LocalNEWS

ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടി മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണം: പി.സി. ജോർജ്

പാലാ: കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പരാജയമുണ്ടായതിനെ തുടർന്ന് ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്നവർ മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണമെന്നും മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് പറഞ്ഞു. പാർട്ടി കോട്ടയം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരികാനാകുന്നതല്ല. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിൽ ജീവൻ ബലികഴിക്കേണ്ടി വന്ന ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കാർഷിക മേഖലയെ അവഗണിക്കുന്ന സർക്കാരുകൾ എന്നും ജനങ്ങളുടെ തിരുത്തലുകൾക്ക് പാത്രമാകുമെന്നും, കർണ്ണാടക നിയമസഭ വിധി കേരളമുൾപ്പെടെയുള്ള കർഷക വിരുദ്ധ സർക്കാരുകൾക്ക് പാഠമാണെന്നും ജനപക്ഷം ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി. പാർട്ടിയുടെ മുന്നണി സംവിധാനം സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ കേരള ജനപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയും, പാർട്ടിയുമായി സഹകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംവിധാനത്തോട് തുടർന്നും സഹകരിക്കണമെന്നും ജില്ലാ പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ജോർജ് ജോസഫ് കാക്കനാട്ട്,സെബി പറമുണ്ട, ഉമ്മച്ചൻ കൂറ്റനാൽ, കെ.എഫ്.കുര്യൻ, അഡ്വ.ഷോൺ ജോർജ്,പ്രൊഫ. ജോസഫ് ടി ജോസ്,ഇന്ദിര ശിവദാസ്, ടോമി ഈറ്റത്തോട്,തോമസ് വടകര, മാത്യു കൊട്ടാരം, സിറിൽ ജി നരിക്കുഴി, റെനീഷ് ചൂണ്ടച്ചേരി, ജോജോ കുഴിവേലി, ജോസ് ഫ്രാൻസിസ്, ആനിയമ്മ സണ്ണി, റോയി മറ്റത്തിപ്പാറ, ജോസ് പ്രകാശ്, ബീനാമ്മ ഫ്രാൻസിസ്,ശാന്തി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: