NEWS
-
തെമ്മാടിത്തം കാട്ടിയ കാശ്മീരികള് തല്ക്കാലം തേക്കടിയില് കച്ചവടം ചെയ്യില്ല; ഇസ്രായേല് വെറി കാട്ടിയവര്ക്ക് പണികിട്ടുമ്പോള്..!
ഇടുക്കി: ഇസ്രായേല് സ്വദേശികളെ അപമാനിച്ച തേക്കടിയിലെ കാശ്മീരി കച്ചവടക്കാരന് പണികിട്ടി. തേക്കടിയിലെത്തിയ ഇസ്രായേല് സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില് നിന്ന് ഇറക്കിവിട്ട സംഭവം ദേശീയ തലത്തില് ശ്രദ്ധ നേടുകയും അന്വേഷണ ഏജന്സികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത പശ്ചാത്തലത്തില് വിവാദമുണ്ടാക്കിയ കാശ്മീരികള് ഇനി തേക്കടിയില് ജോലി ചെയ്യില്ല. തുടരന്വേഷണങ്ങള് ഉണ്ടാകാനുള്ള പശ്ചാത്തലത്തില് കാശ്മീര് സ്വദേശികളായ പാര്ട്ണേഴ്സിനെ തല്ക്കാലത്തേക്ക് ഒഴിവാക്കാന് കട ഉടമയ്ക്ക് പോലീസ് നിര്ദേശം നല്കി. ഈ നിര്ദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമതിയും പിന്തുണച്ചു. വിവാദസംഭവം തേക്കടിയിലെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നടപടികള്. കട താല്ക്കാലത്തേക്ക് അടച്ചിട്ടിരിക്കയാണ്. ബുധനാഴ്ച്ച രാത്രിയാണ് കുമളി ടൗണില് പ്രവര്ത്തിക്കുന്ന ഇന്ക്രെഡിബിള് ക്രാഫ്റ്റ്സ് എന്ന കടയില് ഇസ്രയേല് സ്വദേശിയായ ഡോവര് വാല്ഫര് സാധനം വാങ്ങാന് എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീര് സ്വദേശികളും ചേര്ന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോള് കടയിലുള്ളവര് വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള് തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട്…
Read More » -
ഗൂഗിള് മാപ്പ് നോക്കി വഴി തെറ്റി; നാടക സംഘം ചെന്നെത്തിയത് ദുരന്തത്തിലേക്ക്, രണ്ട് മരണം
കണ്ണൂര്: കേളകം മലയാംപടിയില് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിക്കുകയും രണ്ടു പേര്ക്ക് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്ത സംഭവത്തില് പൊലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര് പുലര്കാലെ ഗൂഗിള് മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം. ചെറു വാഹനങ്ങള്ക്ക് സഞ്ചരിക്കാവുന്ന ചെറിയ റോഡിലേക്ക് എത്തുകയും മിനിബസ് താഴ്ചയിലുള്ള റബ്ബര് തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു. കണ്ണൂര് ജില്ലയിലെ കേളകം പഞ്ചായത്തിലെ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറഞ്ഞത്. അപകടത്തില് രണ്ട് പേര് മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന് എന്നിവരാണ് മരിച്ചത്. അപകടത്തില് പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില് നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്ച്ചെ നാലോടെയാണ് വാഹനം അപകടത്തില്പ്പെട്ടത്. മലയാംപടി എസ് വളവില് വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്…
Read More » -
ഉപവാസത്തില് പങ്കെടുത്തവരോാട് മോശമായി പെരുമാറി; കുറ്റ്യാടിയില് യുവാവിന് ബി.ജെ.പിക്കാരുടെ മര്ദ്ദനം
കോഴിക്കോട്: കുറ്റ്യാടിയില് യുവാവിനെ ബി.ജെ.പി പ്രവര്ത്തകര് മര്ദ്ദിച്ചതായി പരാതി. കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന സംഘം മര്ദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. പതിനാലിന് വൈകിട്ട് മരുതോങ്കര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില് നടന്ന ബി.ജെ.പി ഉപവാസത്തില് പങ്കെടുത്ത പ്രവര്ത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്ദ്ദനമെന്നാണ് പരാതി. മുഹമ്മദിന്റെ കാറും ആക്രമികള് അടിച്ചു തകര്ത്തിട്ടുണ്ട്. മുഹമ്മദിന്റെ പരാതിയില് കണ്ടാലറിയാവുന്ന 10 പേര്ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് പ്രേരിപ്പിക്കല്, നിയമ വിരുദ്ധമായ സംഘം ചേരല് തുടങ്ങി വിവിധ വകുപ്പുകള് ഉള്പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
Read More » -
പാലക്കാട്ട് ഇരട്ടവോട്ടില് പരിശോധന; ബിഎല്ഒമാരോട് കലക്ടര് വിശദീകരണം തേടി
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടര് പട്ടികയില് രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയില് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തില് ബൂത്ത് ലെവല് ഓഫിസര്മാരോട് കലക്ടര് ഡോ.എസ്.ചിത്ര വിശദീകരണം തേടി. ഉച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും. വ്യാജമായി വോട്ടുകള് ചേര്ത്തെന്ന് കണ്ടെത്തിയ മേഖലയില് അന്വേഷണം നടത്താനും റിപ്പോര്ട്ട് സമര്പ്പിക്കാനും തഹസില്ദാര്ക്കും റിട്ടേണിങ് ഓഫിസര്മാര്ക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കലക്ടര് നിര്ദേശം നല്കി. ജില്ലാ കലക്ടറുടെ നിര്ദേശ പ്രകാരമാണ് നടപടി. പാലക്കാട് മണ്ഡലത്തില് പുതുതായി വോട്ട് ചേര്ത്തിരിക്കുന്നവരില് പലരും മറ്റിടങ്ങളില് വോട്ടുള്ളവരാണ്. വോട്ടു മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേര് ഇതേ രീതിയില് പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് പലരും പറയുന്നത്. കേരളത്തിനു പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകള് പോലും പാലക്കാട് മണ്ഡലത്തില് പുതുതായി ചേര്ത്തിട്ടുണ്ട്. എല്ഡിഎഫ് സ്ഥാനാര്ഥി സരിന് മൂന്നു മാസം മുന്പ് മാത്രമാണ് പാലക്കാട് വോട്ട്…
Read More » -
രണ്ടു നാള് മരണവുമായി മല്ലിട്ട അബിന് മത്തായി വിധിക്ക് കീഴടങ്ങി; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില് യുകെ മലയാളികള്
ലണ്ടന്: യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്ബേണില് നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റില് നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിന് മത്തായി (41) ആണ് മരിച്ചത്. നഴ്സിങ് ഹോമില് മെയിന്റനന്സ് വിഭാഗത്തില് ജോലി ചെയ്യുകയായിരുന്ന അബിന് ലോഫ്റ്റില് റിപ്പയര് ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില് തലക്ക് ഗുരുതര പരുക്കേറ്റ അബിനെ ആശുപത്രിയില് എത്തിച്ച് അതിതീവ്ര വിഭാഗത്തില് ചികിത്സയില് തുടരവേയാണ് അന്ത്യം. മൂന്ന് ദിവസം മുന്പായിരുന്നു അപകടം. അപകട വിവരമറിഞ്ഞു സഹോദരന് കാനഡയില് നിന്നും ഇന്നലെ യുകെയിലെത്തിയിരുന്നു. നഴ്സിങ് ഹോമില് ജോലി ലഭിച്ചതിനെ തുടര്ന്ന് ഒരു വര്ഷം മുന്പാണ് അബിനും ഭാര്യയും യുകെയില് എത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയര് ഹോമില് തന്നെ മെയിന്റനന്സ് വിഭാഗത്തില് ജോലി ചെയ്യുകയായിരുന്നു അബിന്. വെള്ളാശേരി വെട്ടുവഴിയില് മത്തായിയുടെ മകനാണ്. ഭാര്യ: ഡയാന. മക്കള്: റയാന്, റിയ. സംസ്കാരം പിന്നീട്. അതിനിടെ, പുതുതായി യുകെയില് എത്തുന്ന മലയാളി…
Read More » -
തനിച്ചു താമസിക്കുന്ന വയോധികയെ മര്ദിച്ചവശയാക്കി ആഭരണങ്ങള് കവര്ന്നു
പത്തനംതിട്ട: ഏനാത്ത് എം.സി റോഡരുകിലെ വീട്ടില് തനിച്ചു താമസിക്കുന്ന വയോധികയെ മര്ദിച്ചവശയാക്കി ആഭരണങ്ങള് കവര്ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില് നളിനിയുടെ (80) ആഭരണങ്ങളാണ് കവര്ച്ച ചെയ്യപ്പെട്ടത്. 13 ന് രാത്രി ഒന്പതിനാണ് സംഭവം. രണ്ടു പുരുഷന്മാര് എത്തി മകള് പറഞ്ഞിട്ടു വരികയാണെന്നും വാതില് തുറക്കണമെന്നും ആവശ്യപ്പെട്ടു. വാതില് തുറന്ന് അകത്തു കയറിയ ഇവര് നളിനിയെ മര്ദിച്ച് അവശയാക്കി. കഴുത്തില് കിടന്ന നാലു പവന് മാലയും കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സമീപവാസിയോട് വിവരം പറഞ്ഞത്. കൊടുമണില് താമസിക്കുന്ന മകളെയും വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂര് ജനറല് ആശുപത്രിയില് ചികില്സ തേടി.
Read More » -
സ്വന്തമായി കെട്ടിടം പോലുമില്ല; ആലപ്പുഴ ഗവണ്മെന്റ് ഡെന്റല് കോളജിന്റെ അംഗീകാരം താല്ക്കാലികമായി റദ്ദാക്കി
തിരുവനന്തപുരം: ആലപ്പുഴ ഗവണ്മെന്റ് ഡെന്റല് കോളജിന്റെ അംഗീകാരം ഇന്ത്യന് ഡെന്റല് കൗണ്സില് താല്ക്കാലികമായി റദ്ദാക്കി. അടുത്ത വര്ഷം പ്രവേശനം നടത്തരുതെന്നാണ് ആരോഗ്യ സര്വകലാശാലയേയും കോളജിനേയും അറിയിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അംഗീകാരം റദ്ദാക്കിയത്. പ്രവേശനം നേടിയ വിദ്യാര്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും നിര്ദേശിച്ചതായാണ് വിവരം. 2015ല് 50 സീറ്റുകളുമായാണ് ഡെന്റല് കോളജ് ആരംഭിക്കുന്നത്. നിലവില് പാരാ മെഡിക്കല് ഇന്സ്റ്റിറ്റ്യൂട്ടിലാണ് കോളജ് പ്രവര്ത്തിക്കുന്നത്. മെഡിക്കല് കോളജ് വളപ്പില് 2018ല് കെട്ടിട നിര്മാണം ആരംഭിച്ചെങ്കിലും പൂര്ത്തിയാക്കാനായില്ല. 2021ല് നിര്മാണം പൂര്ത്തിയാക്കാനായിരുന്നു കരാര്. എന്നാല് പൂര്ത്തിയായ നിര്മാണത്തിന് ചെലവായ തുകയുടെ പകുതിപോലും നല്കാത്തതിനാലാണ് നിര്മാണം നിലച്ചത്. വിദ്യാര്ഥികള്ക്ക് ഹോസ്റ്റല് സൗകര്യവും ഒരുക്കിയിട്ടില്ല. 2018, 2021 വര്ഷങ്ങളിലും കോളജിന്റെ അംഗീകാരം ഡെന്റല് കൗണ്സില് റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിര്മാണം പൂര്ത്തിയാക്കി കോളജഡജിന്റെ പ്രവര്ത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അംഗീകാരം പുനഃസ്ഥാപിച്ചത്. രക്ഷിതാക്കളും കോളജ് അധികൃതരും ഡെന്റല് കൗണ്സില് പ്രതിനിധികളെ നേരില് കണ്ട് അംഗീകാരം…
Read More » -
ഹിജാബ് വിരോധികളെ ചികിത്സിക്കാന് ക്ലിനിക്കുമായി ഇറാന്
ടെഹ്റാന്: പൊതുസ്ഥലങ്ങളില് സ്ത്രീകള് തല മറയ്ക്കണമെന്ന രാജ്യത്തെ നിര്ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള് സ്ഥാപിക്കാനൊരുങ്ങി ഇറാന് സര്ക്കാര്. ഹിജാബ് റിമൂവല് ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവിട്ടത്. ഈ ക്ലിനിക്കുകള് സ്ത്രീകള്ക്ക് ‘ഹിജാബ് വിഷയത്തില് ശാസ്ത്രീയവും മാനസികവുമായ ചികിത്സ നല്കും. ഗവണ്മെന്റിന്റെ ഈ നീക്കത്തിനെതിരേ ഇറാനിലെ ഒരു വിഭാഗം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹിജാബ് നിയമങ്ങള് അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവര്ത്തകര് പറയുന്നു. ടെഹ്റാന് ആസ്ഥാനത്തെ വനിതാകുടുംബ വകുപ്പ് ഇത്തരത്തിലൊരു നിലാപാടെടുത്തത് ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അലി ഖമേനിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലാണ് ടെഹ്റാന് ആസ്ഥാനത്തുള്ള വനിതാ കുടുംബ വകുപ്പ് പ്രവര്ത്തിക്കുന്നത്. ഇറാനിലുടനീളം, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതില് കര്ശനമായ മതപരമായ നിയന്ത്രണങ്ങള് നിര്വചിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്…
Read More » -
ഒബാമയുടെ വസതിയില് കാമുകിക്കൊപ്പം അന്തിയുറങ്ങി; സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി
വാഷിങ്ടണ്: യുഎസ് മുന് പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടല്ത്തീര വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്പ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സര്വീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സര്വീസില്നിന്നു പുറത്താക്കി. അധികാര ദുര്വിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥന് കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓര്മക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്. ‘അണ്ടര്കവര് ഹാര്ട്ട് ബ്രേക്ക് എ മെമ്മോയര് ഓഫ് ട്രസ്റ്റ് ആന്ഡ് ട്രോമ’ എന്ന പേരില് പുറത്തിറങ്ങിയ ഓര്മക്കുറിപ്പില് സുരക്ഷ വീഴ്ചയെപ്പറ്റിയുള്ള വിശദാംശങ്ങള് ഉണ്ടായിരുന്നു. മിഷേല് ഒബാമയുടെ ശുചിമുറിയില് വച്ച് ഇരുവരും ശാരീരിക ബന്ധത്തില് ഏര്പ്പെട്ടിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാല് തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓര്മക്കുറിപ്പില് പറയുന്നുണ്ട്.…
Read More » -
100 കോടിയുടെ സന്തോഷം; ലക്കി ഭാസ്ക്കര് സ്പെഷ്യല് ട്രെയ്ലര് പുറത്ത്
തെന്നിന്ത്യന് സൂപ്പര് താരം ദുല്ഖര് സല്മാന് നായകനായെത്തിയ ലക്കി ഭാസ്കര് തീയേറ്ററുകളില് മികച്ച പ്രതികരണങ്ങളോടെ പ്രദര്ശനം തുടരുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില് പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴിലും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രം 100 കോടി ക്ലബ്ബില് ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്മാതാകള് ‘100 കോടി മെഗാ ബ്ലോക്ക് ബസ്റ്റര് വിജയം’ ട്രെയ്ലര് പങ്കുവെച്ചാണ് സന്തോഷം അറിയിച്ചത്. കേരളത്തിലും ഗള്ഫിലും ചിത്രം വിതരണം ചെയ്തത് ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് ആണ്. സിനിമ ഇതിനകം തമിഴ്നാട്ടില് നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റര് ഫോറങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. 12 ദിവസങ്ങള് കൊണ്ടാണ് സിനിമ തമിഴ്നാട്ടില് ഇത്രയും തുക നേടിയത്. ലക്കി ഭാസ്കര് എന്ന പിരീഡ് ഡ്രാമ ത്രില്ലര് ചിത്രം നിര്മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്ച്യൂണ് ഫോര് സിനിമാസും ചേര്ന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തില് നായിക. ദേശീയ അവാര്ഡ്…
Read More »