NEWS

  • ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 12 പേര്‍ ; ഗായിക മൈഥിലി ഠാക്കൂര്‍ അലിനഗറില്‍ മത്സരിക്കും ; ഒന്‍പത് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കുന്നു

    ന്യൂഡല്‍ഹി: ബിഹാറിലെ നാടോടി ഗായികയായ മൈഥിലി ഠാക്കൂര്‍ ബിജെപി ടിക്കറ്റില്‍ അലിനഗറില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപി ഇന്ന് പുറത്തിറക്കിയ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലെ 12 പേരില്‍ ഒരാളാണ് അവര്‍. ഈ പട്ടികയില്‍ ഉള്‍പ്പെട്ട 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതിലും ബിജെപി പുതിയ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. യുവജനങ്ങളിലുള്ള മൈഥിലി ഠാക്കൂറിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി മിഥിലാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തുന്നത്. അലിനഗര്‍ ഈ മേഖലയിലെ ഒരു പ്രധാന പോരാട്ട കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. രണ്ടാം പട്ടികയിലെ മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികളില്‍, മുന്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്ര (ബക്‌സര്‍), വീരേന്ദ്ര കുമാര്‍ (റോസ്ര), ഛോട്ടി കുമാരി (ഛപ്ര) എന്നിവരും ഉള്‍പ്പെടുന്നു. രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ ഹയാഘട്ട് എംഎല്‍എ രാംചന്ദ്ര പ്രസാദും, റോസ്ര എംഎല്‍എ ബീരേന്ദ്ര കുമാറുമാണ്. ബാര്‍ഹ് എംഎല്‍എയായ ജ്ഞാനേന്ദ്ര സിംഗ് ജ്ഞാനുവിനും, മറ്റ്…

    Read More »
  • ട്രംപിന്റെ ‘നിരായുധീകരണ’ മുന്നറിയിപ്പിനിടെ ഹമാസ് 8 ഗാസ നിവാസികളെ പരസ്യമായി വധിച്ചു ; ഇസ്രായേല്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന്, സംഘര്‍ഷത്തിനിടെ ശക്തി പ്രാപിച്ച ‘ഗ്രൂപ്പുകളെ’ തീര്‍ക്കല്‍ ലക്ഷ്യം

    യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘത്തെ നിരായുധീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടും, പലസ്തീന്‍ എന്‍ക്ലേവിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ തീവ്രമായി ശ്രമിക്കുന്ന ഹമാസ് ഗാസയില്‍ കൂട്ട പൊതു വധശിക്ഷകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് മധ്യസ്ഥതയില്‍ ഇസ്രായേലുമായുള്ള ഒരു ഉടമ്പടിക്ക് ശേഷം ഗാസ മുനമ്പിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഹമാസ് മറ്റ് സായുധ പലസ്തീന്‍ വംശങ്ങളുമായി ഏറ്റുമുട്ടി. ഹമാസിന്റെ ക്രൂരമായ പ്രതികാര നടപടികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍, സായുധ സംഘം ‘സഹകാരികളും നിയമവിരുദ്ധരും’ എന്ന് മുദ്രകുത്തിയ എട്ട് പുരുഷന്മാരെ തെരുവില്‍ വധിക്കുന്നത് കാണിച്ചു. ഗുരുതരമായി മര്‍ദ്ദിക്കപ്പെട്ട എട്ട് പുരുഷന്മാരെ കണ്ണുകള്‍ കെട്ടി തെരുവില്‍ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും പച്ച തലപ്പാവ് ധരിച്ച തോക്കുധാരികള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതും ഗ്രാഫിക് വീഡിയോയില്‍ കാണാനാകും. മൃതദേഹങ്ങള്‍ക്ക് ചുറ്റുമുള്ള ജനക്കൂട്ടം ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കുന്നതും കേള്‍ക്കാം. തെളിവുകള്‍ നല്‍കാതെ, ഇരകള്‍ ‘കുറ്റവാളികളും ഇസ്രായേലുമായി സഹകരിച്ചവരും’ ആണെന്ന് ഹമാസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഐഡിഎഫ് പിന്‍വാങ്ങിയതിനെത്തുടര്‍ന്ന്, സംഘര്‍ഷത്തിനിടെ…

    Read More »
  • ഒരു കത്ത് കൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കുന്നു ; ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തന്നോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ; മന്ത്രി വി.എന്‍. വാസവന്‍

    തിരുവനന്തപുരം: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വളളസദ്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍. അവിടെ ഒരു ആചാരലംഘനവുമുണ്ടായിട്ടില്ലെന്നും ആസൂത്രിതമായ രീതിയില്‍ ഒരു കത്ത് കൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നതാണ് വസ്തുതയെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. പളളിയോടം കമ്മിറ്റി പ്രസിഡന്റാണ് ആദ്യം ഭക്ഷണം വിളമ്പിത്തന്നതെന്നും പറഞ്ഞു. വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുന്‍പ് മന്ത്രിക്കു വിളമ്പിയെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആസൂത്രിതമായി സൃഷ്ടിച്ച വിവാദമാണെന്ന് മന്ത്രി പറഞ്ഞു. ആചാരലംഘനമുണ്ടായി എന്ന ആരോപണം അടിസ്ഥാനരഹിതവും വാസ്തവിരുദ്ധവുമാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ആചാരത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നു വെന്നും അന്ന് ആര്‍ക്കും പരാതിയുണ്ടായിരുന്നില്ലെന്നും മര്യാദാരഹിതമായ രീതിയില്‍ വാര്‍ത്തയുണ്ടാക്കി ആസൂത്രിതമായി സൃഷ്ടിച്ച വിവാദമാണിതെന്നും മന്ത്രി പറഞ്ഞു. ചടങ്ങ് പൂര്‍ത്തീകരിക്കണമെങ്കില്‍ അവരുടെ കൂടെ ഊട്ടുപുരയില്‍ കയറി ഭക്ഷണവും കൂടി കഴിക്കണമെന്ന് പറഞ്ഞു. പളളിയോടം കമ്മിറ്റിയുടെ പ്രസിഡന്റും ഭാരവാഹികളും ചേര്‍ന്നാണ് ഊട്ടുപുരയിലേക്ക് കൊണ്ടുപോയത്. മുന്‍ എംഎല്‍എമാരുള്‍പ്പെടെയുളള…

    Read More »
  • അതിർത്തി കടന്നു വെടിവെപ്പ് നടത്തിയ 15 താലിബാൻകാരെ കൊലപ്പെടുത്തി, പോസ്റ്റുകളും ടാങ്കും തകർത്തു, ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടു- പാക്കിസ്ഥാൻ, കൊലപ്പെടുത്തിയത് സാധാരണക്കാരെയെന്ന് അഫ്​ഗാനിസ്ഥാൻ

    കാബൂൾ: പാക്കിസ്ഥാൻ- അഫ്ഗാനിസ്താൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷം. ഇരുവിഭാ​ഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 15 അഫ്ഗാൻ പൗരന്മാരും ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ആറ് അർധസൈനികർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തപ്പോൾ സാധാരണക്കാരായ 15 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച രാത്രി അഫ്ഗാൻ സൈന്യവും പ്രാദേശിക തീവ്രവാദികളും നടത്തിയ അതിർത്തി കടന്നുള്ള വെടിവെപ്പിന് തങ്ങളുടെ സൈന്യം തിരിച്ചടിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഖുറം പ്രദേശത്ത് നടന്ന വെടിവെപ്പിൽ നിരവധി താലിബാൻകാരെ കൊലപ്പെടുത്തുകയും അവരുടെ പോസ്റ്റുകളും ടാങ്കും തകർക്കുകയും ചെയ്തതായും പാക്കിസ്ഥാൻ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ ഏഴിന് അഫ്ഗാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികർക്കുനേരെ ആക്രമണം നടത്തിയിരുന്നു. 58 പാക് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അവകാശപ്പെട്ടപ്പോൾ, മരണസംഖ്യ 23 ആണെന്ന് പാക്കിസ്ഥാൻ പറഞ്ഞു. പ്രത്യാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻകാരെയും സൈനികരെയും വധിക്കാൻ കഴിഞ്ഞതായും പാക്കിസ്ഥാൻ…

    Read More »
  • രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ

    കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവർഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഹോം നേഴ്സായ അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാൾ അമ്മയോടൊപ്പം താമസം തുടങ്ങിയത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതോടെ രണ്ടാമത് വിവാ​ഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തിലുണ്ടായ കുട്ടിയേയാണ് ആൺസുഹൃത്ത് പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.  

    Read More »
  • വടകരയിൽ ഷാഫി ജയിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ട്!! പോലീസിന്റെ പ്രതികരണം സ്വഭാവികം മാത്രം, പേരാമ്പ്രയിൽ ഷാഫി ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നു, മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പോലീസിനെ ആക്രമിച്ചു, കലാപത്തിനു ശ്രമം- ഷാഫിക്കെതിരെ ആരോപണവുമായി എസ്കെ സജീഷ്

    വടകര: പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. ഷാഫി പേരാമ്പ്രയിൽ കലാപത്തിന് ശ്രമിച്ചെന്ന ​ഗുരുതര ആരോപണമാണ് എസ് കെ സജീഷ് ഉന്നയിച്ചത്. മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പോലീസിനെ ആക്രമിച്ചെന്നും ജീവഹാനി അടക്കം ലക്ഷ്യം വച്ചെന്നും എസ് കെ സജീഷ് ആരോപിച്ചു. അതുപോലെ അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയിൽ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണമെന്നും നേതാവ് പറഞ്ഞു. ‘ജീവഹാനി അടക്കം ലക്ഷ്യം വെച്ചു. ആളുകളെ പുറത്ത് നിന്നും എത്തിച്ചു. ഷാഫി വന്നില്ലെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നു. ഞാനെന്ന ഭാവമുള്ള രാഷ്ട്രീയ പ്രവർത്തകൻ സമൂഹത്തിന് നല്ലതല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയിൽ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണം’, എസ് കെ സജീഷ് പറഞ്ഞു. അതുപോലെ പേരാമ്പ്രയിൽ യുഡിഎഫ് അടപടലം വീണെന്നും…

    Read More »
  • ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി,

    വാഷിങ്ടൺ: തീരുവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പണി കൊടുത്ത ഇന്ത്യയിൽ നിന്നു തന്നെ സഹായം തേടി അമേരിക്ക. ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യം തകർക്കാൻ ഇന്ത്യയുടേയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് അമേരിക്ക എങ്ങനെ സ്വയം രക്ഷിക്കുമെന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനായി ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണ്. അവർ ലോകത്തിൻ്റെ മുഴുവൻ വിതരണ ശൃംഖലയ്ക്കും വ്യാവസായിക അടിത്തറയ്ക്കും നേരെ തോക്ക് ചൂണ്ടിയിരിക്കുകയാണ്. അത് അനുവദിക്കില്ല. സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും യുദ്ധത്തിന് പണം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. അമേരിക്ക ലോകത്ത് സമാധാനത്തിനായി പ്രയത്നിക്കുമ്പോൾ…

    Read More »
  • കുട്ടിയെ പുറത്താക്കിയിട്ടില്ല, ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്!! വിദ്യാഭ്യാമന്ത്രി നിലപാട് തിരുത്തണം, ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നടപടി, കോടതിയാൽ പോകും- ഹിജാബ് വിവാദത്തിൽ സ്‌കൂൾ അധികൃതർ

    കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം പറഞ്ഞുഒ ത്തുതീർപ്പാക്കിയ കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്നും സ്‌കൂൾ അധികൃതർ. ഡിഡിഇ ഓഫീസിൽനിന്നുള്ള റിപ്പോർട്ട് സത്യ വിരുദ്ധമാണെന്ന് പ്രിൻസിപ്പൽ പറയുന്നു. തെളിവോടുകൂടി ഇക്കാര്യത്തിൽ സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്കൂളിൻറേതായ സമാനനിർദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടൻ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു. അതേസമയം സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർത്ഥിയുടെ രക്ഷിതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂൾ അഭിഭാഷക പറഞ്ഞു. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള വിഷയം എങ്ങനെ മനോഹരമായി സമാവായത്തിലെത്തിക്കാമോ അത്തരത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് ഇതിനെ കൈകാര്യം ചെയ്തത്. കുഞ്ഞിനെ സ്‌കൂളിൽ നിന്ന് മാറ്റാൻ താല്പര്യമില്ലെന്നും തുടർപഠനം ഇവിടെതന്നെ മതിയെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. തന്റെ മകളുടെ പേരു പറഞ്ഞ് വർഗീയ…

    Read More »
  • കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തി കോണ്‍ഗ്രസ് ; പാലായില്‍ പ്രതിബന്ധമായി മാണി സി കാപ്പന്‍ ; എതിര്‍പ്പുമായി ജോസഫ് വിഭാഗവും

    കോട്ടയം: വീണ്ടും മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തി ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തി കോണ്‍ ഗ്രസ് നേതൃത്വം. മധ്യകേരളത്തില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടി അനിവാര്യമാണെന്ന കണക്കുകൂട്ടലാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നില്‍. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇപ്പോള്‍ യുഡിഎഫില്‍ എത്തിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണിക്ക് പാല സീറ്റില്‍ ഉറപ്പു ലഭിച്ചാല്‍ മുന്നണി മാറ്റം സാധ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സിറ്റിംഗ് എംഎല്‍എയായ മാണി സി കാപ്പനെ തള്ളാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചര്‍ച്ചയ്ക്ക് ഇതേവരെ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായിരുന്ന കെ എം മാണിക്കെതിരെ ബാര്‍ കോഴ വിവാദത്തില്‍ കേസെടുത്തതോടെയാണ് മുന്നണിയില്‍…

    Read More »
  • ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്; ഒരാഴ്ചയായി പാലായിൽ ഉത്സവപ്രതീതി

    കോട്ടയം: പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെ ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ, നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര….. അങ്ങനെ തികച്ചും ഉത്സവപ്രതീതി. ഇത് പാലാ കുരിശു പള്ളിത്തിരുന്നാളിൻ്റെ ഭാഗങ്ങളാണ്. പക്ഷെ ഇപ്പോഴത്തെ ഈ പെരുന്നാൾ സംഘടിപ്പിച്ചിരിക്കുന്നത് ഒറ്റക്കൊമ്പൻ എന്ന സിനിമക്കു വേണ്ടിയാണ്. സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്. നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമാണ് പാലാ കുരിശു പള്ളിത്തിരുന്നാൾ. ഇക്കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് ഈ ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്. ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖനാണ് ജിജോ പുന്നൂസ്. മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M .M , ത്രീഡി , എന്നിങ്ങനെ വലിയ വിസ്മയങ്ങൾ…

    Read More »
Back to top button
error: