NEWS
-
മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ എത്തിച്ചയാളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; പവിത്രന്‍ കണ്ണുകള്‍ തുറന്നു
കണ്ണൂര്‍: മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി എത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ് എകെജി ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കണ്ണുകള്‍ തുറക്കുകയും ബന്ധുക്കളെ തിരിച്ചറിയുകയും സംസാരിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യയും കുടുംബാംഗങ്ങളും പവിത്രനെ കണ്ടു. ഡോ. പൂര്‍ണിമ റാവുവിന്റെ പരിചരണത്തില്‍ ഗ്യാസ്ട്രോ ഐസിയുവിലാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസമാണ്, കൂത്തുപറമ്പ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനെ മരിച്ചുവെന്നു കരുതി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നത്. മൃതദേഹം മാറ്റാന്‍ വന്ന സൂപ്പര്‍ വൈസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യന്‍ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില്‍ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോര്‍ച്ചറിക്ക് മുന്നില്‍…
Read More » -
കാര്‍ട്ടറുടെ അടക്കിനും എത്തിയില്ല, ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം വിരല്‍ ചൂണ്ടുന്നത് ഒബാമയും ഭാര്യയും തമ്മിലുള്ള വേര്‍പിരിയലിലേക്ക്? സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും സൂപ്പര്‍ ദമ്പതികള്‍
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചിതരാകാന്‍ പോകുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അമേരിക്കയില്‍ എമ്പാടും ഉയരുന്നത്. തിങ്കളാഴ്ച അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഭര്‍ത്താവിനൊപ്പം മിഷേല്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാഖ് ഒബാമ പങ്കെടുക്കുമെന്നും മിഷേല്‍ പങ്കെടുക്കുകയില്ലെന്നും കഴിഞ്ഞ ദിവസമാണ് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പതിന് നടന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് പല സമൂഹ മാധ്യമങ്ങളിലൂടെ ഈ താരദമ്പതികള്‍ വേര്‍പിരിയുകയാണോ എന്ന സംശയം പ്രകടിപ്പിച്ചത്. സമൂഹ മാധ്യമമായ എക്‌സില്‍ നിരവധി പേരാണ് ഒബാമ ദമ്പതികള്‍ പിരിയുകയാണ് എന്ന വാര്‍ത്ത പങ്ക് വെച്ചത്. ഒരാള്‍ എക്‌സില്‍ കുറിച്ചത് ഒബാമ ദമ്പതികള്‍ ഈ വര്‍ഷം പിരിയുകയില്ല എന്നാണ് വിശ്വാസം എങ്കിലും ഇവര്‍ അധികകാലം ഇനി ഒരുമിച്ച് താമസിക്കുകയില്ല…
Read More » -
പത്തനംതിട്ട പീഡനത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍; അറസ്റ്റിലായ 52 പേരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
പത്തനംതിട്ട : കായിക താരമായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. സുമിത് (25) , ആര്‍. രഞ്ജിത്ത് (23), അതുല്‍ ലാല്‍ (19), പി പ്രവീണ്‍ (20) , അഭിജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ 25 പ്രതികളില്‍ 19 പേര്‍ ഇതുവരെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പൊലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയിലിലാണ്. മലയാലപ്പുഴ സ്റ്റേഷനിലെ പ്രതി അഭിജിത്തിനെ ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി…
Read More » -
ഗോപന്‍ സ്വാമിയുടെ മൃതദേഹം സമാധിയില്‍ നിന്ന് പുറത്തെടുത്തു; ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: പിതാവിനെ മക്കള്‍ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അഴുകിയ നിലയിലാണ്. സര്‍ജന്‍ അടക്കം സ്ഥലത്തുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. രാവിലെ തന്നെ പൊലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. കല്ലറയിലേക്കുള്ള വഴികള്‍ അടച്ചു. 200 മീറ്റര്‍ പരിധിയില്‍ ആളുകളെ പൂര്‍ണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തുണ്ട്. കല്ലറ തുറന്നു പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. തുടര്‍ന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കള്‍ സമാധിയിരുത്തിയത്. ഇന്ന് എട്ടുദിവസമായി. ഇന്നലെ രാത്രി…
Read More » -
കളഞ്ഞു പോയ താക്കോല്‍ അന്വേഷിച്ചിറങ്ങിയ വയോധികന്‍, പിന്നീട് മടങ്ങിയെത്തിയില്ല; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊല്ലം: ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പത്ര ഏജന്റായ കൊട്ടിയം സ്വദേശി ജി ബാബുവാണ് (65) മരിച്ചത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പില്‍ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടില്‍ നിന്ന് പോയ ബാബു പിന്നീട് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിന് ശേഷം ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്‌കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്. വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്‌കൂട്ടറിന്റെ താക്കോല്‍ കളഞ്ഞു പോയതിനാല്‍ അത് തിരക്കി പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്‍കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ…
Read More » -
15കാരിയെ താലിചാര്‍ത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെണ്‍കുട്ടിയുടെ അമ്മയും യുവാവും അറസ്റ്റില്‍
പത്തനംതിട്ട: അമ്മയുടെ ഒത്താശയോടെ പതിനഞ്ചുവയസ്സുകാരിയെ താലി ചാര്‍ത്തുകയും മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയുംചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശി (25)നെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയായ 35 വയസ്സുകാരിയും പിടിയിലായി. ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയോട് അടുത്തത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്. അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ചുട്ടിപ്പാറയിലെത്തിച്ചു. അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിക്ക് താലിചാര്‍ത്തി. വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം വൈകിട്ട് അഞ്ചോടെ മൂന്നുപേരും കൂടി മൂന്നാറിലേക്ക് പോയി. ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനുസമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശൗചാലയത്തില്‍ പോയ സമയത്ത് അമല്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മലയാലപ്പുഴ പോലീസ്, കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. കുട്ടിയെ കാണാതായതിനായിരുന്നു കേസ്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴോടെ അവിടെയെത്തി മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ…
Read More » -
നടന്‍ സെയ്ഫ് അലി ഖാന് വീട്ടില്‍വച്ച് കുത്തേറ്റു; ഗുരുതര പരുക്കുകള്‍, അടിയന്തര ശസ്ത്രക്രിയ
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനു വീട്ടില്‍വച്ച് കുത്തേറ്റു. ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂര്‍ണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”വീട്ടില്‍ അജ്ഞാതനായ ഒരാള്‍ ആക്രമിച്ചതിനെ തുടര്‍ന്നു പുലര്‍ച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. 6 മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റു. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസര്‍ജന്‍, കോസ്‌മെറ്റിക് സര്‍ജന്‍ എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്.…
Read More » -
‘സമാധി’ തുറന്നു: ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം, പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ദുരൂഹതകൾ നീങ്ങും
നെയ്യാറ്റിൻകരയിലെ വിവാദ സമാധി തുറന്നു. കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. സമാധി മണ്ഡപം മറച്ചാണ് പൊലീസ്, നടപടികൾ തുടങ്ങിയത്. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിഷേധം കണക്കിലെടുത്ത് 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഫോറൻസിക് സംഘവും എത്തി. മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റിയിരുന്നു. കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോര്‍ട്ടവും നടക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.…
Read More » -
ആടിനെ മേയ്ക്കാന്‍ പോയി; മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം. വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം; ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. ‘സമാധിപീഠം’ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.
Read More »