NEWS

  • പമ്പയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

    പത്തനംതിട്ട: ശബരിമല പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഞയറാഴ്ച പുലര്‍ച്ചെ അഞ്ചിന് അട്ടത്തോടിനു സമീപംവെച്ചാണ് കത്തിനശിച്ചത്. നിലയ്ക്കലില്‍നിന്ന് ഭക്തരെ പമ്പയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ട ബസ്സായിരുന്നു. മൂന്ന് യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.  

    Read More »
  • ഫോണ്‍ അടിമത്തം കാരണം ക്ലാസില്‍ പോയില്ല; പതിനാലുകാരനെ അച്ഛന്‍ തലയ്ക്ക് അടിച്ചുകൊന്നു

    ബെംഗളൂരു: മൊബൈല്‍ അടിമത്തം കാരണം ക്ലാസില്‍ പോകാത്തതിന്റെ പേരില്‍ ഒന്‍പതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന്‍ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് അച്ഛന്‍ രവികുമാര്‍ തിടുക്കപ്പെട്ട് സംസ്‌കാരം നടത്താന്‍ ശ്രമിച്ചു. എന്നാല്‍, അമ്മ ശശികല എതിര്‍ക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം തെളിഞ്ഞു. പരീക്ഷകളില്‍ തോല്‍ക്കുന്നതും ക്ലാസില്‍ പോകാത്തതും മൊബൈല്‍ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. തുടര്‍ന്ന് തേജസ്സിന്റെ തല രവികുമാര്‍ ചുമരില്‍ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്.

    Read More »
  • അതിജീവനത്തിന്റെ ആദ്യപാഠം മെയ് വഴക്കം: അനര്‍ത്ഥങ്ങൾ അതിവേഗം കടന്നു പോകും, പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം

    വെളിച്ചം അവര്‍ മലഞ്ചെരുവിലൂടെ നടക്കുകയായിരുന്നു. അതിനിടെ ശിഷ്യന്‍ കാലുതെന്നി താഴേക്ക് പതിച്ചു. പാതിവഴിയില്‍ ഒരു മുളയില്‍ അവന് പിടുത്തംകിട്ടി. മുള മുഴുവനായി വളഞ്ഞെങ്കിലും അത് ഒടിഞ്ഞില്ല. ഓടിയെത്തിയ ഗുരു അവനെ പിടിച്ചുകയററി. തിരിച്ചുളള യാത്രയില്‍ ഗുരു ശിഷ്യനോട് ചോദിച്ചു: “ആ മുള നിന്നോട് പറഞ്ഞത് നീ കേട്ടുവോ?” ഒന്നും മനസ്സിലാകാതെ തന്നെ നോക്കി നിന്ന ശിഷ്യനോട് ഗുരു പറഞ്ഞു: “മുള മുഴുവനായി വളഞ്ഞിട്ടും അത് നിന്നെ വീഴാതെ കാത്തു. മെയ് വഴക്കമാണ് അതിജീവനത്തിന്റെ ആദ്യപാഠം.” വേരോടെ പിഴുതെറിയുന്ന സാഹചര്യങ്ങളെ എതിര്‍ത്തു തോല്‍പിക്കാനാകില്ല. പ്രതിരോധിക്കാനായില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം. കാറ്റിന്റെ ശക്തിക്കു മുമ്പില്‍ ഒരു മുളങ്കമ്പും തലയുയര്‍ത്തി നില്‍ക്കാറില്ല. തലകുനിച്ച് അവ കാറ്റിനെ തട്ടിയകറ്റും. ഇളകിമറിഞ്ഞ് താളം കണ്ടെത്തും. ഏത് അനര്‍ത്ഥത്തിനും സമയപരിധിയുണ്ട്. അല്‍പനേരം മാത്രം നീണ്ടുനില്‍ക്കുന്ന വിഷമഘട്ടങ്ങളോട് പുലര്‍ത്തുന്ന സമീപനമാണ് ജീവിതമെന്ന ദീര്‍ഘദൂരയാത്രയുടെ മികവും ഭാഗധേയവും തീരുമാനിക്കുന്നത്. എന്തായിരുന്നുവോ, അതിലേക്കുളള തിരിച്ചുവരവാകണം ഓരോ ആപല്‍ഘട്ടത്തേയും നേരിടുമ്പോഴുളള നമ്മുടെ ലക്ഷ്യം. ആ ഘട്ടത്തിനനുസരിച്ച് പ്രതികരണശൈലിയും മനോഭാവങ്ങളും…

    Read More »
  • അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

    പാലക്കാട്: അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്റിലായിരുന്നു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പിതാവ് സുരേഷിനൊപ്പം ഹൈപ്പര്‍ ആക്റ്റീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കിണറ്റില്‍ ചാടിയ കുഞ്ഞിനെ രക്ഷിക്കാന്‍ പിതാവും കൂടെ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

    Read More »
  • നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; കോണ്‍ഗ്രസിന്റെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

    കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. തങ്ങള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നാളെ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു.തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.…

    Read More »
  • പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനും രക്ഷയില്ല ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് നാലുലക്ഷം

    ആലപ്പുഴ: കൊറിയറിലൂടെ അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടായിരുന്നെന്നും കൊറിയര്‍ അയച്ച യുവതിയുടെ ബാങ്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാലുലക്ഷം രൂപ. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടൂരിലാണ് സംഭവം. റിട്ട. എസ്.ഐയുടെ മകളും പോലീസ് ഇന്‍സ്പക്ടറുടെ ബന്ധുവുമായ യുവതിയാണ് തട്ടിപ്പിനിരയായത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ സ്വദേശിനിയായ 34 കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവര്‍ കൊറിയര്‍ മുഖാന്തരം അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടെന്നും മുഹമ്മദാലി എന്നയാള്‍ ഇവരുടെ വ്യക്തിവിവരങ്ങള്‍ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകള്‍ തുടങ്ങിയതായും തട്ടിപ്പുസംഘം യുവതിയെ വിളിച്ചറിയിച്ചു. നിയമനടപടികളില്‍നിന്ന് രക്ഷനേടാന്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം ഉടന്‍ പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടന്‍ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഭീഷണിയില്‍ വീണ യുവതി തട്ടിപ്പുസംഘം നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപവീതം രണ്ടുതവണയായി നിക്ഷേപിച്ചു. പിന്നീടാണ് തട്ടിപ്പാണെന്നു മനസ്സിലായത്. ഇതരസംസ്ഥാനക്കാരന്റെ പേരിലുള്ളതാണ് പണമയച്ച അക്കൗണ്ട് നമ്പര്‍. റിസര്‍വ് ബാങ്കിന്…

    Read More »
  • എസ്എഫ്‌ഐയില്‍നിന്ന് ബിജെപി വഴി കോണ്‍ഗ്രസിലേക്ക്; സന്ദീപിനി കൈപ്പത്തി ‘വാരിയര്‍’

    പാലക്കാട്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളില്‍ സജീവമായി പങ്കെടുത്ത ബാല്യമായിരുന്നു സന്ദീപ് വാരിയരുടേത്. സമര യൗവന കാലത്ത് സന്ദീപ് കറകളഞ്ഞ എസ്എഫ്‌ഐക്കാരന്‍. ഇടതുപക്ഷ ചിന്താഗതിക്കാരനായ അച്ഛന്‍ ഷൊര്‍ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. ചെത്തല്ലൂര്‍ എന്‍എന്‍എന്‍എം യുപി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന അമ്മയാകട്ടെ കോണ്‍ഗ്രസുകാരിയും. അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യന്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ തുടങ്ങി. കംപ്യൂട്ടര്‍ ഡിപ്ലോമാധാരിയായ സന്ദീപ് കംപ്യൂട്ടര്‍ വഴി തന്നെയാണ് സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവര്‍ത്തകരുടെ ആരാധാനാപാത്രമാകുന്നത്. സമൂഹമാധ്യമത്തിലെ എഴുത്തും ഭാഷാ പ്രയോഗവും സന്ദീപിനെ അതിവേഗം വളര്‍ത്തി. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സന്ദീപിന്റെ എഴുത്തുകള്‍ സമൂഹമാധ്യമങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ ഒന്നാകെ ഏറ്റെടുത്തു. വൈകാതെ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ബിജെപിയുടെ മുഖമായി സന്ദീപ് വാരിയര്‍ മാറി. രാഷ്ട്രീയത്തില്‍ സന്ദീപിന്റേത് പെട്ടെന്നുള്ള വളര്‍ച്ചയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ സന്ദീപിന്റെ വളര്‍ച്ചയില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.…

    Read More »
  • തമിഴ്‌നാടിന് 276 കോടി, സിക്കിമിന് 221 കോടി; കേരളത്തിന് ‘കാലണ’ അനുവദിക്കാതെ കേന്ദ്രം

    ന്യൂഡല്‍ഹി: അതിതീവ്ര പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അന്തര്‍ മന്ത്രാലയ സമിതി നല്‍കേണ്ട ദേശീയ ദുരന്ത നിവാരണ ഫണ്ട് (എന്‍ഡിആര്‍എഫ്) ഇത്തവണ നല്‍കിയത് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രം. പ്രളയം ബാധിച്ച ഹിമാചല്‍ പ്രദേശ് (66.924 കോടി), സിക്കിം (221.122 കോടി), തമിഴ്‌നാട് (276.10 കോടി), ത്രിപുര (25 കോടി), വരള്‍ച്ച ബാധിച്ച കര്‍ണാടകയ്ക്ക് (3454.22 കോടി) മാത്രമാണ് എന്‍ഡിആര്‍എഫ് അനുവദിച്ചത്. ഇതിനുപുറമേ, ദേശീയ ദുരന്ത ലഘൂകരണ ഫണ്ടായി (എന്‍ഡിഎംഎഫ്) അരുണാചല്‍ പ്രദേശിന് 1.833 കോടിയും സിക്കിമിന് 8.35 കോടിയും അനുവദിച്ചു. വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയിലെ ദുരിതം കേന്ദ്ര സര്‍ക്കാര്‍ കണ്ട് ബോധിച്ചിട്ടും ഇതുവരെ എന്‍ഡിആര്‍എഫ് അനുവദിച്ചിട്ടില്ല. കേരളത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഫിനാന്‍സ് കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും (എസ്ഡിആര്‍എഫ്) സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടും (എസ്ഡിഎംഎഫ) മാത്രമാണ് ഇതുവരെയായിട്ടും അനുവദിച്ചിട്ടുളളത്. 2026 വരെ ഈ തുക എത്രയാണ് നല്‍കേണ്ടതെന്ന് മുന്‍പ് നിശ്ചയിച്ചതാണ്. കേരള സര്‍ക്കാരിന്റെ പ്രതിനിധി കെ വി…

    Read More »
  • ആന എഴുന്നള്ളിപ്പ്; മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം

    തൃശൂര്‍: ഹൈക്കോടതിയുടെ ആന എഴുന്നള്ളിക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയ്ക്ക് മുന്‍പില്‍ പ്രതീകാത്മക പൂരം സംഘടിപ്പിച്ച് പ്രതിഷേധിച്ചു. സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ചുനിന്നായിരുന്നു പൂരപ്രേമി സംഘത്തിന്റെ പ്രതിഷേധം. പുതിയ മാര്‍ഗരേഖ പൂരത്തെ ഇല്ലാതാക്കുമെന്നാണ് പൂരപ്രേമി സംഘം മുന്നോട്ടുവെക്കുന്ന ആശങ്ക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സിപിഐ നേതാവ് വി.എസ് കുമാര്‍ പറഞ്ഞു. എഴുന്നള്ളത്തിലെ പുതിയ മാര്‍ഗരേഖ പൂരത്തിന്റെ ഭംഗി കളയുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുമുണ്ട്. മാര്‍ഗരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണുണ്ടാകുന്നത്. സംസ്ഥാനത്തെ പൂരങ്ങളെ ആകെ പുതിയ മാര്‍ഗരേഖ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ഗരേഖക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ദേവസ്വങ്ങളും പൂര പ്രേമികളും.

    Read More »
  • യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് മുന്നൂറിലേറെ പേര്‍, ദമ്പതികളും അമ്മായിയമ്മയും അറസ്റ്റില്‍

    കൊല്ലം:യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. 2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പണം തട്ടിച്ചെന്ന്കാട്ടി നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ കല്ലമ്പലത്തുനിന്ന് അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എട്ടര ലക്ഷം തട്ടിച്ചെന്നാണ് പരാതി. കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേര്‍ന്ന് നടത്തിയിരുന്ന ഫോര്‍സൈറ്റ് ഓവര്‍സീസ്…

    Read More »
Back to top button
error: