NEWS
-
‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു; ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി
ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. ‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള…
Read More » -
‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ
ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ഇറാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിനൊടുവിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. അതേസമയം, നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. അതേസമയം അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന്…
Read More » -
തകർന്നടിഞ്ഞ് രാജ്യത്തെ ഗ്ലാസ് വ്യവസായം; മരുന്നിനു പോലു കുപ്പികൾ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു
യു.പി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെയും ഗുരുതരമായി ബാധിക്കുന്നു. ‘ഗ്ലാസ് സിറ്റി’യായ ഫിറോസാബാദിൽ ഉത്പാദനം പകുതിയായി കുറഞ്ഞതോടെ മരുന്നുകുപ്പികൾക്കും പാനീയ കുപ്പികൾക്കും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രശസ്തമായ ‘ഗ്ലാസ് സിറ്റി’ ആയ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇന്ധനക്ഷാമം മൂലം ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ മരുന്നുകുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, ജാം ഭരണികള്‍ എന്നിവയ്ക്ക് വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. ചൂടുകാലം എത്തിയതോടെ ശീതളപാനീയങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പാനീയങ്ങള്‍ നിറയ്ക്കാനുള്ള ഗ്ലാസ് കുപ്പികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ബെംഗളൂരുവിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ‘മോസന്റ് ക്രാഫ്റ്റ് കൊംബുച്ച’യുടെ സഹസ്ഥാപകന്‍ ശിശിര്‍ സത്യന്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുപ്പികള്‍ക്കായി നെട്ടോട്ടമോടുകയാണെന്നും ഉല്‍പ്പാദനച്ചെലവ് കൂടിയതോടെ പരസ്യങ്ങളും ഡിസ്‌കൗണ്ടുകളും വെട്ടിക്കുറയ്‌ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. മദ്യക്കുപ്പികള്‍ നിര്‍മ്മിക്കുന്ന രാധികോ ഖൈതാന്‍, ജാം ഭരണികള്‍ നിര്‍മ്മിക്കുന്ന ടോപ്സ്…
Read More » -
ഇറാനെതിരെ യുഎസ് കടുത്ത തീരുമാനത്തിലേയ്ക്ക; ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; കപ്പൽ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോക സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി
വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്. ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രം കാണപ്പെടുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.…
Read More » -
ഈ ടീമുമായി മുന്നോട്ടു പോകാന്‍ കഴിയില്ല; തുറന്നടിച്ച് ഹാര്‍ദിക് പാണ്ഡ്യ; ‘കളി നിയന്ത്രിക്കുന്നതിനു പകരം പിന്നാലെ ഓടാന്‍ വിധിക്കപ്പെടുന്നു’; ബൗളിംഗ്, ബാറ്റിംഗ് നിരകളില്‍ മാറ്റമുണ്ടായേക്കും
മുംബൈ: ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ഐപിഎല്‍ 2026 പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 18 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ‘രണ്ട് ഇന്നിംഗ്‌സുകളിലും മുംബൈ നിരന്തരം പിന്നിലായിപ്പോകുകയായിരുന്നു. ബാറ്റിംഗ്, ബൗളിംഗ് നിരകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാലും ടീം തങ്ങളുടെ സമീപനത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്തു’മെന്ന് പാണ്ഡ്യ പറഞ്ഞു. ‘ധാരാളം വിക്കറ്റുകള്‍ നഷ്ടമായി. അതേ സമയം തന്നെ ഞങ്ങള്‍ വളരെയധികം റണ്‍സ് വഴങ്ങിയതായും ഞാന്‍ കരുതുന്നു. കളി എപ്പോഴും ഞങ്ങള്‍ക്ക് പിന്നാലെ ഓടി പിടിക്കേണ്ട അവസ്ഥയിലായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും, ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയിലും ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിലും, കളി നിയന്ത്രിക്കുന്നതിന് പകരം ഞങ്ങള്‍ കളിക്ക് പിന്നാലെ ഓടുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെ മിന്നുന്ന പ്രകടനവും (31 പന്തില്‍ 71), 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ പോരാട്ടവീര്യവും ഉണ്ടായിരുന്നിട്ടും, 241…
Read More » -
ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; അകത്തേക്കും പുറത്തേക്കും കടക്കാന്‍ അനുവദിക്കില്ല; ഇറാനു ടോള്‍ നല്‍കിയാല്‍ കപ്പലുകള്‍ക്ക് എതിരേ നടപടി; നാറ്റോയും ഒപ്പം കൂടിയേക്കും; ഇറാന്‍ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും യുഎസ് പ്രസിഡന്റ്
മിയാമി/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ വീണ്ടും ബാധിക്കും. ഇറാന്‍ തടഞ്ഞിരിക്കുന്നതും ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്നതുമായ കടലിടുക്കില്‍ ഇറാനികള്‍ നിക്ഷേപിച്ചതായി താന്‍ പറയുന്ന മൈനുകള്‍ നശിപ്പിക്കാന്‍ തുടങ്ങുമെന്നും, ഇറാന് ടോള്‍ നല്‍കിയ അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെ എല്ലാ കപ്പലുകള്‍ക്കെതിരെയും യുഎസ് നടപടിയെടുക്കുമെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ‘ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി, ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും ഉപരോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും’- അദ്ദേഹം പറഞ്ഞു. ‘അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഇറാന് ടോള്‍ നല്‍കിയ ഓരോ കപ്പലിനെയും കണ്ടെത്തി തടയാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായ ടോള്‍ നല്‍കുന്ന ആര്‍ക്കും സമുദ്രങ്ങളില്‍ സുരക്ഷിതമായ യാത്ര അനുവദിക്കില്ല. നമുക്ക് നേരെയോ സമാധാനപരമായ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന…
Read More » -
ലെബനൻ അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും- സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ, മരണം 2000 കടന്നു
ബെയ്റൂട്ട്: ഹിസ്ബുള്ള സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങൾ നശിപ്പിക്കാനെന്ന പേരിൽ തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇസ്രയേൽ ലെബനനുനേരെ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലെ വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുങ്ങളും സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം. തെക്കൻ ലെബനനിലെ വലിയൊരു പ്രദേശം പിടിച്ചെടുത്ത് ലിതാനി നദി വരെ ഒരു ‘സുരക്ഷാ മേഖല’ സ്ഥാപിക്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ലെബനനിലെ അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കുന്ന രീതിയാണ് ഇസ്രയേൽ സൈന്യം പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ലെബനനിലെ തായ്‌ബെ, നഖുറ, ദൈർ സെര്യൻ എന്നീ ഗ്രാമങ്ങളിൽ ഇത്തരത്തിൽ സ്ഫോടനങ്ങൾ നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് പല അതിർത്തി ഗ്രാമങ്ങളിലും ഇതേ രീതിയിൽ സ്ഫോടനങ്ങൾ നടക്കുന്നതായി ലെബനീസ് മാൊൊധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മുൻപ് ഗാസയിലെ റഫയിലും…
Read More » -
ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവരൊന്നും മരിച്ച് പോയിട്ടൊന്നുമില്ലല്ലോ? ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കൾ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണം- വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ
ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്. അതേസമയം വ്യാസ് പീഠിൽ നടത്തിയ പ്രസംഗത്തിൽ ഇവർ നടത്തിയ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര- ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.
Read More »

