NEWS
-
സോളാര് സ്ഥാപിക്കാന് തിരക്കുകൂട്ടുന്നവര് അറിയാന്; കേരളം രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം: ‘സൂര്യഘര്’ പുരപ്പുറ സോളാര് പ്ലാന്റിന് സംസ്ഥാനത്ത് വന്ഡിമാന്ഡ്. അപേക്ഷിച്ചത് 2.36ലക്ഷം പേര്. എല്ലാവര്ക്കും കൊടുക്കാനാകാതെ കെ.എസ്.ഇ.ബി. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതില് കേരളം രാജ്യത്ത് രണ്ടാമതെത്തി. ഗുജറാത്താണ് മുന്നില്. 81,589 പേര്ക്ക് അനുമതി നല്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഇതില് 45,152പേര്ക്ക് നല്കി. അര്ഹരുടെ പട്ടിക കെ.എസ്.ഇ.ബി തയ്യാറാക്കും. പ്ലാന്റ് സ്ഥാപിക്കാന് 885 വെണ്ടര്മാരെ എംപാനല് ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചവര്ക്ക് ഈ പാനലില് നിന്ന് കരാറുകാരെ തിരഞ്ഞെടുക്കാം. നിര്മ്മാണം പൂര്ത്തിയായെന്ന റിപ്പോര്ട്ട് കിട്ടിയശേഷം കെ.എസ്.ഇ.ബി.നെറ്റ് മീറ്റര് സ്ഥാപിക്കും. പിന്നീടാണ് അധികമുള്ള സോളാര് വൈദ്യുതി ഗ്രിഡിലേക്ക് എടുക്കുക. ഇതിന് പണം നല്കും. ഗ്രിഡിലേക്ക് എടുക്കുന്നതും കേന്ദ്രസര്ക്കാരിന്റെ സബ്സിഡിയുമാണ് പ്രധാന ആകര്ഷണം. വൈദ്യുതി ബില്ലിന്റെ ബാദ്ധ്യതയും കുറയും. 2.25ലക്ഷം (3 കിലോവാട്ട്), 3.35ലക്ഷം (5 കിലോവാട്ട്) മുതലാണ് പാനലും ഇന്വര്ട്ടറും ഇന്സ്റ്റലേഷനും അടക്കം ചെലവ്. ഒരു കിലോവാട്ട് പ്ലാന്റിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്നുകിലോ വാട്ടിന് മുകളില് 78,000 രൂപയും സബ്സിഡി…
Read More » -
കുഞ്ഞിന് മുലപ്പാല് കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകര്ത്തി; ‘ഒറ്റ ദിവസം കൊണ്ട് 13 കേസില് പ്രതി’യായ യുവാവ് പിടിയില്
തിരുവനന്തപുരം: കുഞ്ഞിന് മുലപ്പാല് കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകര്ത്തിയ പ്രതി പിടിയില്. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് ആയിരുന്നു സംഭവം. യുവതി കുഞ്ഞിന് മുലപ്പാല് കൊടുക്കുന്ന ദൃശ്യം വീടിന്റെ മതില് ചാടി തുറന്നിട്ടിരുന്ന ജനാല വഴി പ്രതി ദൃശ്യങ്ങള് പകര്ത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടര്ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടര്ന്ന് കഠിനംകുളം പൊലീസില് പരാതി നല്കി. സ്ത്രീകള്ക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റര് ചെയ്തു. കഴിഞ്ഞ വര്ഷം ഒറ്റ ദിവസം കൊണ്ട് 13 കേസില് പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതല് കോട്ടയം കറുകച്ചാല് വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റര് ചെയ്തിരുന്നു.ഫോട്ടോയെടുക്കാന് ഉപയോഗിച്ച മൊബൈല് ഫോണും പൊലീസ് കസ്റ്റഡിയില് എടുത്തു. നിരവധി കേസുകളില് പ്രതിയായ നിഷാന്തിനെതിരെ…
Read More » -
കൊച്ചിയില്നിന്ന് അരമണിക്കൂര് കൊണ്ട് മാട്ടുപ്പെട്ടി; ആദ്യ സീ പ്ലെയിന് ബോള്ഗാട്ടിയില്; വാട്ടര് സല്യൂട്ടോടെ സ്വീകരണം
കൊച്ചി: കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിന് കൊച്ചിയില് വന്വരവേല്പ്പ്. ഞായറാഴ്ച ഉച്ചയോടെയാണ് ബോള്ഗാട്ടി കായലിലാണ് സീ പ്ലെയിന് ഇറങ്ങിയത്. നാളെയാണ് പരീക്ഷണപ്പറക്കല്. കൊച്ചി ബോള്ഗാട്ടി പാലസില് നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സര്വീസ്. രാവിലെ 9.30ന് വിമാനം, മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കരയിലും വെള്ളത്തിലുമിറങ്ങാന് കഴിയുന്നതും പറന്നുയരുന്നതുമായ ചെറുവിമാന സര്വീസുകള് നടത്തി വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില് യാത്ര ചെയ്യാന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്ക്കാര് നടപ്പാക്കുന്ന ഉഡാന് എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സര്വീസ് നടത്തുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന് വിമാനങ്ങളാണ് സീ പ്ളെയിന് പദ്ധതിക്ക് ഉപയോഗിക്കുക. വലിയ ജനാലകളുള്ളതിനാല് വിനോദസഞ്ചാരികള്ക്ക് മികച്ച ആകാശക്കാഴ്ച വിമാനയാത്ര സമ്മാനിക്കും. വിനോദമേഖലയ്ക്ക് പുത്തന് ഉണര്വ് നല്കുമെന്നാണ് വിലയിരുത്തല്. അതൊടൊപ്പം രക്ഷാപ്രവര്ത്തനത്തിനും മെഡിക്കല് എമര്ജന്സിക്കും സീ പ്ലെയിന് സഹായകമാകും. ബോള്ഗാട്ടിയിലെത്തിയ…
Read More » -
എലിവിഷം പുരട്ടിയ തേങ്ങ അബദ്ധത്തില് കഴിച്ചു; ഒന്പതാംക്ലാസ് വിദ്യാര്ഥിനി മരിച്ചു
ആലപ്പുഴ: എലിവിഷം കലര്ന്ന തേങ്ങാകഷ്ണം അബദ്ധത്തില് കഴിച്ച 15-കാരിക്ക് ദാരുണാന്ത്യം. തകഴി സ്വദേശി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വിഷബാധയെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തകഴി ഡി.ബി.എച്ച്.എസ്.എസിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയാണ് മണിക്കുട്ടി. പെണ്കുട്ടി സ്കൂളില്പോയ സമയത്ത് എലിയെ കൊല്ലാനായി വീട്ടുകാര് തേങ്ങാപ്പൂളില് വിഷം പുരട്ടിവെച്ചിരുന്നു. സ്കൂളില്നിന്ന് തിരികെയെത്തിയ മണിക്കുട്ടി വിഷമയമുള്ള തേങ്ങാക്കഷ്ണം കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില് മറ്റാരുമുണ്ടായില്ല. ആദ്യം വണ്ടാനം മെഡിക്കല് കോളേലിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജിലും ചികിത്സിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മരണാനന്തരച്ചടങ്ങുകള് അച്ഛന്റെ ശാസ്താംകോട്ടയിലെ വീട്ടില് നടക്കും.
Read More » -
അസ്വാഭാവിക വേഷം ധരിച്ച ‘യുവതി’; തലസ്ഥാനത്തെ ‘യക്ഷി’യെ തേടി പൊലീസ്
തിരുവനന്തപുരം: പൊന്മുടി സംസ്ഥാന ഹൈവേയോടു ചേര്ന്ന് സ്ഥിതി ചെയ്യുന്ന വിതുര സ്വരാജ് ഗേറ്റ് പരിസരത്ത് ‘യക്ഷി’യെ കണ്ടെന്ന തരത്തില് സമൂഹ മാധ്യമങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്ന പ്രചാരണം സംബന്ധിച്ച് അന്വേഷണം തുടങ്ങി വിതുര പൊലീസ്. നിരോധിത ലഹരി വസ്തുക്കളുടെ വില്പനയ്ക്കു വേണ്ടി ‘യക്ഷിക്കഥ’ പ്രചരിപ്പിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. ഭീതി പരത്തുന്ന തരത്തിലുള്ള അസ്വാഭാവിക വേഷം ധരിച്ച യുവതിയുടെ ചിത്രമാണ് ‘യക്ഷി’യെന്ന പേരില് പ്രചരിച്ചത്. ഇതിനൊപ്പം ഒരു ശബ്ദ രേഖയും പ്രചരിച്ചു. സ്വരാജ് ഗേറ്റില് നിന്നും ചാരുപറ വഴി ചായത്തേക്കു വന്നപ്പോള് ഗേറ്റില് നിന്നും ഏതാനും മീറ്റര് മാത്രം അകലെ ‘യക്ഷി’യെ കണ്ടെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അതുവഴി പോകുന്നവര് ശ്രദ്ധിക്കണമെന്നും ആയിരുന്നു ശബ്ദ രേഖയില് ഉണ്ടായിരുന്നത്. പിന്നാലെ ചിത്രത്തിന്റെയും ശബ്ദ രേഖയുടെയും ആധികാരിക പൊലീസ് പരിശോധിച്ചു. അന്വേഷണത്തിനൊടുവില് ചിത്രം ‘യക്ഷിക്കഥ’യെന്ന തലക്കെട്ടോടെ തന്നെ ബിഹാറിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റി പ്രചരിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല് ശബ്ദ രേഖയുടെ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല. സംസാര…
Read More » -
ജനസംഖ്യ കുറയുന്നു, സ്ഥിതി രൂക്ഷമാക്കി യുദ്ധം; ‘സെക്സ് മന്ത്രാലയം’ രൂപീകരിക്കാന് റഷ്യ
മോസ്കോ: യുദ്ധം പലവിധത്തിലാണ് ഒരു രാജ്യത്തെ തകര്ക്കുക. സാമ്പത്തികവും സാമൂഹികവുമായ പല നഷ്ടങ്ങള്ക്കും യുദ്ധങ്ങള് വഴിവെക്കാറുണ്ട്. അതിന്റെ കഠിനമായ യാഥാര്ത്ഥ്യത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ആശങ്കാജനകമാംവിധം ജനസംഖ്യയില് കുറവുവന്നതോടെ ജനങ്ങളെ സര്ക്കാര് പ്രത്യുല്പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിനുവേണ്ടി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന് റഷ്യ ആലോചിക്കുന്നു എന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യന് പ്രസിഡന്റ് വ്ളാദിമര് പുതിന്റെ വിശ്വസ്തയും റഷ്യന് പാര്ലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങള് കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയന്വുമണുമായ നിന ഒസ്ടാനിന ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്ശകള് പരിഗണിച്ചുതുടങ്ങിയതായി അന്താരാഷ്ട്രമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. 68-കാരിയായ നിന ഈ ആശയത്തോട് അനുകൂലമായ സമീപനമാണ് മുന്നോട്ടുവെക്കുന്നതെന്ന് മിറര് മാധ്യമം റിപ്പോര്ട്ട് ചെയ്തു. യുക്രൈനുമായി മൂന്നുവര്ഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി വലിയൊരു വിഭാഗം ജനസംഖ്യയമാണ് റഷ്യക്ക് നഷ്ടമായത്. സുസ്ഥിരമായ ജനസംഘ്യ നിലനിര്ത്താന് ആവശ്യമായ 2.1-ല് നിന്ന് രാജ്യത്തെ ജനന നിരക്ക്…
Read More » -
കോഴിക്കോട് ‘കളക്ടർ ബ്രോ’ ഫണ്ട് മാറ്റി കാര് വാങ്ങി; പ്രശാന്തിനെതിരെ തോമസ് ഐസകിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: എന്.പ്രശാന്ത് ഐഎഎസിനെതിരെ മുന് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയും. കോഴിക്കോട് കലക്ടറായിരിക്കെ പ്രശാന്ത് ഫണ്ട് മാറ്റി കാര് വാങ്ങി. റിപ്പോര്ട്ട് തയ്യാറാക്കിയ അഡീഷണല് സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ഗോപകുമാര് മുകുന്ദന് ഫേസ്ബുക്കില് ആരോപിച്ചു. എന്. പ്രശാന്ത് കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോണ് ടെക്നിക്കല് പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്ട്ട് എഴുതി. ഒരു അഡീഷണല് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്. അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാമെന്നും ഗോപകുമാര് ഫേസ്ബുക്കില് കുറിക്കുന്നു. നേരത്തെ മുന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും എന്. പ്രശാന്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ആഴക്കടല് മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്ന്ന അഴിമതി ആരോപണത്തിന് പിന്നില് പ്രശാന്താണെന്നായിരുന്നു മെഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നത്. മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്ത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടല് വില്പ്പനയെന്ന ആരോപണമെന്നും ഇതിന്റെ…
Read More » -
4 മാസത്തിനിടെ എത്തിയത് 46 കപ്പലുകള്; ജിഎസ്ടിയായി കിട്ടിയത് 7.4 കോടി; വിഴിഞ്ഞം തുറമുഖത്തിന് വന്നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തിന് വന്നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല് റണ് ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന് വാസവന്. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില് സര്ക്കാര് ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്പ്പെടുന്ന എംഎസ്സി ക്ലോഡ് ഗിരാര്ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള് എത്തിച്ചേര്ന്നതായും മന്ത്രി പറഞ്ഞു. മന്ത്രി ഫെയ്സ്ബുക്കില് പങ്കുവച്ച കുറിപ്പ് കേരളത്തിന്റെ വികസനചരിത്രത്തില് പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയല് റണ് ആരംഭിച്ച് 4 മാസങ്ങള് പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പന് ചരക്ക് കപ്പലുകള് കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബര് ഒന്പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ഠഋഡ വാണ് ഇവിടെ കൈകാര്യം ചെയ്തത്.ജൂലൈ മാസത്തില് 3,…
Read More » -
”നവീന് ബാബു കൈക്കൂലി വാങ്ങിയോ എന്ന കാര്യത്തില് രണ്ട് പക്ഷമുണ്ട്; അന്വേഷണം വേണം”
കണ്ണൂര്: എ.ഡി. എം നവീന് ബാബു ആത്മഹത്യ ചെയ്ത സംഭവത്തില് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി.പി ദിവ്യയെ പൂര്ണമായും തള്ളാതെ കണ്ണൂരിലെ സി.പി.എം ജില്ലാ നേതൃത്വം. നവീന് ബാബുവിന്റെ മരണത്തില് സമഗ്രമായ അന്വേഷണം വേണം എന്നതാണ് പാര്ട്ടിയുടെ നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന് പറഞ്ഞു. കൈക്കൂലി ആരോപണത്തില് രണ്ട് പക്ഷമുണ്ടെന്നും അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ടെന്നും എം.വി ജയരാജന് പാര്ട്ടി പെരിങ്ങോം ഏരിയ സമ്മേളനത്തില് സംസാരിക്കവേ പറഞ്ഞു. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടരും അത്തരക്കാരനല്ലെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം എ.ഡി.എമ്മിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ? ഇതും ഈ നാടിന് അറിയേണ്ടതുണ്ട്. എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണ് പാര്ട്ടിയെന്ന് കണ്ണൂരിലെ പാര്ട്ടിയും പത്തനംതിട്ടയിലെ പാര്ട്ടിയും സംസ്ഥാന നേതൃത്വവും പറഞ്ഞിട്ടുണ്ട്. ഇത് പാര്ട്ടി നിലപാടായതിനാലാണ് എ.ഡി.എമ്മിന്റെ മൃതദേഹത്തിനൊപ്പം ജില്ലാ സെക്രട്ടറി ഉള്പ്പടെയുള്ളവര് പോയത്. നവീന് ബാബുവിന്റെ കുടുംബത്തെയോ ദിവ്യയേയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല…
Read More » -
ഏറ്റുമാനൂരില് കാണാതായ കോളജ് വിദ്യാര്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്നിന്നു കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരില്നിന്നു കാണാതായ കോളജ് വിദ്യാര്ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റില് കണ്ടെത്തി. ഏറ്റുമാനൂര് ജനറല് സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്ഷം എന്ജിനീയറിങ് വിദ്യാര്ഥി സുഹൈല് നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരില് മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരില് ഇറങ്ങേണ്ട സുഹൈല്, കോളജ് ബസ്സില് പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങള് ഒന്നും ലഭിച്ചില്ല. വിദ്യാര്ഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള് പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈല് ഫോണ് സ്വിച്ച് ഓഫ് ആയതിനാല് ടവര് ലൊക്കേഷന് കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കള് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക്…
Read More »