NEWS
-
മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം 23 പേര്‍ കൊല്ലപ്പെട്ടു ഭീകരാക്രമണമല്ലെന്ന് അധികൃതര്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു
മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം 23 പേര്‍ കൊല്ലപ്പെട്ടു ഭീകരാക്രമണമല്ലെന്ന് അധികൃതര്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു മെക്‌സിക്കോ : ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്. സ്‌ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ലരാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തമുണ്ടായത്.ഭീകരവാദ ആക്രമണമാണെന്ന അഭ്യൂഹം അധികൃതര്‍ തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.
Read More » -
ഇനി കളിമാറും; റണ്‍വേയില്ലാതെ യുദ്ധവിമാനമടക്കം ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസ്; കപ്പലുകള്‍ മുതല്‍ മലനിരകളിലും വനാന്തരത്തിലുംവരെ ലാന്‍ഡിംഗ് സുഗമമാകും; സൈനിക രംഗത്തും മുതല്‍ക്കൂട്ട്
ചെന്നൈ: റണ്‍വേയില്ലാതെ യുദ്ധവിമാനങ്ങള്‍ക്കടക്കം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തി മദ്രാസ് ഐഐടി. ഇന്ത്യയുടെ അടുത്ത തലമുറ ഏവിയേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണു നടത്തിയിരിക്കുന്നത്. സയന്‍സ് സിനിമകളില്‍ കാണുന്നതുപോലുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നത്. റോക്കറ്റ് ത്രസ്റ്ററുകളും വിര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോഗിച്ചാണ് പരീക്ഷണം സാധ്യമാക്കിയത്. ഏറ്റവും മികവുറ്റ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ ടെക്‌നോളിയാണു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റണ്‍വേയിലൂടെ പാഞ്ഞുപോയശേഷം നില്‍ക്കുന്നതിനു പകരം ‘വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്’ ആണ് ഇതിലൂടെ സാധ്യമാകുക. നിലവില്‍ ഇത്തരം ലാന്‍ഡിംഗ് ശൂന്യാകാശ വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചാന്ദ്രയാന്‍ ഘട്ടത്തില്‍ പര്യവേഷണ വാഹനത്തെ ഉപരിതലത്തില്‍ ഇറക്കിയത് ഇത്തരത്തിലായിരുന്നു. ഏറ്റവും ദുഷ്‌കരമായ പ്രതലത്തിലും വിമാനം ഇറക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് പ്രത്യേകത. @iitmadras researchers have taken a major step toward developing Vertical Take-off and Landing (VTOL) aircraft and UAVs powered by Hybrid Rocket Thrusters—a game-changing innovation for India’s…
Read More » -
കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…
Read More » -
എങ്ങനെയാണ് അല്‍ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പ് മാലിയെ മുട്ടുകുത്തിക്കുന്നത്? അല്‍ക്വയ്ദയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് ആശങ്ക; സൈന്യം പിടിച്ചു നില്‍ക്കുന്നത് തലസ്ഥാനത്തു മാത്രം; ഗ്രാമങ്ങളും വഴികളും ഉപരോധിച്ച് ജെഎന്‍ഐഎം
മാലി: ഏറ്റുമുട്ടലിലൂടെ ഒസാമാ ബിന്‍ ലാദനെ വധിച്ചതിനുശേഷം നിര്‍ജീവമായ അല്‍-ക്വയ്ദ വീണ്ടും സജീവമാകുന്നെന്നു റിപ്പോര്‍ട്ട്. ഭരണത്തിന്റെ അസ്ഥിരത മുതലെടുത്ത് മാലിയിലെ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയുടെ മറവിലാണ് മാലിയിലെമ്പാടും അല്‍ ക്വയ്ദ പിടിമുറുക്കുന്നതെന്നു ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും ഇതുവരെയും ഒരു രാജ്യത്തിന്റെ നിയന്ത്രണം അല്‍ക്വയ്ദ കൈക്കലാക്കിയിരുന്നില്ല. തീവ്രവാദ സംഘടനയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു അവസ്ഥയിലേക്കാണു മാലി നീങ്ങുന്നതെന്നു സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി മാലിയുടെ തെക്കന്‍ മേഖലകളിലേക്കു നീങ്ങുന്ന തീവ്രവാദികള്‍ തലസ്ഥാനം വളയുകയും പ്രധാന വിതരണ മാര്‍ഗങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഇന്ധനക്ഷാമം, ഭക്ഷ്യ ഉപരോധങ്ങള്‍, കുതിച്ചുയരുന്ന വിലകള്‍ എന്നിവ ബമാകോയിലെ ദൈനംദിന ജീവിതത്തെ തളര്‍ത്തുന്നു. വിപണികള്‍ വരണ്ടു. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് നഗരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. തീവ്രവാദികള്‍ ഗ്രാമപ്രദേശങ്ങളിലുടനീളം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും നികുതി പിരിക്കുകയും താല്‍ക്കാലിക കോടതികള്‍ പോലും സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിയില്‍ ‘നിഴല്‍…
Read More » -
നിലമ്പൂര്‍ പ്രചാരണത്തിന് എത്തിയില്ല, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിയില്ല; ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാര്‍ തെറിച്ചത് സിപിഎമ്മിന്റെ അതൃപ്തിയില്‍; പുതിയ കമ്മിറ്റി വരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്ന് നടന്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് സിപിഎമ്മിന്റെ അതൃപ്തിയെത്തുടര്‍ന്നെന്ന് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചാരണത്തിന് അണിനിരത്തണമെന്നും സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് അവഗണിച്ചതോടെയാണ് അതൃപ്തി പ്രകടമായത്. ആശാസമരത്തിന് അനുകൂലമായ പരാമര്‍ശവും പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കാന്‍ കാരണമായി. പുതിയ കമ്മിറ്റി വരുന്നത് പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തനിക്ക് അറിയിപ്പ് കിട്ടിയതെന്നും രാവിലെ വന്ന് താന്‍ ചുമതലയേറ്റെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലവിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌കര്‍ ജേതാവും…
Read More » -
ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം
ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍…
Read More » -
തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും
തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളം തൂത്തുവാരാന്‍ കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടും കൂടിയെത്തുന്നു. ഇത്രയും മുന്നൊരുക്കത്തോടെ ഇതിനു മുന്നൊന്നും കോണ്‍ഗ്രസ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത്തവണ പരമാവധി തദ്ദേശഭരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനു വേണ്ടി ഏറ്റവും മികച്ച നേതാക്കളെ രംഗത്തിറക്കി പ്രചരണമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. പ്രവര്‍ത്തനപരിചയവും ജനപ്രിയരുമായ നേതാക്കളുടെ കൈകളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ കൈകളുയര്‍ത്താനാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിര്‍ന്ന നേതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് വിമതനായി എല്‍ഡിഎഫിന് ഒപ്പം നിന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് നഷ്ടമായ തൃശൂര്‍ കോര്‍പറേഷന്‍ ഇത്തവണ എന്തുവിലകൊടുത്തും സ്വന്തമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ജറ്റ്. കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍…
Read More » -
ട്രംപിന്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനത്തിനു പിന്നില്‍ റഷ്യയുടെ ഈ മിസൈല്‍; 9M729 നിര്‍ത്താതെ സഞ്ചരിക്കുക 2500 കിലോമീറ്റര്‍; ആണവ പോര്‍മുനകളും വഹിക്കും; ലോകത്താദ്യമായി ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകളും പരീക്ഷിച്ചു; ലക്ഷ്യം യൂറോപ്പെന്നു വിദഗ്ധര്‍
ലണ്ടന്‍: ആണവായുധങ്ങളുടെ കാര്യത്തില ട്രംപിന്റെ മനം മാറ്റത്തിനു പിന്നില്‍ റഷ്യയുടെ ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെന്നു റിപ്പോര്‍ട്ട്. ഭൂമിയില്‍നിന്നു വിക്ഷേപിക്കാവുന്ന 9എം729 എന്ന മിസൈലിന്റെ പേരിലാണ് മനം മാറ്റമെന്നു യുക്രൈന്‍ വിദേശകാര്യ മന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു. ഓഗസ്റ്റ് ആരംഭിച്ചശേഷം 23 തവണയാണു യുക്രൈനെതിരേ റഷ്യ മിസൈല്‍ പ്രയോഗിച്ചത്. ഇതിനുമുമ്പ് 2022ല്‍ ആണ് സമാന മിസൈല്‍ റഷ്യ പ്രയോഗിച്ചത്. എന്നാല്‍, ഇതേക്കുറിച്ചു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റയടിച്ച് 2500 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ള മിസൈല്‍ യാഥാര്‍ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നതാണു വസ്തുത. 2019ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍നിന്ന് അമേരിക്ക പിന്‍മാറി. കരാറിന്റെ ഭാഗമായി 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കരുത് എന്നതായിരുന്നു. ഇതു ലംഘിച്ചെന്നാണു ട്രംപ് ആരോപിക്കുന്നത്. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. റഷ്യയുടെ 9എം729 മിസൈലിന് ആണവപോര്‍മുനകളുമായി നിര്‍ത്താതെ 2500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു മിസൈല്‍ ത്രെട്ട് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന്…
Read More »

