Breaking NewsKeralaLead NewsNEWSpolitics

രമേശ് പിഷാരടി തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം പരി​ഗണിക്കുന്നത് എം. അനിൽകുമാറിനെ

കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ്. സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുന്നത് യുഡിഎഫിനെ സംബന്ധിച്ചുള്ളതാണ് അഭിമാനപ്രശ്നം കൂടിയാണ്.വിജയസാധ്യത എന്ന മാനദണ്ഡത്തിൽ പല പേരുകളും പരിഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്.

കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപ്പറേഷൻ ഡിവിഷനുകളിൽ ഇത്തവണ എൽഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്.

Signature-ad

ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ദീർഘകാലത്തിന് ശേഷം 1991-ൽ കെ. ബാബുവിലൂടെയാണ് പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച് തവണ ജയിച്ചു. എന്നാൽ ബാർകോഴ വിവാദത്തെ തുടർന്ന് 2016-ൽ ബാബുവിന് അടിപതറി. 4,467 വോട്ടിനാണ് എം. സ്വരാജ്, ബാബുവിനെ വീഴ്ത്തിയത്. എന്നാൽ 2021-ൽ വീണ്ടും കെ.ബാബു അതേ സ്വരാജിനെ തോൽപ്പിച്ച് വെന്നിക്കൊടി പാറിച്ചു. പക്ഷേ ഭൂരിപക്ഷം 1,232 വോട്ടായി ചുരുങ്ങി.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ സിപിഎമ്മിൻ്റെ പ്രഥമ പരിഗണന കൊച്ചി മുൻ മേയർ എം.അനിൽകുമാറിനാണ്. സംസ്ഥാനത്ത് ബിജെപി വേരോട്ടമുണ്ടാക്കിയ മണ്ഡലം കൂടിയായതിനാൽ തൃപ്പൂണിത്തുറയിൽ ഇത്തവണ ഹൈവോൾട്ടേജ് പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.എസ്. രാധാകൃഷ്ണൻ, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ പുറത്തുള്ള പേരുകളാണ് ബിജെപി പരിഗണന. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ പെടുന്ന സീറ്റാണ് തൃപ്പൂണിത്തുറ.

വൈപ്പിൻ സീറ്റിൽ ഇക്കുറി ഈഴവ സമുദായത്തിൽ നിന്ന് ഒരാളെയാവും യുഡിഎഫ് നിർത്തുക. കഴിഞ്ഞ തവണ മത്സരിച്ച ദീപക് ജോയി നിലവിൽ കൊച്ചി നഗരസഭ മേയറാണ്. മേയർ മത്സരിക്കേണ്ട എന്ന തീരുമാനം വന്നാൽ സീനിയർ നേതാവായ അജയ് തറയിലിന് നറുക്കുവീണേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: