LocalNEWS

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വര്‍ക്കല: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചിറയിന്‍കീഴ് ശാര്‍ക്കര ചുനക്കര വീട്ടില്‍ ദിലീപ്കുമാര്‍ (48) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.ജനാര്‍ദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ സുഹൃത്ത് അനീഷുമൊത്താണ് കുളിക്കുന്നതിനിടയിൽ ദിലീപ് കുമാര്‍ മുങ്ങിപ്പോകുകയായിരുന്നു.സുഹൃത്ത് ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ മുങ്ങിയെടുക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Signature-ad

വര്‍ക്കലയിലെ യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അറ്റന്‍ഡറായിരുന്നു ദിലീപ്കുമാര്‍. ഭാര്യ: പ്രവീണ (അധ്യാപിക, മൗലാന എച്ച്‌.എസ്.എസ് ചാന്നാങ്കര). മകള്‍: ദേവിക.

Back to top button
error: