NEWS
-
തെരഞ്ഞെടുപ്പു തന്ത്രമൊരുക്കാന്‍ വെറും 100 കോടി! ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോര്‍
പറ്റ്ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ അടുത്തിടെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ‘ജന്‍ സ്വരാജ്’ എന്ന പാര്‍ട്ടി ബിഹാറിലെ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഇതിനകം തന്നെ നിരവധി അവകാശവാദങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെയൊരു പ്രസംഗം ശ്രദ്ധ നേടുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഈടാക്കിയ ഫീസിനെക്കുറിച്ചാണ് പറയുന്നത്. 100 കോടിയിലധികം രൂപയാണ് തന്റെ സേവനത്തിന് ഈടാക്കിയത് എന്നാണ് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സര്‍ക്കാറുകള്‍ തന്റെ തന്ത്രങ്ങള്‍ അനുസരിച്ചാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബിഹാറിലെ ബെലഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാമ്പയിനുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുന്നു എന്ന് തന്നോട് ആളുകള്‍ ചോദിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ”എന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മതിയായ പണമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അത്ര ദുര്‍ബലനാണെന്നാണോ കരുതിയത്. ബിഹാറില്‍ ഞാന്‍ ഈടാക്കിയത് പോലൊരു ഫീസിനെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ ഞാനൊരു പാര്‍ട്ടിക്ക്…
Read More » -
പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ലീഗ് നേതാവ് അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ഭരണസമിതി അംഗമായ മുസ്ലിംലീഗ് നേതാവ് അറസ്റ്റിലായി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ എസ് ഷറഫാണ് (60) അറസ്റ്റിലായത്. ശ്രീലങ്കയിലേക്ക് പോകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷറഫിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ, ബിനാമി വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിച്ചതിന് ഷറഫില്‍നിന്ന് 1.93 കോടി രൂപ പിഴയീടാക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷറഫിനെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. വായ്പ തട്ടിപ്പില്‍ പങ്കാളികളായ 24 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍നിന്ന് 33.33 കോടി രുപ പിഴ ചുമത്തി ഈടാക്കാനാണ് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. മൂന്ന് മുന്‍ ബാങ്ക് പ്രസിഡന്റുമാര്‍, നിലവിലെ പ്രസിഡന്റ്, മുന്‍ സെക്രട്ടറി, നിലവിലെ സെക്രട്ടറി എന്നിവര്‍ക്കുള്‍പ്പെടെയാണ് പിഴ ചുമത്തിയത്. 100 കോടി രൂപയാണ് സഹകാരികളില്‍നിന്ന്…
Read More » -
സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം, കൈയാങ്കളി; പള്ളിപ്പെരുന്നാളിനെത്തിയ കുടുംബത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: കുന്നംകുളത്ത് പളളി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കള്‍ ആക്രമിച്ചത്. കാറിലെത്തിയ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നില്‍ മൂത്രമൊഴിച്ചു. ഇത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകള്‍ മരത്തംകോട് പള്ളിക്ക് മുന്നിലെ ഐഫ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയാണ് മൂന്നുപേര്‍ സംഘം ചേര്‍ന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരോടൊപ്പം ഉള്ള സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Read More » -
സജി ചെറിയാന് കുരുക്കാകുമോ? മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരി?ഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതല്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ചു സജി ചെറിയാന്‍ കേസ് അട്ടിമറിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണു താനെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഭരണഘടനയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എതിരെ പറഞ്ഞിട്ടുമില്ലെന്നും ആമുഖം വായിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തിലുണ്ട്. അംബേദ്കറെ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നിതലും ദുഃഖം ഉണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.
Read More » -
കൊടകര കുഴല്‍പ്പണക്കേസില്‍ ഇനിയും പറയാനുണ്ടെന്ന് തിരൂര്‍ സതീഷ്; വീടിന് പോലീസ് കാവല്‍
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമായതോടെ പുനരന്വേഷണത്തിന് പോലീസ്. ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടുഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ പ്രത്യേക അന്വേഷണസംഘമാണ് പുനരന്വേഷണം ആരംഭിച്ചത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരില്‍നിന്ന് മൊഴിയെടുത്തു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് സതീഷിന്റെ വീടിന് കാവല്‍ ഏര്‍പ്പെടുത്തി. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് സതീഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സതീഷ് പറഞ്ഞു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് പുതിയ മൊഴി. ഇന്നലെ വൈകിട്ടാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സതീഷിനെ നേരില്‍കണ്ട് വിവരങ്ങള്‍ തേടിയത്. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി…
Read More » -
”നവീനെ ദിവ്യ ആക്ഷേപിക്കുമ്പോള്‍ കലക്ടര്‍ക്ക് ചെറുചിരി, സഹിക്കാനായില്ല; മൊഴി വിശ്വസിക്കുന്നില്ല”
പത്തനംതിട്ട: യാത്രയയപ്പ് യോഗത്തില്‍ എഡിഎം നവീന്‍ ബാബുവിനെ പി.പി.ദിവ്യ ആക്ഷേപിക്കുമ്പോള്‍ കണ്ണൂര്‍ കലക്ടര്‍ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീന്റെ ഭാര്യ കെ.മഞ്ജുഷ. കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ ഇന്നലെയും ആവര്‍ത്തിച്ചു. അവധി പോലും ചോദിക്കാന്‍ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കള്‍ നവീന്‍ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെയൊരു മൊഴി ഉണ്ടായതിന്റെ കാരണം അറിയില്ല. വീഡിയോയില്‍ നവീന്‍ ബാബു തകര്‍ന്നിരിക്കുമ്പോള്‍ കലക്ടര്‍ പുഞ്ചിരിയോടു കൂടി ഇരിക്കുന്നതാണ് കാണുന്നത്. അതിനു ശേഷം ഒന്നു സമാധാനിപ്പിച്ചാല്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. വിഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാണ് സംസ്‌കാരച്ചടങ്ങിന് വരേണ്ട എന്നു പറഞ്ഞത്. പി.പി.ദിവ്യക്കെതിരെ ഇതുവരെയുള്ള നടപടികളില്‍ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.
Read More » -
കമ്പത്ത് 2 ബൈക്കുകള്‍ കൂട്ടിയിടിച്ചു: 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ ഗുരുതരാവസ്ഥയിൽ
കട്ടപ്പന: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശികളായ 3 യുവാക്കളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങള്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവര്‍ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിന്‍ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ലിംഗേശ്വരന്‍ ( 24 ), സഞ്ജയ് (22), കേശവന്‍ (24) എന്നിവരാണ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഗൂഡല്ലൂര്‍ സ്വദേശികളുമായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈകുന്നേരം 7 മണിയോടെയാണ് ദാരുണ അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ഗൂഡല്ലൂര്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ; മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. പത്താംക്ലാസ് മൂല്യനിര്‍ണയ ക്യാംപുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 2024-ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്. ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനുശേഷം രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കുമെന്നും മന്ത്രി അറിയിച്ചു.
Read More » -
കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി; സസ്‌പെന്‍ഷനിലായ അധ്യാ’പഹയന്‍’ വീണ്ടും കള്ളനോട്ടുമായി പിടിയില്‍
കോഴിക്കോട്: കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ, സസ്‌പെന്‍ഷനിലായ അധ്യാപകന്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്‍. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തുള്ള വീട്ടില്‍ വച്ചാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തില്‍ ഹിഷാം പിടിയിലായിരുന്നു. ഇതിനു പിന്നാലെ യുപി സ്‌കൂള്‍ അധ്യാപകനായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ഹിഷാം ജാമ്യത്തിലിറങ്ങിയത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Read More »