Local

  • യുവതിയെ ഭർത്താവിന്റെ സുഹൃത്തിനൊപ്പം ലോഡ്ജമുറിയിൽ നിന്നും പിടികൂടി

    കണ്ണൂർ: കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കാണാതായ യുവതിയെ ഭർത്താവിന്റെ സുഹൃത്തിനൊപ്പം ലോഡ്ജമുറിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ ചന്ദേരയിലാണ് സംഭവം. മാച്ചിക്കാട് സ്വദേശിനിയായ 33 കാരിയേയും ബേപ്പൂർ സ്വദേശി അനൂപിനെയുമാണ്(34) ചെറുവത്തൂരിലെ ലോഡ്ജിൽ നിന്നും പോലീസ് പിടികൂടിയത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.  

    Read More »
  • മിന്നൽ ചുഴലി: കണ്ണൂരിൽ നിരവധി വീടുകൾ തകർന്നു; വ്യാപക കൃഷിനാശം

    കണ്ണൂർ: പിടിതരാതെ മാറിനിന്ന വേനൽമഴ ഒടുവിൽ ജില്ലയിൽ നാശം വിതച്ചുകൊണ്ട് തിമിർത്താടി.മലയോര മേഖലയിൽ വേനൽ മഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.  ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി രണ്ട് വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു.നിരവധി കർഷകരുടെ കാർഷിക വിളകൾക്കും കനത്ത നാശം നേരിട്ടു.ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ടിലെ ബീന ചെടിയാരത്തിന്റെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്.വീടിന് സമീപത്തെ തൊഴുത്തും പൂർണ്ണമായും നശിച്ചു.അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല.കുടിവെള്ള ക്ഷാമം മൂലം കുടുംബം കുറച്ചു ദിവസമായി ബന്ധുവീട്ടിൽ മാറി താമസിക്കുന്നതിനാലാണ് വൻ അപകടം ഒഴിവായത്.ആറളം നെടുമുണ്ടയിലെ പാലികുഴുപ്പിൽ ജെസ്റ്റിൻ തോമസിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടും മരം വീണ് തകർന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വളയംകോട് പാട്രിക്ക് ഫെർണ്ണാണ്ടസിന്റെ വീടിന്റെ മേൽക്കൂര മരം വീണ് ഭാഗികമായി തകർന്നു. അയൽ പറമ്പിലെ തെങ്ങ് കടപുഴകി മേൽക്കൂരയ്ക്ക് മുകളിൽ പതിക്കുകയായിരുന്നു.നെടുമുണ്ടയിലെ രാധ കാട്ടിലിന്റെ വീട് പൂർണ്ണമായും തകർന്നു. അയ്യൻകുന്നിലെ കുന്നത്ത്മാക്കൽ ട്വിങ്കിൽ മാത്യുവിന്റെ വീട് മരം വീണ് മേൽകൂരയും സിറ്റൗട്ടും തകർന്നു.…

    Read More »
  • കോരങ്കടവ് പാലം പൂർത്തിയായി

    കൊച്ചി: പിറവം – കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോരങ്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി.മെയ് ഇരുപതാം തീയതി ഉച്ചക്ക് 12.30 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം  പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.  മുടങ്ങി പോകുമെന്ന് കരുതിയിരുന്ന പാലത്തിന്റെ പദ്ധതിയാണ് ഇപ്പോൾ യഥാർത്ഥ്യമാകുന്നത്.2009-ല്‍ ഭരണാനുമതി ലഭ്യമായ പാലം അപ്രോച്ച് റോഡിന് ഭൂമി ലഭ്യമാക്കാത്തത് കാരണമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കാലതാമസം നേരിട്ടത്.തുടര്‍ച്ചയായുള്ള സാങ്കേതിക – നിയമ തടസ്സങ്ങള്‍ മൂലം തടസ്സപ്പെട്ടിരുന്ന പദ്ധതിയ്ക്ക് പിന്നീട് പുതുജീവന്‍ പകര്‍ന്നത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തായിരുന്നു.അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരൻ മുൻകൈയെടുത്ത് പാലത്തിന്റെ നിര്‍മ്മാണത്തിനായി 14.30 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കി. പ്രസ്തുത നടപടികളുടെ തുടര്‍ച്ചയായിട്ടാണ് പാലം നിര്‍മ്മാണത്തിന്റെ  സാങ്കേതികാനുമതി  ലഭ്യമായതും  ടെണ്ടര്‍ നടപടികള്‍ക്ക് ശേഷം പാലത്തിന്റെ നിര്‍മ്മാണം ഇപ്പോൾ പൂര്‍ത്തിയായതും.ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ് ഇടപെട്ട് അപ്രോച്ച് റോഡ്‌ പൂര്‍ത്തീകരണത്തിന്  അധിക തുക അനുവദിപ്പിച്ചിട്ടുണ്ട്. 134 മീറ്റർ നീളത്തിലും…

    Read More »
  • വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി ഗർഭിണി; രണ്ടു പേർ അറസ്റ്റിൽ

    കാസർകോട്:വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 കാരിയായ വിദ്യാർത്ഥിനി ഗർഭിണി.സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി സ്വദേശിയായ സഹപാഠിയേയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പോക്‌സോ നിയമ പ്രകാരമാണ് കേസ്.

    Read More »
  • ബസിൽ ഉരസി; ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ച് കെഎസ്ആർടിസി ഡ്രൈവർ

    കോട്ടയം:ബസിൽ ഉരസിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി.കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവല്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഓട്ടോ ഉരസിയതിനെ തുടര്‍ന്ന് ബസ് ചവിട്ടി നിര്‍ത്തി പുറത്തിറങ്ങി വന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.കോട്ടയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇമ്മാനുവല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

    Read More »
  • കടുവയ്ക്ക് വച്ച കെണിയിൽ വീണത് പട്ടി !

    റാന്നി:കടുവയ്ക്കു വച്ച കെണിയിൽ പട്ടി വീണു.റാന്നി പെരുനാട്ടിലായിരുന്നു സംഭവം. പെരുനാട്ടിലും പരിസര പ്രദേശങ്ങളിലും കുറച്ചുനാളായി കടുവ ശല്യം വ്യാപകമായിരുന്നു.പശുക്കൾ ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു.ഇതിനെ തുടർന്നായിരുന്നു വനംവകുപ്പിന്റെ നേതൃത്വത്തിൽ കടുവയെ കുടുക്കാനായി കൂട് വച്ചത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ ഇറച്ചി തിന്നാൻ എത്തിയപ്പോഴാണ് ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്.കുറച്ചു ദിവസങ്ങളായി കടുവ ഭീതിയിലായിരുന്നു പെരുനാട് നിവാസികൾ. മടത്തുംമൂഴി കുളത്തുംനീരവിൽ തുടർച്ചയായ ദിവസങ്ങളിൽ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്.വനാതിർത്തിയോട് ചേർന്ന ഗ്രാമങ്ങളാണിത്.

    Read More »
  • ഇടുക്കിയിൽ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു

    ഇടുക്കി:കമ്പംമെട്ടിൽ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു.സംഭവത്തിൽ മാതാപിതാക്കളായ സാധുറാം (23), മാലതി (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു..മദ്ധ്യപ്രദേശ് സ്വദേശികളാണ് ഇവർ. കമ്ബംമെട്ടില്‍ ദമ്ബതികളെന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കള്‍ക്ക് കുഞ്ഞ് പിറന്നത്.ജനിച്ചയുടന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.   ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ് സാധുറാമും മാലതിയും പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.സമീപത്തെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.

    Read More »
  • ലഹരിമരുന്നിന് അടിമ; പതിനഞ്ചുകാരൻ വനിതാ മജിസ്ട്രേട്ടിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു

    തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ വനിതാ മജിസട്രേറ്റിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.രാത്രി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈല്‍ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയുമായിരുന്നു. മജിസ്‌ട്രേറ്റിനോട് സംസാരിക്കുന്നതിനിടെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്തായിരുന്നു കുത്താന്‍ ശ്രമിച്ചത്.മജിസ്ട്രേറ്റ് ബഹളംവച്ചതോടെ പുറത്തായിരുന്ന പൊലീസ് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

    Read More »
  • വികസനത്തിന്റെ ചൂളംവിളി മുഴങ്ങാതെ വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷൻ

    തൃശൂർ:ഷൊർണൂർ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷനിലേക്കുള്ളത്.തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ അവസാന സ്റ്റേഷനാണിത്.ഷൊർണൂർ ജങ്‌ഷൻ വഴി കടന്നുപോകാത്ത ദീർഘദൂര ട്രെയിനുകൾക്ക് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും കൂടാതെ ഷൊർണൂരിന്റെ ഉപഗ്രഹ സ്റ്റേഷനായി വള്ളത്തോൾ നഗറിനെ മാറ്റിയെടുക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.അതെല്ലാം  അനാവശ്യങ്ങളായി തോന്നിയതുകൊണ്ടാവും വള്ളത്തോൾ നഗറിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇന്നും ട്രെയിനുകൾ തെക്കോട്ടും വടക്കോട്ടും ഇതിലെ നിർത്താതെ പായുന്നത്.     ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മൂന്നു ട്രെയിനുകളാണ് ഷൊർണൂരിൽ പ്രവേശിക്കാതെ തൊട്ടടുത്ത ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിട്ടത്. തിരുവനന്തപുരം-ലക്നൗ രപ്തി സാഗർ, ആലപ്പി ധൻബാദ്, മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് ആ ട്രെയിനുകൾ.ഈ ട്രെയിനുകൾക്ക് വള്ളത്തോൾ നഗറിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.എന്നാൽ ഇത് കൂടാതെ ഇതിന് മുൻപ് വേറെയും നിരവധി ട്രെയിനുകൾ  ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിട്ടിട്ടുണ്ട്.ഷൊർണൂരിന് പകരം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ വള്ളത്തോൾ നഗറിൽ ഈ ട്രെയിനുകൾക്കൊന്നും സ്റ്റോപ്പ് അനുവദിക്കാൻ…

    Read More »
  • പാലക്കാട് മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ 14 പേര്‍ക്ക് 20,000 രൂപ പിഴ

    പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ 14 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി.ഇവരിൽ നിന്നും 20,000 രൂപ പിഴയും ഈടാക്കി. മാലിന്യം തള്ളുന്നതിനെതിരെ നടത്തിയ പരിശോധനയിലാണ് നടപടി.സ്‌ക്വാഡ് പരിശോധനകള്‍ തുടരുമെന്നും മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

    Read More »
Back to top button
error: