LocalNEWS

ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ചു: റാന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഡ്രൈവർമാരെ പിരിച്ചു വിട്ടു

റാന്നി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു.

പി.ആര്‍ കുശൻ, ജോമോന്‍ തോമസ് എന്നീ താൽക്കാലിക ഡ്രൈവർമാരെയാണ് ആശുപത്രി സൂപ്രണ്ട് ലിന്‍ഡ ജോസഫ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.സ്ഥിരം നിയമനത്തിലുള്ള ഒരു ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതായും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

 

Signature-ad

മേയ് നാലിനാണ് സംഭവം.വൈകീട്ട് 5.30ഓടെ അയിരൂര്‍ പ്ലാങ്കമണ്ണില്‍നിന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയ ഒരുമാസം പ്രായമായ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.ഓക്സിജന്‍ ലെവല്‍ കുറഞ്ഞ കുഞ്ഞിന് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നറിയിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.എന്നാൽ ‍ആംബുലന്സ് സഹായം തേടിയപ്പോള്‍ ഡ്രൈവര്‍മാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനാല്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു.ഈ സമയം ആശുപത്രിയിലെ നാല് ആംബുലന്‍സുകളും സ്ഥലത്തുണ്ടായിരുന്നു.

 

ഒടുവില്‍ സ്വകാര്യ ആംബുലന്‍സിലാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു.

Back to top button
error: