പിഎം ശ്രീ വിഷയത്തിനു പിന്നാലെ കാര്‍ഷിക യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനയില്‍ പോരു കടുപ്പിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും; കാമ്പസില്‍ എത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐ നേതാക്കളുടെ ട്യൂഷന്‍ വേണ്ടെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന; ‘പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍’

തൃശൂര്‍: പിഎം ശ്രീവിഷയത്തില്‍ സിപിഐയുമായി സിപിഎം അനുരഞ്ജനത്തില്‍ എത്തിയിട്ടും കാര്‍ഷിക സര്‍വകലാശാല വിഷയത്തില്‍ പോരു കടുപ്പിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എഐഎസ്എഫിനെ കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്നും കാമ്പസിലെത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐയുടെ ട്യൂഷന്‍ ആവശ്യമില്ലെന്നും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് പ്രസ്താവനയിലൂടെ അറിയിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറയുന്നതെന്നും എഐഎസ്എഫ് ആരോപിക്കുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം
SFI- AISF സഖ്യം കാര്‍ഷികസര്‍വ്വകലാശാല ഭരിക്കുന്നത് AISF എടുത്ത രാഷ്ട്രീയനിലപാടാണ്.
പുതിയ സെക്രട്ടറിക്ക് ആദ്യമായി ഉപ്പും അത് വെക്കാന്‍ കലവും കൊടുത്തത് AISF . എഐഎസ്എഫിനെ കാര്‍ഷിക സര്‍വ്വകലാശലയിലെ വിദ്യാര്‍ത്ഥികള്‍ക്കറിയാം യൂണിവേഴ്‌സിറ്റിക്ക് അകത്തുകയറിയാല്‍ വഴിതെറ്റുന്ന SFI നേതാക്കളുടെ ട്യൂഷ്യന്‍വേണ്ട. പി എം ശ്രീ വിഷയത്തിലെ രാഷ്രീയ പാപ്പരത്വം മറച്ചുവെക്കാന്‍ നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് പരിഹരിക്കപ്പെടും എന്ന് ഉറപ്പായ കാര്‍ഷിക സര്‍വ്വകലാശാല ഫീസ് വിഷയം. ക്യാമ്പസ് ക്ലാസ്സ്‌ക്യാമ്പയനിയില്‍ പറയാറുള്ള എട്ടുകാലി മമ്മൂജ് പ്രയോഗം വീണ്ടുംആവര്‍ത്തിക്കാതെവയ്യ.
കാര്‍ഷിക സര്‍വ്വകലാശാല വിഷയത്തില്‍ കേസെടുത്ത SFI പ്രവര്‍ത്തകര്‍ക്ക് കൂടി പ്രതിഷേധിച്ച സംഘടനയാണ് AISF എന്ന് ഓര്‍ക്കണം. കാര്‍ഷിക സര്‍വ്വകലാശാല ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ വരുന്നത് 2025 സെപ്റ്റംബര്‍ 3 ന് ഇതുമായി ബന്ധപ്പെട്ട് ആലോചന നടക്കുമ്പോള്‍ തന്നെ ആദ്യം പ്രതികരിച്ച വിദ്യാര്‍ത്ഥി സംഘടന AISF ആണ്.
ആഗസ്റ്റ് മാസം 21 ന് ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ ഫീസ് വര്‍ദ്ധനവ് അജണ്ടയില്‍ വെക്കും മുന്‍പേ AISF യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വി സി മുതലായവര്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന ആവശ്യം മുന്നോട്ട് വെച്ച് പരാതി കൊടുക്കുകയുണ്ടായി. അതും അവഗണിച്ചു അക്കാദമിക് കൗണ്‍സില്‍ ഈ ഫീസ് വര്‍ദ്ധനവ് അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് AISF മാര്‍ച്ച് ആലോചിക്കുകയും പിന്നീട് LDSF യൂണിയന്‍ എന്ന നിലക്ക് AISF ഉം SFI ഉം ഒരുമിച്ചാണ് കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത് ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി മെഹ്‌റിന്‍ സലിം ന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 26 ന് AISF സഖാക്കള്‍ ബഹു റവന്യു വകുപ്പ് മന്ത്രി കെ രാജനെയും (എക്‌സിക്യൂട്ടീവ് മെമ്പര്‍ കാര്‍ഷിക സര്‍വകലാശാല ) നേരിട്ട് കണ്ട് പരാതി നല്‍കുകയും സെപ്റ്റംബര്‍ 10 ന് AISF സംസ്ഥാന ഭാരവാഹികള്‍ പ്രൊ ചാന്‍സ്ലര്‍ കൂടിയായ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ നേരിട്ട് കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ ജനറല്‍ സെക്രട്ടറി മെഹ്‌റിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ വെച്ച് കൃഷി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷം മാത്രമേ ഇനി ഫീസ് വര്‍ദ്ധനുമായി ബന്ധപ്പെട്ട തുടര്‍ നടപടി ഉണ്ടാകുകയുള്ളൂ എന്ന് ഉറപ്പ് തരികയും ചെയ്തു. മേല്‍പ്പറഞ്ഞ യോഗം വൈകിയതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 15 ന് AISF തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയും മാര്‍ച്ച് ലാത്തിചാര്‍ജില്‍ അവസാനിക്കുകയും ചെയ്തു.
അതേതുടര്‍ന്ന് AISF സംസ്ഥാന കമ്മിറ്റി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു ഇതേതുടര്‍ന്ന് മന്ത്രി 16 ന് തന്നെ സെക്രട്ടറിയേറ്റില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കുകയും ആ യോഗത്തില്‍ AISF പ്രതിനിധിയായി സംസ്ഥാന ജോ സെക്രട്ടറിയും SFI പ്രതിനിധിയായി സംസ്ഥാന പ്രസിഡന്റും KSU പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ് പങ്കെടുത്തത് ചര്‍ച്ചയില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ല എന്ന് AISF നിലാപാടാണ് മറ്റു സംഘടനകളും എടുത്തത്. അതെ തുടര്‍ന്ന് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കും എന്നുള്ള നിലപാടിലേക്ക് യൂണിവേഴ്‌സിറ്റി അധികാരികള്‍ എത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ചില SFI നേതാക്കള്‍ വസ്തുതാ പരമല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറയുന്നത്
കെ എ അഖിലേഷ്
AISF സംസ്ഥാന ജോ സെക്രട്ടറി






