് താൻ ചതിയിലകപ്പെട്ട വിവരം അറിയുന്നത്. രാജുവിന്റെ രേഖ ഉപയോഗിച്ച് വേറെയും ഫോൺ കണക്ഷനുകൾ എടുക്കുകയും ബാങ്കിൽ അക്കൗണ്ട് തുറന്ന് പണം കവരുകയും ചെയ്തു എന്നായിരുന്നു കേസ്. താൻ നിരപരാധിയാണെന്ന് വാദിച്ചിട്ടും തെളിവുകൾ സാജുവിന് എതിരായിരുന്നു. സൈസഹാത്തിലേയും…

    Read More »
  • നയനമനോഹരം; ലോക പ്രീതി പിടിച്ചുപറ്റി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും

    അബുദാബി: ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയില്‍ ഇടം പിടിച്ച് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും. ഏറ്റവും കൂടുതല്‍ ആളുകള്‍ മനോഹരം എന്ന് പറഞ്ഞിരിക്കുന്ന വിവിധ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് എട്ടാം സ്ഥാനവും ദുബൈ ഫൗണ്ടന് 11-ാം സ്ഥാനവുമാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്ക് ആണ് ഒന്നാം സ്ഥാനത്ത്. ലക്ഷ്വറി ട്രാവല്‍ കമ്പനിയായ കുവോനി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്.

    Read More »
  • നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ മലയാളി സൗദിയില്‍ മരിച്ചു

    റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49)ആണ് മരിച്ചത്. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഒമാനില്‍ ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം

    മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള…

    Read More »
  • ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

    റിയാദ്: സൗദിയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്യുന്നു. പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അതേ കമ്പനിയില്‍തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ അജേഷിനേയും കമ്പനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനാഇയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്‍കുന്നു. ഭാര്യ: ഉഷാകുമാരി, മക്കള്‍: അനിഷ, അജേഷ്.

    Read More »
  • വിദേശത്തുവെച്ച് പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ എന്ത് ചെയ്യണം?

    ദുബൈ: വിദേശയാത്രയ്ക്കിടെ പാസ്‍പോര്‍ട്ട് നഷ്ടമാകുകയെന്നത് ഏറ്റവും പ്രയാസകരമായ ഒരു അനുഭവമായിരിക്കും. തുടര്‍ യാത്രകളും നാട്ടിലേക്കുള്ള മടക്കവുമെല്ലാം ചോദ്യചിഹ്നമാവുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നിങ്ങലെ സഹായിക്കും. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ഒരു ഇന്ത്യക്കാരന് തന്റെ പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടാം. ഔട്ട് പാസ് എന്ന് പൊതുവെ അറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി അടുത്തിടെ അബുദാബിയിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും ചെയ്‍തു. There is no good time to lose your #passport. Fortunately, if you do, you can apply for an Emergency Certificate with the help of the Indian Embassy. The #EmergencyCertificate allows Indian nationals in the UAE to travel one way…

    Read More »
  • പ്രവാസികൾ പണം കൊണ്ടു വരുന്നു; അന്യസംസ്ഥാന തൊഴിലാളികൾ പണം കൊണ്ടുപോകുന്നു: ജോൺ ബ്രിട്ടാസ് എം പി

    ലോകത്ത് ഏറ്റവും കൂടുതൽ വിവാദം കയറ്റി അയയ്ക്കുന്നത് കേരളത്തിൽ നിന്നാണെന്ന് ജോൺ ബ്രിട്ടാസ്.ഫ്ലോറിഡയിലെ ഫൊക്കാന സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രവാസികൾ കേരളത്തിലേക്ക് പണം ഒഴുക്കുമ്പോൾ അതിൽ ഒരു 50000 കോടിയെങ്കിലും അന്യ സംസ്ഥാന തൊഴിലാളികൾ കൊണ്ട് പോകുകയാണെന്ന് ജോണ് ബ്രിട്ടാസ് എം.പി. പറഞ്ഞു. എന്നാൽ അതിന്റെ 10 ശതമാനം അവർ കേരളത്തിൽ ചിലവാക്കുന്നു എന്നത് മറക്കരുത്.. നമ്മുടെ സ്റ്റേറ്റിന്റെ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നത് വിവാദങ്ങളാണ്. അതുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്ന മാനുഷിക സൂചിക ഉന്നമനം കൈവരിച്ച നാടാണ് കേരളം. കറന്സി നോട്ട് എണ്ണുമ്പോൾ പല സംസ്ഥാനങ്ങളും നമ്മുടെ മുന്നിലായിരിക്കും. പക്ഷെ സോഷ്യൽ ക്യാപിറ്റൽ നോക്കുമ്പോൾ നാം തന്നെ മുന്നിൽ. ഇത് നിസാരമല്ല. ഇത് കൈവരിച്ചത് കേരളത്തിലെ സാമൂഹിക അന്തരീക്ഷം കൊണ്ടാണ്. ജാതിമത ഭിന്നതകളോ സംഘർഷമോ ഇല്ലാത്തതാണ് നമുക്ക് മാറ്റങ്ങൾ കൊണ്ടു വന്നത്. നാട്ടിൽ വലിയ കാറിൽ സഞ്ചരിക്കുന്നവർക്ക് അതിനു പറ്റിയ റോഡില്ലെന്നു പരാതി.മന്മോഹൻ സിങ്…

    Read More »
Back to top button
error: