NEWS
-
ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. മുല്ലൂര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചു. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസം ചിതറിപ്പോയതിനാല്‍ കൈപ്പത്തി മുറിച്ചു മാറ്റുകയായിരുന്നു.
Read More » -
മദ്യപിച്ച ശേഷം കുപ്പി പുരയിടത്തിലേക്കെറിഞ്ഞു; ചോദ്യംചെയ്ത ഗ്രേഡ് SI-യെ വീട്ടില്‍ക്കയറി മര്‍ദിച്ചു
തിരുവനന്തപുരം: മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുളത്തൂര്‍ നല്ലൂര്‍വെട്ടം ക്രിസ്തു നിവാസില്‍ സിറിള്‍(35), പോരന്നൂര്‍ പ്ലാമൂട്ടുക്കട കാര്‍ത്തികയില്‍ അബിന്‍(24), പോരന്നൂര്‍ നീരാഴിവിള പുത്തന്‍വീട്ടില്‍ ജിനേഷ് കുമാര്‍ (28) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്‌കുമാറിനെയാണ് സംഘം വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്‌കുമാറിന്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. പലതവണ സുരേഷ് കുമാര്‍ ഇത് വിലക്കിയെങ്കിലും സംഘം മദ്യക്കുപ്പികള്‍ പതിവായി ഇവിടേക്ക് വലിച്ചെറിയുന്നത് തുടര്‍ന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുരേഷ് കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ പുരയിടത്തിന് സമീപത്തായി ഈ സംഘം മദ്യകുപ്പികള്‍ വലിച്ചെറിയുന്നത് കണ്ടു. തുടര്‍ന്ന് സുരേഷ് കുമാര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുരേഷ് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി വീട്ടിലേക്ക്…
Read More » -
ഭാര്യമാരും 11 മക്കളുമായി ഒരുമിച്ച് കഴിയണം; 3.5 കോടി ഡോളറിന്റെ മാളിക സ്വന്തമാക്കി ഇലോണ്‍ മസ്‌ക്
ന്യൂയോര്‍ക്ക്: ശതകോടീശ്വരവ്യവസായിയായ ഇലോണ്‍ മസ്‌കിനു ഒന്നിലധികം ഭാര്യമാരും 11 മക്കളുമാണുള്ളത്. മസ്‌കിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. തന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കൊപ്പം താമസിക്കാനായി ആഡംബര കെട്ടിടം വാങ്ങിയെന്നാണ് പുതിയതായി വരുന്ന വാര്‍ത്ത. ടെക്‌സാസിലെ ഓസ്?റ്റിനില്‍ 35 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 300 കോടി) വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുളള ആഡംബര കെട്ടിടമാണ് വാങ്ങിയത്. ഇതിനോട് ചേര്‍ന്ന് ആറ് ബെഡ്‌റൂമുകളുള്ള മറ്റൊരു വസ്തുവും അദ്ദേഹം സ്വന്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌കിന്റെ ടെക്സാസിലുള്ള വീട്ടില്‍നിന്ന് 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ ഇപ്പോള്‍ പുതിയതായി നിര്‍മ്മിച്ച ഈ മാളികയിലേക്ക്. ഇതോടെ തന്റെ 11 മക്കള്‍ക്കും മൂന്ന് ഭാര്യമാര്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 2002-ലാണ് മസ്‌കിന് ആദ്യമായി കുട്ടി ജനിക്കുന്നത്. ഇതുവരെ അദ്ദേഹത്തിനു 12 കുട്ടികളാണ് ജനിച്ചത്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത്…
Read More » -
പേജര്‍ ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഭീഷണി; മോട്ടോറോള ഫോണുകള്‍ നിരോധിച്ച് ഇറാന്‍
തെഹ്റാന്‍: മോട്ടോറോള മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനവുമായി ഇറാന്‍. ഇറക്കുമതി നിരോധിച്ചതിനു പുറമെ ഫോണ്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ലബനാനില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണു നടപടിയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘ടാസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വ്യാപാര-വ്യവസായ മന്ത്രി മുഹമ്മദ് മെഹ്ദി ബറാദരന്‍ ആണ് മോട്ടോറോള നിരോധനം പ്രഖ്യാപിച്ചത്. നിരോധനത്തോടെ മോട്ടോറോള ഫോണുകള്‍ക്ക് ഇറാനിലെ ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലകളില്‍ ഇനി രജിസ്റ്റര്‍ ചെയ്യാനുമാകില്ല. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം മോട്ടോറോള ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ‘ഔട്ട് ഓഫ് സ്റ്റോക്ക്’ എന്നാണ് ഇപ്പോള്‍ വെബ്സൈറ്റുകളിലും ആപ്പുകളിലും കാണിക്കുന്നത്. അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായാണ് മോട്ടോറോള പ്രവര്‍ത്തിക്കുന്നത്. 2014ലാണ് ഗൂഗിളില്‍നിന്ന് ചൈനീസ് ബഹുരാഷ്ട്ര ടെക് കമ്പനിയായ ലെനോവോ മോട്ടോയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. അതേസമയം, ഇറാനിലെ മൊബൈല്‍ ഫോണ്‍ വ്യാപാരരംഗത്ത് ചെറിയ ശതമാനം മാത്രമാണ് മോട്ടോറോളയുള്ളത്. രണ്ടു ശതമാനത്തോളമേ മോട്ടോ ഫോണുകള്‍ ഇറാനില്‍ വില്‍ക്കപ്പെടുന്നുള്ളൂ. ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടന്ന സ്ഫോടനത്തിന്റെ തുടര്‍ച്ചയായാണ് നിരോധനമെന്ന് ഇറാന്‍…
Read More » -
മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി
മലപ്പുറം: എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന്‍ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. ജീവനക്കാരും മറ്റ് കുട്ടികളും എത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുത്തിയശേഷം ആക്രമിച്ച വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം. മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. കേസില്ലാത്തതിനാല്‍ ഇവരുടെ മൊഴി…
Read More » -
ബംഗളൂരുവില്‍ രാത്രി യാത്രക്കാരെ തടഞ്ഞ് അതിക്രമം; കാറിന് നേരെയുണ്ടായ കല്ലേറില്‍ മലയാളി ബാലന് പരുക്ക്
ബംഗളൂരു: രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നത്. നല്‍കിയില്ലെങ്കില്‍ ആക്രമിക്കും. മനഃപൂര്‍വം അപകടങ്ങള്‍ സൃഷ്ടിച്ചു പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്, കാര്‍ യാത്രക്കാരായ മലയാളി കുടുംബത്തെ സ്‌കൂട്ടര്‍ യാത്രികന്‍ മര്‍ദിച്ചെന്ന പരാതിയുയര്‍ന്നതു 4 മാസം മുന്‍പാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ജാപുര റോഡില്‍ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിപ്പിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസവനഹള്ളിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 5 വയസ്സുകാരനു പരുക്കേറ്റു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീന്‍ കാസ്‌കേഡ് ലേഔട്ടില്‍ താമസിക്കുന്ന അനൂപ് ജോര്‍ജിനും കുടുംബത്തിനും നേരെയാണു ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകന്‍ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയില്‍ വച്ചാണ് ബൈക്കിലെത്തിയ 2…
Read More » -
ജീവിതത്തിലെ ത്രില്‍: ദിവ്യക്കു ജയിലില്‍ വിഐപി പരിഗണന, കളക്ടർ കള്ളം പറയുന്നു എന്ന് നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം ദിവ്യയ്ക്ക് വിഐപി പരിഗണനയാണ് ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിതാ ജയിലിൽ പ്രത്യേക സെല്‍ ദിവ്യക്കായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഇത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാനും അനുമതിയുണ്ട്. ബെഡ്, പുതപ്പ്, തലയിണ എന്നിവയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് റിമാന്‍ഡിലായ പിപി ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം. താനിതൊക്കെ ഒരു ത്രില്ലായി ആണ് കാണുന്നതെന്നാണ് ദിവ്യ തന്റെ സന്ദര്‍ശകരില്‍ ചിലരോട് പറഞ്ഞത്. നവീന്‍ ബാബു മരിച്ചത് അപ്രതീക്ഷിതമാണെങ്കില്‍ ഇതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള…
Read More » -
3 തവണ അംഗമായവര്‍ക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സഹകരണ സംഘം ഭരണ സമിതിയില്‍ തുടര്‍ച്ചയായി 3 തവണ അംഗമായവര്‍ക്ക് തുടര്‍ന്നു മത്സരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുന്ന സഹകരണ നിയമത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാര്‍ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദഗതികളും ശരിവച്ചു. സര്‍ക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കു കൂടുതല്‍ അനുഭവപരിചയമുണ്ടാകുന്നത് സഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീര്‍ഘകാലം ഭരണ സമിതിയിലിരുന്നാല്‍ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിഗണിക്കേണ്ടത് ജനറല്‍ ബോഡി അംഗങ്ങളാണ്. ജനറല്‍ ബോഡിക്കു ആവശ്യമെങ്കില്‍ നിയമാവലിയില്‍ വ്യവസ്ഥകള്‍ ചേര്‍ക്കാം. സര്‍ക്കാര്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഏറ്റവും മികച്ച അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയുടെ അവകാശത്തില്‍ ഇടപെടുകയാണ്. ക്രെഡിറ്റ് സൊസൈറ്റികള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ബാധകമാക്കിയത്. എന്നാല്‍ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള…
Read More » -
മലപ്പുറത്ത് ഡിഡിഇ ഓഫിസില്‍ ജീവനക്കാരന് പാമ്പു കടിയേറ്റു
മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരനെ പാമ്പുകടിച്ചു. ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കിലിരുന്ന പാമ്പുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെന്‍ ട്രിന്‍കറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പിന്‍ഭാഗത്തുള്ള ശിക്ഷക് സദന്‍ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ചുറ്റും ചപ്പുചവറുകളുള്ള സ്ഥലമാണ്. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകര്‍ന്ന കെട്ടിടങ്ങള്‍. ഇതിനുള്ളില്‍ മുന്‍പൊരിക്കല്‍ ഒരു പെരുമ്പാമ്പിനെ കണ്ടിരുന്നു.
Read More »