NEWS
-
വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറി!! കറൻസി നോട്ടുകളുമായി പോവുകയായിരുന്ന ചരക്കുവിമാനം തകർന്നുവീണ് 15 മരണം, മുപ്പതിലേറെപ്പേർക്കു പരുക്ക്
ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. മുപ്പതിലേറെപ്പേർക്ക് പരുക്ക്. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 വിമാനമാണു തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു. #Breaking Reuters: 15 people killed and at least 30 others injured in a plane crash in #Bolivia At least 15 people are dead after a plane crashed in #El_Alto…
Read More » -
‘ജയിച്ചാലും തോറ്റാലും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ തെറിക്കും; ബാബര്‍ അടക്കമുള്ളവരുടെ അവസാന ടൂര്‍ണമെന്റ്’; പാക് ക്രിക്കറ്റ് ബോര്‍ഡ് കട്ടക്കലിപ്പിലെന്ന് വെളിപ്പെടുത്തല്‍; ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ പരിഗണനയില്‍
കറാച്ചി: ട്വന്റി-20 ലോകകപ്പിലെ പ്രകടനം എന്തുതന്നെയായാലും പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സല്‍മാന്‍ അലി ആഗ തെറിക്കുമെന്ന് ഉറപ്പ്. ടീമിലെ മറ്റ് ചില മുതിര്‍ന്ന താരങ്ങളുടെയും ദേശീയ ടീമിനായുള്ള അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നും സൂചനയുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി)യിലെ വിശ്വസനീയ കേന്ദ്രത്തെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുണ്ടായ തിരിച്ചടികളില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി കടുത്ത അതൃപ്തിയിലാണ്. ‘നഖ്വി ഒട്ടും സന്തുഷ്ടനല്ല. ഇത്തവണ ലോകകപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ബോര്‍ഡിലെ അടുത്ത സഹായികളും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. സല്‍മാനെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നഖ്വി ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ചില താരങ്ങളുടെ ഭാവി സംബന്ധിച്ച് ഹെഡ് കോച്ച് മൈക്ക് ഹെസനുമായും സെലക്ടര്‍മാരുമായും അദ്ദേഹം തുറന്ന ചര്‍ച്ച നടത്തും. സല്‍മാന്‍, ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങളുടെ ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ ഈ ലോകകപ്പിന് ശേഷം അവസാനിച്ചേക്കാം.…
Read More » -
ഗള്‍ഫ് മേഖലയ്ക്ക് സമീപം അഞ്ച് ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങള്‍’; ലോഞ്ചറുകളുടെ മൂന്നിലൊന്നും ഇസ്രയേല്‍ തകര്‍ത്തിട്ടും കുന്തമുനയായി ഇറാന്റെ മിസൈല്‍ ശേഖരം; പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍; ‘യുദ്ധം നിങ്ങളായിട്ട് അവസാനിപ്പിക്കില്ലെന്നു’ പറയാന്‍ കാരണമുണ്ട്
ദുബായ്: ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇറാന്റെ മിസൈല്‍ ശേഖരം വീണ്ടും ചര്‍ച്ചയാകുന്നു. ഇറാന്റെ ആക്രമണത്തിന്റെ കുന്തമുനയാണ് മിസൈലുകള്‍. ഇതില്‍ ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വരെയുണ്ട്. എന്തൊക്കെയാണ് മിസൈല്‍ ശേഖരം? എന്താണ് ബാലിസ്റ്റിക് മിസൈലുകള്‍? വിക്ഷേപണ സമയത്ത് നിയന്ത്രിക്കപ്പെടുന്ന സഞ്ചാരപഥത്തില്‍ സ്വയം നിയന്ത്രിക്കുകയും ചെയ്യുന്ന റോക്കറ്റ് അധിഷ്ഠിത ആയുധമാണ് ബാലിസ്റ്റിക് മിസൈല്‍. ഇത് വിവിധ ദൂരപരിധികളിലേക്ക് യുദ്ധമുനകള്‍ എത്തിക്കുന്നു – ഇതില്‍ സാധാരണ സ്‌ഫോടകവസ്തുക്കളോ അല്ലെങ്കില്‍ ജൈവ, രാസ, ആണവ ആയുധങ്ങളോ ഉണ്ടാകാം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തെ മിഡില്‍ ഈസ്റ്റിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായ ഒരു സൈനിക വെല്ലുവിളിയായും, ടെഹ്റാന്‍ വികസിപ്പിക്കുകയാണെങ്കില്‍ ആണവായുധങ്ങള്‍ എത്തിക്കാനുള്ള ഒരു മാര്‍ഗമായും പാശ്ചാത്യ ശക്തികള്‍ കണക്കാക്കുന്നു. ആറ്റോമിക് ബോംബുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് ഇറാന്‍ നിഷേധിക്കുന്നു. ഇറാനിയന്‍ മിസൈല്‍ തരങ്ങളും ദൂരപരിധികളും യുഎസ് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ്…
Read More » -
ജിയോ ഫിനാൻഷ്യൽ ആപ്പ് ഇനി മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കും
ജിയോ ഫിനാൻഷ്യൽ ആപ്പ് തേർഡ് പാർട്ടി ഉത്പ്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എ.ഐ., മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ജിയോഫിനാൻസ് ആപ്പ്, ഉപയോക്താക്കൾക്കായി ഭാവിയിൽ ഒരു ‘ഫിനാൻഷ്യൽ സ്കോർ’ സൃഷ്ടിക്കുകയും, സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുകയും ചെയ്യും .
Read More » -
‘ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല’; തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഇടങ്ങളില്‍ മിസൈല്‍ ആക്രമണം; അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്ന് സുരക്ഷാ കമ്മീഷന്‍ തലവന്‍
ആണവചര്‍ച്ചകള്‍ക്കിടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിനു തിരിച്ചടിയുമായി ഇറാന്‍. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം ഉണ്ടായെന്നും അപായ സൂചനകള്‍ മുഴങ്ങിയെന്നുമാണ് രാജ്യാന്തരമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ അത് വകവയ്ക്കാതെ നടത്തിയ ആക്രമണത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചു. ‘ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിങ്ങളൊരു പാത തുറന്നിരിക്കുകയാണ്. അതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല’- ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ കമ്മിഷന്‍ തലവന്‍ ഇബ്രാഹിം അസീസി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ അമേരിക്കയുടെ പങ്കാളിത്തം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ പ്രതിരോധിക്കാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവിക സേനയെയും മിസൈല്‍ കേന്ദ്രങ്ങളെയും തകര്‍ക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മിക്കാന്‍ ശ്രമിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കും എന്നും ട്രംപ് പറഞ്ഞു. അതേസമയം ഇസ്രയേലിന്റെ…
Read More » -
ഇറാന്‍ നേവിയെ ഉന്‍മൂലനം ചെയ്യും; മിസൈലുകളെ തുടച്ചു നീക്കും; ‘വലിയ മരണങ്ങള്‍’ ഇറാനില്‍ സംഭവിക്കും; ഭരണകൂടത്തിന് എതിരേ ജനങ്ങള്‍ ഇറങ്ങണമെന്നും ട്രംപിന്റെ ആഹ്വാനം
ന്യൂയോര്‍ക്ക്: ഇറാന്‍ സൈന്യത്തെ തച്ചുടയ്ക്കുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആയുധപ്പുരകള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നും നേവിയെ ഉന്‍മൂലനം ചെയ്യുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ‘വലിയ മരണം’ ഇറാനില്‍ സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ഭരണകൂടത്തെ താഴെയിറക്കാന്‍ ഇറാന്‍ ജനത ഇറങ്ങിപ്പുറപ്പെടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ലോകത്ത് ഇനിമേല്‍ അസ്ഥിരതയുണ്ടാക്കാന്‍,ഭീഷണി മുഴക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പകരം ചോദിക്കുമെന്നും ട്രംപ് കുറിച്ചു. ആണവായുധം ഒരുകാലത്തും ഉണ്ടാക്കാന്‍ കഴിയാത്ത രീതിയിലേക്ക് ഇറാനെ മാറ്റുമെന്നും യുഎസ് പ്രസിഡന്റ് പറയുന്നു. ‘ആയുധങ്ങള്‍ താഴെ വച്ചാല്‍ മാന്യമായി പരിഗണിക്കും. അല്ലെങ്കില്‍ മരണമായിരിക്കും ഫലം’ എന്നായിരുന്നു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനോട് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇറാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ചതെന്നും അതെല്ലാം നിര്‍മൂലമാക്കാനാണ് പദ്ധതിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മൂന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. ഖമനയിയുടെ ഓഫിസിന് സമീപത്തടക്കം…
Read More » -
‘ഒന്നുകില്‍ 60 റണ്‍സിന് ജയിക്കണം, അല്ലെങ്കില്‍ 8 ഓവര്‍ ബാക്കി നില്‍ക്കേ അടിച്ചെടുക്കണം’; രണ്ടും സംഭവിക്കാന്‍ പോകുന്നില്ല; പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തില്ലെന്ന പ്രവചനവുമായി വീരേന്ദര്‍ സെവാഗ്
ബംഗളുരു: പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടില്ലെന്ന് പ്രവചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. ക്രിക്ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സെവാഗ് വെടിപൊട്ടിച്ചത്. സല്‍മാന്‍ അലി ആഗയുടെ ടീം ആദ്യം ബാറ്റ് ചെയ്ത് 160 റണ്‍സ് നേടിയാല്‍, അവര്‍ 60-ലധികം റണ്‍സിന് വിജയിക്കേണ്ടതുണ്ട്. ‘അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു സേവാഗിന്റെ പ്രതികരണം. ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടരുകയാണെങ്കില്‍, 40-ലധികം പന്തുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന്‍ ജയിക്കണം. ‘അതും സംഭവിക്കാന്‍ പോകുന്നില്ല’ സെവാഗ് കൂട്ടിച്ചേര്‍ത്തു. കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: ‘പാകിസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇംഗ്ലണ്ട് ജയിക്കണമെന്ന അവരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. എന്നാല്‍ അവരുടെ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ പാകിസ്ഥാനെ സഹായിക്കാന്‍ പോകുന്നില്ല. അവര്‍ കുറെ കാലമായി പ്രാര്‍ത്ഥിക്കുന്നു, പക്ഷേ അത് ഫലിക്കുന്നില്ല. അതിനാല്‍ ഇത് സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ എങ്ങനെയെങ്കിലും യോഗ്യത നേടിയാല്‍ അത് വളരെ നല്ലത്.’ ‘അവര്‍ 160 റണ്‍സ് എടുക്കുകയും 60 റണ്‍സിന് വിജയിക്കുകയും…
Read More » -
ഇറാനെതിരേ സംയുക്ത ആക്രമണം തുടങ്ങി ഇസ്രയേലും അമേരിക്കയും; മാസങ്ങളുടെ പദ്ധതിയെന്ന് ഇസ്രയേല്‍; ഖമേനിയുടെ വസതിക്കു സമീപം മിസൈലുകള്‍ പതിച്ചു; പരമോന്നത നേതാവിനെ ഭൂമിക്കടിയിലെ കേന്ദ്രത്തിലേക്ക് മാറ്റി
ടെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലാക്കി ഇറാനില്‍ യു.എസ്. ഇസ്രയേല്‍ സംയുക്ത ആക്രമണം. ഒട്ടേറെ മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇസ്രയേല്‍അമേരിക്ക സംയുക്ത ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്രയേല്‍ വ്യോമപാതയും അടച്ചു. തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വ്യോമപാതയും അടച്ചു. മുന്‍കരുതലിന്റെ ഭാഗമായി അമേരിക്ക ഖത്തറിലെ എംബസിയില്‍ സുരക്ഷാജാഗ്രത കൂട്ടി. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇറാന്‍ കടുത്ത തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ടെഹ്റാനിലില്ലെന്നും സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ നീക്കം ചെയ്യുന്നതിനാണ് ഇറാനെതിരെ മുന്‍കരുതല്‍ ആക്രമണം നടത്തിയ’തെന്ന് ഇസ്രയേല്‍ പറയുന്നു.…
Read More » -
നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; മോദിയുടെ കേരള സന്ദർശനം മാർച്ച് 11ലേയ്ക്ക് മാറ്റി; സംസ്ഥാനത്തിനായി പുതു പ്രഖ്യാപനങ്ങൾ നടത്തിയേക്കും
ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും.മാർച്ച് ആറിനായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേതുൾപ്പെടെ മറ്റു രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടായേക്കും. മാർച്ച് 14ന് അസമിൽ പുതിയ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതിനാൽ മാർച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം.മാർച്ച് അഞ്ച്, ആറ് തീയതികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കേരളപര്യടനം. അതേസമയം, തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ മടങ്ങിയെത്തി. അതിനിടെ, എസ്.ഐ.ആർ.…
Read More »
