NEWS
-
‘ഹമാസ് മര്യാദയ്ക്കു പെരുമാറിയാല്‍ അവര്‍ക്കു കൊള്ളാം, മറിച്ചായാല്‍ ഉന്‍മൂലനം’; ഇസ്രയേലിന് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ആക്രമണം കരാറിനെ ബാധിക്കില്ലെന്നും ട്രംപ് ; സൈനികനെ വെടിവച്ചത് ഹമാസിന്റെ സ്‌നൈപ്പര്‍ ഗണ്‍മാനെന്ന് സ്ഥിരീകരണം
ജെറുസലേം: യുഎസ് പിന്തുണയോടെ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഇപ്പോഴത്തെ ഇസ്രയേലിന്റെ നടപടികള്‍ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലി സൈനികര്‍ക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ആക്രമണത്തിന് ഉത്തരവിട്ടത്. മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷമാണ് ഇസ്രയേല്‍ ഇന്നലെ വീണ്ടും വ്യോമാക്രമണമടക്കം നടത്തിയത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായെന്നാണ് ഗാസയുടെ ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കിയത്. ഗാസ സിറ്റിയിലെ സാബ്രയിലെ നാലു കെട്ടിടങ്ങളും അഞ്ചു കാറുകളും തകര്‍ത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ‘എന്റെ അറിവില്‍ അവര്‍ ഒരു ഇസ്രയേലി സൈനികന്റെ ജീവനെടുത്തു. അതുകൊണ്ടാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. എപ്പോഴൊക്കെ ആക്രമണമുണ്ടാകുന്നുവോ അപ്പോഴൊക്കെ ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ടെ’ന്നും ട്രംപ് പറഞ്ഞു. ഹമാസിന് ഇപ്പോള്‍ വളരെ ചെറിയ മേഖലയിലാണു സാന്നിധ്യമുള്ളത്. അവര്‍ മര്യാദയ്ക്കു പെരുമാറണം. ഹമാസ് നന്നായിട്ടുനിന്നാല്‍ എല്ലാവരും നന്നായിട്ടു നില്‍ക്കും. എല്ലാം സന്തോഷത്തില്‍ അവസാനിക്കും. അവര്‍…
Read More » -
പിഎം ശ്രീ വിഷയത്തിനു പിന്നാലെ കാര്‍ഷിക യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനയില്‍ പോരു കടുപ്പിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും; കാമ്പസില്‍ എത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐ നേതാക്കളുടെ ട്യൂഷന്‍ വേണ്ടെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന; ‘പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍’
തൃശൂര്‍: പിഎം ശ്രീവിഷയത്തില്‍ സിപിഐയുമായി സിപിഎം അനുരഞ്ജനത്തില്‍ എത്തിയിട്ടും കാര്‍ഷിക സര്‍വകലാശാല വിഷയത്തില്‍ പോരു കടുപ്പിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എഐഎസ്എഫിനെ കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്നും കാമ്പസിലെത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐയുടെ ട്യൂഷന്‍ ആവശ്യമില്ലെന്നും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് പ്രസ്താവനയിലൂടെ അറിയിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറയുന്നതെന്നും എഐഎസ്എഫ് ആരോപിക്കുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപം SFI- AISF സഖ്യം കാര്‍ഷികസര്‍വ്വകലാശാല ഭരിക്കുന്നത് AISF എടുത്ത രാഷ്ട്രീയനിലപാടാണ്. പുതിയ സെക്രട്ടറിക്ക് ആദ്യമായി ഉപ്പും അത് വെക്കാന്‍ കലവും കൊടുത്തത് AISF . എഐഎസ്എഫിനെ കാര്‍ഷിക സര്‍വ്വകലാശലയിലെ വിദ്യാര്‍ത്ഥികള്‍ക്കറിയാം യൂണിവേഴ്‌സിറ്റിക്ക് അകത്തുകയറിയാല്‍ വഴിതെറ്റുന്ന SFI നേതാക്കളുടെ ട്യൂഷ്യന്‍വേണ്ട. പി എം ശ്രീ വിഷയത്തിലെ രാഷ്രീയ പാപ്പരത്വം മറച്ചുവെക്കാന്‍ നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് പരിഹരിക്കപ്പെടും എന്ന് ഉറപ്പായ കാര്‍ഷിക സര്‍വ്വകലാശാല ഫീസ് വിഷയം. ക്യാമ്പസ് ക്ലാസ്സ്‌ക്യാമ്പയനിയില്‍ പറയാറുള്ള എട്ടുകാലി മമ്മൂജ് പ്രയോഗം വീണ്ടുംആവര്‍ത്തിക്കാതെവയ്യ. കാര്‍ഷിക സര്‍വ്വകലാശാല…
Read More » -
പിഎം ശ്രീ വിഷയത്തില്‍ സിപിഐ അയയുന്നു; പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന ഉറപ്പില്‍ സഹകരിക്കും; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുന്നണിയെ പ്രതിസന്ധിയില്‍ ആക്കരുതെന്നും അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ വാദം
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ എതിര്‍പ്പ് അയയുന്നു. മുന്നണിയെയും പാര്‍ട്ടിയെയും കടുത്ത പ്രതിസന്ധിയിലാക്കിയ സിപിഐയുടെ നിലപാട് കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായിരുന്നു. നടപടികള്‍ മരവിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്ന ഉറപ്പിലാണ് സിപിഐയുടെ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായത്. കേന്ദ്രത്തിന് കത്തയയ്ക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വയ്ക്കാനാണു സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. എന്നാല്‍ കരാര്‍ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. ഡി രാജയുമായി എംഎ ബേബി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണില്‍ വിളിച്ചത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു…
Read More » -
‘മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും ചേര്‍ന്നു കലൂര്‍ സ്‌റ്റേഡിയം നശിപ്പിച്ചു’; സ്‌റ്റേഡിയം നവീകരണത്തില്‍ കുറിപ്പുമായി സിപിഎം; ‘സ്‌റ്റേഡിയത്തിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് പ്രതിഷേധാര്‍ഹം; അര്‍ജന്റീന ടീമിനെ സ്വീകരിക്കാനുള്ള സാഹചര്യമൊരുക്കണം; കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നു’
കൊച്ചി: അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയാണെന്ന ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സിപിഎം രംഗത്ത്. കരാറില്ലാതെ സ്‌റ്റേഡിയം സ്‌പോണ്‍സര്‍ക്കു വിട്ടു നല്‍കി കോടികള്‍ ചെലവിട്ടുള്ള നിര്‍മാണം നടത്തിയത് വിവാദമായിരുന്നു. സ്റ്റേഡിയം നവീകരണത്തിലെ വിവാദങ്ങള്‍ക്കിടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഡിയത്തിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണമാണ് പുറത്തുവന്നത്. മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികള്‍ നശിപ്പിച്ചതുമായ നടപടികള്‍ തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് ഇവര്‍ പറയുന്നുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു. കുറിപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നടപടികളില്‍ അപലപിക്കുക. അന്താരാഷ്ട്ര സൗഹൃദ…
Read More » -
ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്‌സ്‌പോയും കേരള ഹെൽത്ത് ടൂറിസം– അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും 30, 31 തിയതികളിൽ
കൊച്ചി: കേരളത്തെ ലോകത്തിനു മുന്നിൽ ഒരു സമ്പൂർണ്ണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള സംഘടിപ്പിക്കുന്ന ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്‌സ്‌പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും 2025 ഒക്ടോബർ 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 30 ന് രാവിലെ 9.30 മണിക്ക് നടക്കുന്ന ഉദ്ഘാടനം സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് മുഖ്യാതിഥിയും വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഗസ്റ്റ് ഓഫ് ഓണറും ആകും. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം, മെഡിക്കൽ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു. കേരള സർക്കാരിന്റെ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Read More » -
ഗാസയില്‍ ഇസ്രയേലിനു വേണ്ടി പാക് പട്ടാളം ഇറങ്ങിയേക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്; കൊടും ചതിയെന്ന് ഇറാനും ഖത്തറും തുര്‍ക്കിയും; പാക് സൈനിക മേധാവിയും മൊസാദും രഹസ്യ യോഗം ചേര്‍ന്നു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസിന്റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്?ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്. സൈന്യം ഗാസയുടെ ‘പുനരുദ്ധാരണത്തിന്’ ഗാസയില്‍ പാക് പട്ടാളത്തെ നിയന്ത്രിതമായി വിന്യസിക്കാന്‍ തീരുമാനമായെന്നും…
Read More » -
ഇതിനുമുമ്പ് മന്ത്രിസഭാ യോഗം സിപിഐ ബഹിഷ്‌കരിച്ചത് തോമസ് ചാണ്ടി വിഷയത്തില്‍; അന്നു സിപിഎം മന്ത്രിമാരും ഒപ്പം നിന്നു; ഇന്നു സ്ഥിതി വ്യത്യസ്തം; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ക്ഷീണം സിപിഐക്കു തന്നെ; മുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരും; കൊഴിഞ്ഞുപോക്കും രൂക്ഷം
തിരുവനന്തപുരം: 2017ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനിന്ന ശേഷം സിപിഐയുടെ പേരില്‍ മുന്നണി പ്രതിസന്ധിയിലാകുന്നത് ആദ്യം. കായല്‍ കൈയേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കുമൊടുവിലാണ് ഗതാതമന്ത്രിയായിരുന്ന എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ രാജിയിലെത്തിയത്. സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണു തോമസ് ചാണ്ടിയുടെ രാജി സമ്മര്‍ദം ശക്തമായത്. ഉപാധികളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്ന് ഇതില്‍ സിപിഎം കക്ഷിയല്ലായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ നേതാവിന്റെ അഴിമതിയുടെ പേരില്‍ സിപിഐ യോഗത്തില്‍നിന്ന് വിട്ടുനിന്നത് എന്‍സിപിയെ മാത്രമാണ് ബാധിച്ചത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പിണറായി വിജയനും താത്പര്യമുണ്ടായിരുന്നില്ല. മന്ത്രിമാരുടെ നിരതന്നെ തോമസ് ചാണ്ടിക്കെതിരേ അന്നു രംഗത്തുവന്നു. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരന്‍ തുറന്നടിച്ചു. തീരുമാനം വൈകരുതെന്നു മുഖ്യമന്ത്രിയോടും സുധാകരന്‍ അറിയിച്ചു. പക്ഷേ, അന്നും സിപിഐയോടു പിണറായി വിജയന്‍ ക്ഷോഭിച്ചിരുന്നു. മന്ത്രിസഭ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാണെന്നും മറ്റൊരു പാര്‍ട്ടിയോടു കാണിക്കേണ്ട മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍,…
Read More » -
പിഎം ശ്രീ: വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍; പ്രശ്‌നം പരിഹരിക്കാത്തതിനു പിന്നില്‍ സിപിഐയിലെ വിഭാഗീയതയെന്നും സൂചന; ജില്ലാ നേതാക്കള്‍ക്കും കടുത്ത അമര്‍ഷം; ‘സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കള്‍ക്ക് കാവിവത്കരണം പ്രശ്‌നമല്ലേ’ എന്നു ചോദിച്ച് നിരവധി പോസ്റ്റുകള്‍
തിരുവനന്തപുരം: ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ പിഎം ശ്രീയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍ നടപടികള്‍ പ്രതിസന്ധിയില്‍. സിപിഐയുടെ ആവശ്യപ്രകാരം തുടര്‍ നടപടികള്‍ മരവിപ്പിച്ചു. സ്‌കൂള്‍ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെ സിപിഐയുമായുള്ള പ്രശ്‌നത്തില്‍ തീരുമാനമായ ശേഷം മാത്രമാകും നടപ്പാക്കുക. കൂടുതല്‍ പ്രതികരണം വേണ്ടെന്ന് വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം മരവിപ്പിക്കലെന്ന് സിപിഐ നിലപാട്. പരസ്യമായി സിപിഎം നിലപാട് പ്രഖ്യാപിക്കണം. മരവിപ്പിച്ചാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നുമാണു സിപിഐ നിലപാട്. സിപിഎം കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ചു. അതേസമയം മന്ത്രിസഭായോഗത്തിനു മുമ്പ് മഞ്ഞുരുക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രാവിലെ 9 മണിക്ക് സിപിഐ അടിയന്തര സെക്രട്ടേറിയറ്റും പത്തുമണിക്ക് 10ന് സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയേറ്റും ചേരും കരാറില്‍ നിന്ന് പിന്മാറാന്‍ പെട്ടെന്ന് സാധ്യമല്ലെങ്കില്‍ നടപടിക്രമങ്ങള്‍ മരവിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ഉപസമിതികളെ വെച്ച് പഠിച്ചു കൊണ്ട് പരിഹാരമാവില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സിപിഐ നേതൃത്വം സിപിഎം നേതൃത്വത്തോട്…
Read More » -
എന്താണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം അഥവാ എസ്.ഐ.ആർ..? കേരളത്തിൽ ഇത് നടപ്പിലാക്കുമ്പോൾ വോട്ടർ പട്ടികയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും..? PATHRAM EXPLAINE
തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന വാക്ക് നമുക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന പദമാണ് എസ്.ഐ.ആർ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം. കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ മാറ്റം വരുത്തിയ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം കൂടാതെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താൻ പോകുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നമ്മുടെ വാതിൽ പടിയ്ക്കൽ എത്തി നിൽക്കുമ്പോൾ എസ്.ഐ.ആറിനെ പറ്റി നമുക്ക് വിശദമായി തന്നെ സംസാരിക്കാം. > എന്താണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം? ഒരു ശക്തമായ ജനാധിപത്യ സംവിധാനം ഉറപ്പാക്കുന്നതിൽ കുറ്റമറ്റ വോട്ടർ പട്ടികയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതിനാൽ തന്നെ കാര്യക്ഷമായ വോട്ടർ പട്ടിക പരിഷ്‌കരണങ്ങൾ കൃത്യമായ ഇടവേളകളിൽ രാജ്യത്ത് നടക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട്…
Read More »
