LocalNEWS

ഇടുക്കിയിൽ നീന്തല്‍ പഠിക്കുവാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ നീന്തല്‍ പഠിക്കുവാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സൂര്യഭവനില്‍ സെന്തില്‍ മഹാലക്ഷ്മി ദമ്ബതികളുടെ മകന്‍ ഹാര്‍വ്വിന്‍ എസ് (14) ആണ് മരിച്ചത്.

രാവിലെ 11.30ഓടു കൂടിയായിരുന്നു സംഭവം.കൂട്ടുകാര്‍ക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കുവാന്‍ പോയതായിരുന്നു.ചേറില്‍ താഴ്ന്നു പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Back to top button
error: