NEWS

  • കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടി; കൊടകരയില്‍ കവര്‍ന്നത് 7 കോടി 90 ലക്ഷം; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

    തൃശൂര്‍: കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. പണം കൊടുത്തുവിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2021ല്‍ തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജന്‍ വഴിയാണ് ഹവാലപ്പണം കേരളത്തിലേക്ക് എത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, എം ഗണേശന്‍, ഗിരീശന്‍ നായര്‍ എന്നിവരാണ്. എം ഗണേശന്‍ ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന്‍ നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്. പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനാണ് മൊഴി നല്‍കിയത്.…

    Read More »
  • കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

    കണ്ണൂര്‍: കണ്‍പോളയില്‍ മീന്‍ ചൂണ്ടയുടെ കൊളുത്ത് തുളച്ചുകയറിയ യുവതിക്ക് രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. വിറകുപുരയില്‍നിന്ന് വിറക് എടുക്കുന്നതിനിടെയാണ് പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷയുടെ കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ച് കയറിയത്. വിറകുപുരയ്ക്ക് മുകളില്‍ തൂക്കിയിട്ടതായിരുന്നു മീന്‍ ചൂണ്ട. ഉടന്‍ തന്നെ ഇരിട്ടിയിലെയും പേരാവൂരിലേയും വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും പുറത്തെടുക്കാനായില്ല. കടുത്ത വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ചികിത്സ തേടിയെങ്കിലും ചൂണ്ടക്കൊളുത്തിന്റെ് മൂര്‍ച്ചയുള്ള അറ്റം പുറത്ത് എടുക്കുക നേത്രവിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും വെല്ലുവിളിയായി.തുടര്‍ന്ന് ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടുകയായിരുന്നു. ‘എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ്’ എന്ന ഗ്രൈന്‍ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റിയാണ് ചൂണ്ടക്കൊളുത്ത് പൂര്‍ണമായും പുറത്തെടുത്തത്. ചികിത്സയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രി ദന്തവിഭാഗത്തിലെ ഓറല്‍ ആന്‍ഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ. ദീപക്ക് ടി.എസ്, ഡെന്റല്‍ സര്‍ജന്‍ ഡോ. സഞ്ജിത്ത് ജോര്‍ജ്, ഓഫ്ത്താല്‍മോളജിസ്റ്റ് ഡോ. ജെയ്‌സി തോമസ്, ഡോ.…

    Read More »
  • ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ 1600 രൂപ വിതരണം

    തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്കു കിട്ടിത്തുടങ്ങുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും.…

    Read More »
  • നവകേരള ബസ് രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സാകും; മാറ്റം വരുത്താന്‍ ചെലവ് പത്ത് ലക്ഷത്തോളം

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച നവകേരള ബസ് സൂപ്പര്‍ ഡീലക്‌സ് എ സി ബസായി വീണ്ടും റോഡിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍കണ്ടിഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഇത് 38 സീറ്റുകളാക്കി ഉയര്‍ത്തും. ശുചിമുറി അടക്കമുള്ളവ പൊളിച്ചുമാറ്റിയായിരിക്കും സീറ്റുകളാക്കുകയെന്നാണ് വിവരം. ഒരു കോടി രൂപയ്ക്ക് വാങ്ങിയ നവകേരള ബസില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം പത്ത് ലക്ഷം രൂപ ചെലവാകും. ബസ് ഇപ്പോള്‍ ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്. നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതല്‍ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. സെസ് അടക്കം 1171 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ബസില്‍ ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരില്ലാതെ വന്നതോടെ സര്‍വീസ് മുടങ്ങി.നവകേരള ബസ്…

    Read More »
  • തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് പൂട്ടിച്ച സ്ഥാപനത്തില്‍ മോഷണം; പിന്നില്‍ ആറുപേരെ കൊന്ന കേസിലെ പ്രതികള്‍

    കോഴിക്കോട്: പന്തീരാങ്കാവ് പാലാഴിയിലെ ‘എനി ടൈം മണി’ എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായവര്‍ ആറുപേരെ കൊന്ന് പണവും സ്വര്‍ണവും അപഹരിച്ച കേസിലെ പ്രതികള്‍. രണ്ട് കവര്‍ച്ചാ കേസുകളിലും പ്രതിയാണ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അടച്ചുപൂട്ടിയ പാലാഴിയിലെ ഓഫീസ് കുത്തിത്തുറന്നാണ് മോഷണം. കേസില്‍ തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകന്‍ (33), പഞ്ചനകി സേലം, കേശവന്‍ (25) എന്നിവരെ പന്തീരാങ്കാവ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കേസില്‍ മറ്റൊരു പ്രതിയായ സേലം കിച്ചി പാളയം പഞ്ചാങ്ങി സേലം മാരിയമ്മ മുരുകനെ (28) ബെംഗളൂരുവില്‍ വെച്ച് ഒക്ടോബര്‍ നാലിന് അറസ്റ്റ് ചെയ്തിരുന്നു. മാരിയമ്മയുടെ ഭര്‍ത്താവും ഭര്‍ത്തൃസഹോദരനുമാണ് മുരുകനും കേശവനും. 2023 ഓഗസ്റ്റ് 17-നും 24 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അനുബന്ധ തെളിവെടുപ്പിന് വന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ തമ്പടിച്ചിരുന്ന പ്രതികള്‍…

    Read More »
  • ഭക്ഷണം കഴിക്കാന്‍ വിളിച്ച ഭാര്യയെ തലങ്ങും വിലങ്ങും വെട്ടി; മാനോരോഗിയായ ഭര്‍ത്താവ് മരുന്ന് കഴിച്ചിരുന്നില്ലെന്ന് പൊലീസ്

    ഇടുക്കി: ഭാര്യയെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പിടികൂടി. ഇടുക്കി പ്രകാശ് സിറ്റി സ്വദേശിയായ മാടപ്രയില്‍ സുമജന്‍ എന്നുവിളിക്കുന്ന പുന്നത്താനിയില്‍ കുര്യനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഭാര്യ ആലീസിനെ പ്രതി തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസമായി കുര്യന്‍ മാനസിക രോഗത്തിനായുളള മരുന്ന് കഴിച്ചിരുന്നില്ല, സംഭവ ദിവസം രാവിലെ കട്ടപ്പനയിലെ ആശുപത്രില്‍ പോയി മടങ്ങിയെത്തിയ ശേഷം ഇയാള്‍ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് ഭാര്യയെ പലതവണ വെട്ടുകയായിരുന്നു. മുറിവേറ്റ ആലീസ് വീട്ടില്‍ നിന്നിറങ്ങിയോടി തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനുശേഷം വീട്ടില്‍നിന്നു രക്ഷപ്പെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ കുര്യന്‍ വീട്ടിലെത്തിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍നിന്നു വെട്ടാനുപയോഗിച്ച…

    Read More »
  • ദിവ്യ അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

    കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയതെങ്കിലും ഇന്നുവൈകിട്ട് അഞ്ചുമണിവരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ടു കോടതി. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അനുവദിച്ചതിനെത്തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിനായി എസിപി ഓഫീസിലേക്ക് കൊണ്ടുപാേയിട്ടുണ്ട്. അറസ്റ്റിലായ അന്ന് പൊലീസ് ദിവ്യയെ ചോദ്യംചെയ്‌തെങ്കിലും പല കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ മാദ്ധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ദിവ്യ പ്രതികരിക്കാന്‍ തയ്യാറായില്ല. അതിനിടെ ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ കഴിഞ്ഞദിവസമാണ് ദിവ്യ…

    Read More »
  • ‘കാക്കത്തൊള്ളായിരം’ ഡോളര്‍ റഷ്യന്‍ പിഴ! ഗൂഗിള്‍ ഇതെങ്ങനെ അടച്ചുതീര്‍ക്കും

    മോസ്‌കോ: മില്യന്‍, ബില്യന്‍, ട്രില്യന്‍ എന്നെല്ലാം കേട്ടുപരിചയമില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, ഡെസില്യന്‍ എന്നു കേട്ടിട്ടുണ്ടോ? ഗണിതശാസ്ത്രത്തിലെ വലിയൊരു എണ്ണല്‍സംഖ്യയാണത്. എണ്ണാന്‍ ഇത്തിരി കഷ്ടപ്പെടും. കൃത്യമായി പറഞ്ഞാല്‍ 1,000,000,000,000,000,000,000,000,000,000,000! കണക്ക് പഠിപ്പിക്കാനായി എടുത്തിട്ടതല്ല ഈ ഭീമന്‍സംഖ്യ. റഷ്യയില്‍നിന്നു വരുന്നൊരു കൗതുകവാര്‍ത്ത പങ്കുവയ്ക്കുംമുന്‍പ് ഇത്തരമൊരു ധാരണ ആവശ്യമായതുകൊണ്ടുമാത്രം സൂചിപ്പിച്ചതാണ്. റഷ്യന്‍ കോടതി ഗൂഗിളിന് ഇട്ട പിഴയാണ് ആ വാര്‍ത്ത. യൂട്യൂബില്‍ റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നു കാണിച്ച് രണ്ട് അണ്‍ഡെസില്യന്‍ റൂബിള്‍സ് ആണ് കോടതി അമേരിക്കന്‍ ബഹുരാഷ്ട്ര ടെക് ഭീമന്മാര്‍ക്കു പിഴയിട്ടിരിക്കുന്നത്. ഡോളറില്‍ ഇത് 20 ഡെസില്യന്‍ വരും. ഏകദേശം 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍! എണ്ണി കഷ്ടപ്പെടേണ്ട! റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് തന്നെ പരാജയം സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്; തന്നെ കൊണ്ട് ‘കൂട്ടിയാല്‍ കൂടില്ല’ എന്ന്! 2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. ഏകദേശം രണ്ട് ട്രില്യന്‍ ഡോളര്‍ ആണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി.…

    Read More »
  • കാതോലിക്കാ ബാവായുടെ സംസ്‌കാരം നാളെ; കോതമംഗലം ചെറിയ പള്ളിയില്‍ പൊതുദര്‍ശനം

    കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്‌കാരം നവംബര്‍ രണ്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ നാളെ വൈകിട്ട് മൂന്ന് മണി വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം നടക്കും. കബറടക്ക ശുശ്രൂഷക്ക് ശേഷം പുത്തന്‍കുരിശ് പള്ളിയില്‍ ബാവ നിര്‍ദേശിച്ചിടത്തായിരിക്കും സംസ്‌കാരം നടത്തുക. അതേസമയം, ബാവായുടെ വിയോഗത്തില്‍ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സഭക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും മണര്‍കാട് പള്ളി അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ബാവാ അന്തരിച്ചത്. ആറ് മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം…

    Read More »
  • വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി സെബാസ്റ്റിയന്‍ പോള്‍

    തൃശൂര്‍: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്കെതിരെ ഗുരുതര ആരോപണവുമായി ഇടതു സ്വതന്ത്ര എം.പിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെതെന്നാണു വെളിപ്പെടുത്തല്‍. ഓപറേഷന്‍ സംഘത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും ഉണ്ടായിരുന്നതായി സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിട്ടതായിരുന്നു പിന്തുണ പിന്‍വലിക്കാന്‍ കാരണം. വിശ്വാസവോട്ട് തേടണമെന്ന് അന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാന്‍ ആവശ്യമായ എംപിമാര്‍ ഇല്ലായിരുന്നു. അതിന് കുറേ എംപിമാരെ ചാക്കിട്ടുപിടിക്കേണ്ടി വന്നു. പ്രണബ് മുഖര്‍ജിയായിരുന്നു ആ ഓപറേഷന്റെ തലവന്‍. അതില്‍ വയലാര്‍ രവിയും അഹ്‌മദ് പട്ടേലുമെല്ലാം ഉണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ”രണ്ടുപേര്‍ എന്റെ വീട്ടില്‍ വന്ന് വിശ്വാസ വോട്ടെടുപ്പിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്തുണ പിന്‍വലിച്ച സിപിഎമ്മിനും…

    Read More »
Back to top button
error: