NEWS
-
സര്ക്കാരില്നിന്നു പിന്തുണ കിട്ടിയില്ല; മുകേഷ് ഉള്പ്പെടെ നടന്മാര്ക്കെതിരായ പീഡന പരാതി പിന്വലിക്കുന്നതായി നടി
കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്ക്കെതിരേ നല്കിയ പരാതി പിന്വലിക്കുന്നതായി ആലുവയിലെ നടി. സര്ക്കാരില്നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്നിന്ന് പിന്വാങ്ങുന്നതായി ഇവര് അറിയിച്ചത്. കേസില് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്മാറ്റം. നടന്മാര്ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്, ബിച്ചു എന്നിവരും കോണ്ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന് എന്നിവര്ക്കെതിരെയും ഇവര് ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന് സര്ക്കാര് തയ്യാറായില്ലെന്നും സര്ക്കാരില് നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവര് ആരോപിക്കുന്നു. മാധ്യമങ്ങളില് നിന്ന് പോലും പിന്തുണ ലഭിച്ചില്ല. കേസുകള് പിന്വലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില് അയക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഏഴു പേര്ക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്.
Read More » -
കുറവ സംഘം കോട്ടയത്തും എത്തിയിരുന്നു; തമ്പടിച്ചത് കാഞ്ഞിരപ്പള്ളിയില്
കോട്ടയം: ആലപ്പുഴ പൊലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് ശെല്വനെ ജൂണ് ആദ്യവാരം ജില്ല പൊലീസും അറസ്റ്റ് ചെയ്തിരുന്നു. രാമപുരം സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസില് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തിയാണ് പൊലീസ് സംഘം ഇയാളടക്കം രണ്ടുപേരെ പിടികൂടിയത്. രാമപുരം പുതുവേലിയില് വീടിന്റെ അടുക്കളവാതില് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള് ഉറങ്ങിക്കിടന്ന വയോധികയുടെ 14 ഗ്രാം വരുന്ന 70,000 രൂപ വിലവരുന്ന വളകള് വയര് കട്ടര് ഉപയോഗിച്ച് മുറിച്ചെടുത്തതാണ് കേസ്. ആദ്യഘട്ടത്തില് യാതൊരു തെളിവും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്നിന്ന് ജില്ലയിലെത്തി പല ഭാഗങ്ങളിലായി പല തൊഴിലുകള് ചെയ്ത് ജീവിക്കുന്ന ആളുകളാണ് മോഷണത്തില് പിന്നിലെന്ന് പിന്നീട് മനസ്സിലായി. അവരില് രണ്ടുപേരെ തമിഴ്നാട്ടില്നിന്ന് കസ്റ്റഡിയിലെടുത്തതോടെ മോഷണസംഘം തമിഴ്നാട്ടിലെ തേനി ജില്ലയില് ചിന്നമന്നൂരിനടുത്ത് കാമാച്ചിപുരം എന്ന ഗ്രാമത്തില്നിന്ന് വന്നവരാണെന്ന് വ്യക്തമായി. മുന് ജില്ല പൊലീസ് മേധാവി കെ. കാര്ത്തിക്, പാലാ ഡിവൈ.എസ്.പി കെ. സദന് എന്നിവരുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്ന്ന് ചിന്നമന്നൂരില്നിന്ന് 11 കിലോമീറ്റര്…
Read More » -
സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില് മുറിവേറ്റതായാണ് റിപ്പോര്ട്ടുകള്. സര്ജറി വേണമെന്ന ഡോക്ടര്മാരുടെ നിര്ദേശത്തെ തുടര്ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്സിലെ ഒന്നാം നിലയിലെ ശുചിമുറിയില് വച്ചാണ് അപകടം ഉണ്ടായത്. നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നായിരുന്നു ജീവനക്കാര് പറഞ്ഞത്. അതിന് പിന്നാലെയാണ് ക്ലോസറ്റ് പൊട്ടിവീണ് വീണ്ടും അപകടം ഉണ്ടായത്.
Read More » -
വൈദ്യുതി ബില് അടയ്ക്കാന് ഫോണ് വിളിച്ച് പറഞ്ഞു; വെട്ടുകത്തിയുമായി വന്ന് ഉദ്യോഗസ്ഥനെ മര്ദിച്ച് വീട്ടുടമ
മലപ്പുറം: വൈദ്യുതി ബില്ലടയ്ക്കാന് ഫോണ് ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസില് എത്തി മര്ദിച്ചു. വണ്ടൂര് കെഎസ്ഇബി സെക്ഷന് ഓഫീസിലെ ലൈന്മാന് കാപ്പില് സി.സുനില് ബാബുവിനാണ് (39) മര്ദനമേറ്റത്. ഇയാളെ വണ്ടൂര് താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എന്ജിനീയറുടെ പരാതിയെ തുടര്ന്ന് പള്ളിക്കുന്ന് തച്ചു പറമ്പന് സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയില് എടുത്തു. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള് വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര് ഫോണ് ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. പ്രകോപിതനായി കെഎസ്ഇബി ഓഫിസില് എത്തിയ സക്കറിയ സാദിഖ്, ഫോണ് ചെയ്യുകയായിരുന്ന സുനില് ബാബുവിനെ പുറകില്നിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാന് ശ്രമിക്കുകയും ചെയ്തു. തടയാന് ചെന്ന മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്ബാബുവിന്റെ കഴുത്തിനും പുറത്തും മര്ദനമേറ്റു.
Read More » -
കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്ത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്ശം. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോള് ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്ക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളില് നിയമനടപടികള് ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഓര്മിപ്പിച്ചു. 2017 ഏപ്രില് 9നാണ് കേസിനാസ്പദമായ സംഭവം. പറവൂരില് മുഖ്യമന്ത്രിക്കെതിരെ കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില് പൊലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിനു പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവര്ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയില് ഉള്ളവര് ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്തു; ആദിവാസി യുവതിയെ മര്ദിച്ചശേഷം മനുഷ്യവിസര്ജ്യം തീറ്റിച്ചു
ഭുവനേശ്വര്: ഒഡിഷയില് 20-കാരിയായ ആദിവാസി യുവതിയെ മര്ദിച്ചശേഷം മനുഷ്യവിസര്ജ്യം തീറ്റിച്ചെന്ന് പരാതി. ബൊലാന്ഗീര് ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തില് നവംബര് 16-നാണ് സംഭവം. ആദിവാസി വിഭാഗക്കാരനല്ലാത്ത പ്രതി, യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടര് ഓടിച്ച് വിളകള് നശിപ്പിച്ചിരുന്നു. ഇതില് പ്രതിഷേധിച്ച യുവതിയെ മര്ദിക്കുകയും നിര്ബന്ധിച്ച് മനുഷ്യവിസര്ജ്യം തീറ്റിക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറില് പറയുന്നത്. യുവതിയെ രക്ഷിക്കാന് പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. കുറ്റവാളിക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത് ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ബി.ജെ.ഡി എം.പി നിരഞ്ജന് ബിസി പറഞ്ഞു. ഭംഗമുണ്ടയില് ക്രമസമാധാനനില തകര്ന്നാല് സംസ്ഥാന സര്ക്കാര് ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതേസമയം, പ്രതി ഒളിവിലാണെന്ന് എസ്.പി. ഗിലാരി ഋഷികേഷ് ധ്യാന്ദിയോ വാര്ത്താ ഏജന്സിയായ പിടിഐയോട് പ്രതികരിച്ചു. രണ്ട് പ്രത്യേക സംഘങ്ങള് രൂപീകരിച്ചതായും പ്രതിയെ പിടികൂടാന് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Read More » -
കൈക്കൂലി വാങ്ങാന് പുതുവഴി, കോഴ ക്യാഷ് മെഷീനിലൂടെ; വൈക്കം ഡെപ്യൂട്ടി തഹസില്ദാരെ കൈയോടെ പിടികൂടി
കോട്ടയം: അഴിമതിരഹിത ഭരണമെന്ന് സര്ക്കാര് അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ കോഴയ്ക്ക് ശമനമില്ല. നേരിട്ട് കോഴപ്പണം കൈപ്പറ്റാത്ത ഡെപ്യൂട്ടി തഹസീല്ദാര് ഇന്നലെ എ.ടി.എം കേന്ദ്രത്തില്വച്ച് പിടിയിലായത് ഏറ്റവും ഒടുവിലത്തെ സംഭവം. വൈക്കം ഡെപ്യൂട്ടി തഹസില്ദാരായ വൈക്കം ആലത്തൂര് തുണ്ടത്തില് ടി.കെ.സുഭാഷ് കുമാറാണ് (54) പിടിയിലായത്. പ്രവാസിയായ പരാതിക്കാരന് ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാന് മുളക്കുളം വില്ലേജ് ഓഫീസില് അപേക്ഷ നല്കിയിരുന്നു. എന്നാല്, 11 സെന്റ് മാത്രമാണ് പോക്കുവരവ് ചെയ്തു നല്കിയത്. പോക്കുവരവ് പൂര്ത്തിയാക്കാന് വൈക്കം താലൂക്ക് ഓഫീസില് അപേക്ഷ നല്കിയപ്പോള്, സുഭാഷ്കുമാര് 60,000 രൂപ ആവശ്യപ്പെട്ടു. പ്രവാസി വിജിലന്സില് പരാതി നല്കി. വിജിലന്സ് നിര്ദ്ദേശ പ്രകാരം ആദ്യ ഗഡുവായ 25,000 രൂപയുമായി എത്തിയപ്പോള്, ഗൂഗിള് പേ ചെയ്യാന് ആവശ്യപ്പെട്ടു. പദ്ധതി പാളുമെന്ന് തിരിച്ചറിഞ്ഞ പ്രവാസി ഗൂഗിള് പേ അറിയില്ലെന്ന് പറഞ്ഞു. എന്നാല്, എ.ടി.എം കേന്ദ്രത്തിലുള്ള സി.ഡി.എമ്മില് നിക്ഷേപിക്കാന് ആവശ്യപ്പെട്ടു. അതും അറിയില്ലെന്ന് പറഞ്ഞപ്പോള്, സഹായിക്കാമെന്നായി ഡെപ്യൂട്ടി തഹസീല്ദാര്. ഇരുവരും ഓഫീസിനു…
Read More » -
ഗര്ഭിണിയാകാന് മരുന്നു കഴിച്ച വിസ്മയയ്ക്ക് ഉത്തേജകക്കുരുക്ക്
തിരുവനന്തപുരം: ഗര്ഭധാരണത്തെ സഹായിക്കാനായി മരുന്നുകള് കഴിച്ച വിവരം ദേശീയ ആന്റി ഡോപ്പിംഗ് ഏജന്സിയെ അറിയിച്ചിട്ടും, തന്നെ ഉത്തേജക മരുന്നടിയുടെ പേരില് താത്കാലികമായി വിലക്കിയ നടപടിയുടെ സങ്കടത്തിലാണ് 2018ലെ ഏഷ്യന് ഗെയിംസ് സ്വര്ണമെഡല് ജേതാവായ മലയാളി അത്ലറ്റ് വി.കെ വിസ്മയ. കഴിഞ്ഞ ആഗസ്റ്റ് 15ന് മത്സരസമയത്തല്ലാതെ നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ സാമ്പിളില് ക്ലോമിഫൈന് എന്ന മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യത്തെ ഗര്ഭം അലസിപ്പോയതിനാല് വീണ്ടും ഗര്ഭധാരണത്തിന് വേണ്ടി താന് ചികിത്സയിലായിരുന്ന കാര്യം വിസ്മയ നാഡയെ അറിയിക്കുകയും കഴിച്ച മരുന്നുകളുടെ പട്ടികയും ഡോക്ടറുടെ കുറിപ്പടിയും കൈമാറുകയും ചെയ്തിരുന്നു. എന്നാല് അത് പരിഗണിക്കാതെ പരിശോധനയില് പരാജയപ്പെട്ടതായി മെയില് അയയ്ക്കുകയാണ് നാഡ ചെയ്തത്. രണ്ട് വര്ഷത്തേക്കുവരെ വിലക്ക് വരാവുന്ന കുറ്റമാണെന്നാണ് നാഡ അറിയിച്ചിരിക്കുന്നത്. ജൂണ് ഒന്നിന് തായ്പേയ്യില് നടന്ന മീറ്റിലാണ് വിസ്മയ അവസാനമായി ട്രാക്കിലിറങ്ങിയത്. അതിന് ശേഷമാണ് ചികിത്സ തേടിയത്. ആര്ത്തവചക്രം ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് ഡോക്ടര് നല്കിയത്. ചികിത്സയ്ക്ക് ഫലമുണ്ടായി ഇപ്പോള് മൂന്ന് മാസം ഗര്ഭിണിയാണ്. ഗര്ഭകാല…
Read More » -
മുത്തശ്ശിയുടെ ചരമദിനത്തിന് 20,000 പേര്ക്ക് വിരുന്നൊരുക്കി ഭിക്ഷാടകന്; ചെലവാക്കിയത് 5 കോടി
കറാച്ചി: ഉപജീവനമാര്ഗം ഭിക്ഷാടനമാണെങ്കിലും കോടിക്കണക്കിന് ആസ്തികളുള്ള ഭിക്ഷക്കാരെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പല കഥകളും നാം കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന് എന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ സ്വദേശിയായ ഭരത് ജെയിന്റെ ആസ്തി 7.5 കോടിയാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്ട്ട് അനുസരിച്ച്, ഭരത് ജെയിന് ആഗോളതലത്തില് ഏറ്റവും സമ്പന്നനായ ഭിക്ഷാടകനാണ്..ഇത്തരത്തില് നിരവധി കഥകള്… ഇപ്പോഴിതാ പാകിസ്താനില് നിന്നുള്ള കോടീശ്വരനായ ഭിക്ഷക്കാരനെക്കുറിച്ചുള്ള വാര്ത്തയാണ് സോഷ്യല്മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. പാകിസ്താനിലെ ഗുജ്റന്വാലയില് ഭിക്ഷാടനം നടത്തുന്ന ഈ യാചക കുടുംബം ഒരുക്കിയ വിരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള് കേട്ടാല് ആരുടെയും കണ്ണ് തള്ളിപ്പോകും. കുടുംബത്തിലെ മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് 20,000 പേര്ക്കാണ് ഇവര് സദ്യയൊരുക്കിയത്. റിപ്പോര്ട്ടുകള് പ്രകാരം 5 കോടി രൂപയാണ് ഇതിനായി ഭിക്ഷക്കാരന് ചെലവാക്കിയത്. വിരുന്നില് പങ്കെടുക്കാന് അതിഥികളെ ക്ഷണിക്കുക മാത്രമല്ല, ക്ഷണിക്കപ്പെട്ടവരെ വേദിയിലെത്തിക്കാന് 2,000 വാഹനങ്ങള് ക്രമീകരിക്കുകയും ചെയ്തിരുന്നു. വിഭവസമൃദ്ധമായ വിരുന്നിലെ മെനു തന്നെ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. പരമ്പരാഗത വിഭവങ്ങളായ സിരി പായെ, മുറബ്ബ തുടങ്ങി വ്യത്യസ്തമായ മാംസവിഭവങ്ങളാണ് ഉച്ചഭക്ഷണത്തിനായി…
Read More » -
കോളേജ് ജപ്തി ചെയ്യാനായി ബാങ്ക്; തടയാനൊരുങ്ങി വിദ്യാര്ഥികള്, വന് പോലീസ് സന്നാഹം
എറണാകുളം: പറവൂര് മാഞ്ഞാലി എസ്.എന്.ജി.ഐ.എസ്.ടി. കോളേജില് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോകുന്നത്. കോളേജ് പലിശയടക്കം അടയ്ക്കാന് ഉള്ളത് 19 കോടിയോളം രൂപയാണ്. ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് നീങ്ങിയതോടെ കോളേജിനകത്തു വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാര്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. അതേസമയം ബാങ്ക് അധികൃതരും ജനപ്രതിനിധികളും കോളേജ് അധികൃതരും സംയുക്ത ചര്ച്ച നടക്കുകയാണ്. കഴിഞ്ഞ തവണ ജപ്തി നടപടികള് പ്രതിഷേധത്തെ തുടര്ന്ന് ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് വന്നിരുന്നെങ്കിലും ബാങ്ക് അധികൃതര് ചെക്ക് നല്കി ഒത്തുതീര്പ്പിലേക്ക് എത്തുകയായിരുന്നു. ഇതും മടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുന്നത്.
Read More »