Local

  • കോട്ടയം റെയില്‍വേ സ്റ്റേഷന്റെ  രണ്ടാം കവാടം ഓഗസ്റ്റില്‍ തുറന്നു കൊടുക്കും 

    കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു.ഇതോടനുബന്ധിച്ചുള്ള പാര്‍ക്കിങ് സൗകര്യങ്ങളും പൂര്‍ത്തിയായി വരുന്നതായി എംപി പറഞ്ഞു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങൾ എംപിയുടെ നേതൃത്വത്തിൽ ഇന്ന് വിലയിരുത്തി. അഞ്ചു പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകള്‍ നിര്‍മിക്കുന്നതിനുമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും എംപി അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും എംപി വ്യക്തമാക്കി. തോമസ് ചാഴികാടന്‍ എം.പി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സജീന്ദ്രര്‍ ശര്‍മ്മ,സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വിജു.വി.എന്‍,സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍,ചീഫ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) രാജഗോപാല്‍,ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍,സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് എന്നിവര്‍ പങ്കെടുത്തു. നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം…

    Read More »
  • കൈപ്പുഴ ജയകുമാറിൻ്റെ ‘ഹൃദയകമലം’ പുസ്തകരൂപത്തിൽ പുറത്തിറങ്ങി

    മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ കൈപ്പുഴ ജയകുമാറിൻ്റെ നോവൽ ഹൃദയകമലം പുസ്തകരൂപത്തിൽ പുറത്തിറങ്ങി. എൻ.ബി.എസ്. ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൈപ്പുഴ ജയകുമാർ രചിച്ച ചന്ദനത്തൊട്ടിൽ, തന്ത്രം, ഡബിൾബെൽ, ഹൃദയകമലം എന്നീ നോവലുകൾ എൻ.ബി.എസ്. സ്റ്റാളുകളിൽ ലഭിക്കും. കുങ്കുമം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷനിൽ പ്രസിദ്ധീകരിച്ച ഊർമിളയുടെ രാജകുമാരനാണ് ജയകുമാറിൻ്റെ ആദ്യ നോവൽ. മംഗളം വാരികയിലൂടെ വായനക്കാരിലെത്തിയ മുന്നാഴി കനവാണ് ഒടുവിൽ പുറത്തുവന്ന നോവൽ. 17 നോവലും 20 ചെറുകഥകളും 200-ൽ അധികം ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനിലും നോവൽ എഴുതിയിട്ടുണ്ട്. കോട്ടയം കൈപ്പുഴ സ്വദേശിയായ അദ്ദേഹം മംഗളം ദിനപത്രത്തിൽ ചീഫ് സബ് എഡിറ്ററാണ്. ഭാര്യ -ശ്രീകല, മകൾ- ആര്യ.

    Read More »
  • മീൻ വാങ്ങാനെത്തിയ വീട്ടമ്മയെ കയറിപ്പിടിച്ച്‌ ചുംബിച്ചു;പ്രതിയെ ഹാർബർ വളഞ്ഞ് പിടികൂടി പോലീസ് 

    കാസർകോട്:മീൻ വാങ്ങാനെത്തിയ വീട്ടമ്മയയെ കയറിപ്പിടിച്ച്‌ ചുംബിച്ചെന്ന കേസില്‍ പ്രതിയെ ഹാര്‍ബര്‍ വളഞ്ഞ് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി അര്‍ശാദിനെ (23) യാണ് ചന്തേര എസ്‌ഐ ശ്രീദാസ്, എഎസ്‌ഐ ലക്ഷ്മണ, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ടോട്ടിയിലെ ഹാര്‍ബര്‍ വളഞ്ഞ് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് കടയില്‍ മീൻ വാങ്ങാനെത്തിയ 38 കാരിയായ യുവതിയെ കെട്ടിപ്പിടിച്ച്‌ കഴുത്തില്‍ ചുംബിക്കുകയും‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടിയിലെ ഹാർബറിലെത്തി  പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ചന്തേരയിലേക്ക് കൊണ്ടുവന്ന പ്രതിയെ ഇന്നലെ  കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയില്‍ വ്യാപകനാശം; രണ്ടു വീടുകൾ പൂർണമായും തകർന്നു

    കോട്ടയം:കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയില്‍ വ്യാപകനാശനഷ്ടങ്ങൾ.ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ ഇഞ്ചിയാനി, സ്രാമ്ബി, ചിറ്റടി ഭാഗങ്ങളില്‍ വ്യാപകമായി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മുണ്ടക്കയം പാറത്തോട് സെക്ഷനുകളിലായി ഇരുപതോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വ്യാപകമായി വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്.മേഖലയിലെ വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അഞ്ഞൂറില്‍ അധികം വാഴ, 400 ഓളം റബര്‍ മരങ്ങള്‍, 50ലധികം തേക്കുമരങ്ങള്‍, ജാതി, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു.മരംവീണ് രണ്ടു വീടുകള്‍ക്ക് പൂര്‍ണ്ണമായും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ സി.വി.അനില്‍ കുമാര്‍, ഷിജി ഷാജി, ഷീല ഡോമിനിക്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ നഷ്ടം വിലയിരുത്തി.

    Read More »
  • അപകടകരമായ രീതിയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു

    തിരുവനന്തപുരം:അപകടകരമായ രീതിയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.തിരുവനന്തപുരം കിഴക്കേകോട്ടയിലായിരുന്നു സംഭവം. തമ്ബാനൂരില്‍ നിന്ന് വിഴിഞ്ഞം വഴി പൂവാറിലേക്കു പോവുകയായിരുന്നു ബസ്. തമ്ബാനൂരില്‍ നിന്നുതന്നെ നിറയെ യാത്രക്കാരുമായിട്ടു വന്ന ബസിൽ  കിഴക്കേകോട്ട എത്തിയപ്പോഴേക്കും കൂടുതല്‍ യാത്രക്കാര്‍ കയറിയതോടെ ഒരു വശത്തേക്ക് ചരി‌യുകയായിരുന്നു.ഇതോടെ എംവിഡി ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു.   ‌ അടുത്ത ഡിപ്പോയിലെത്തി യാത്രക്കാരെ രണ്ടു ബസുകളിലാക്കി കൊണ്ടു പോകണമെന്നായിരുന്നു എംവിഡി നിര്‍ദ്ദേശം.വിഴിഞ്ഞം, പൂവാര്‍ റൂട്ട് ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ്. തിരക്കേറിയ സമയങ്ങളില്‍ ഇവിടേക്ക് ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാലാണ് കിട്ടിയ ബസുകളില്‍ യാത്രക്കാര്‍ ഇടിച്ചു കയറുന്നതിന് കാരണം.

    Read More »
  • കോട്ടയം ജില്ലയിലെ തീരനിവാസികളുടെ ആശങ്കകൾ ചർച്ച ചെയ്ത് പബ്ലിക് ഹിയറിംഗ്

    കോട്ടയം: ജില്ലയിലെ തീരവാസികളുടെ ആശങ്കകൾ ചർച്ച ചെയ്ത് പബ്ലിക് ഹിയറിംഗ് നടത്തി. കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന യോഗം തീരദേശ പരിപാലന അതോറിറ്റി ജില്ലാതല സമിതി അധ്യക്ഷയും ജില്ലാ കളക്ടറുമായ ഡോ: പി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലന അതോറിറ്റി തയാറാക്കിയ 2019ലെ തീരദേശ പരിപാലന വിജ്ഞാപനവും ഇതനുസരിച്ചു തയാറാക്കിയ മാപ്പും അടിസ്ഥാനമാക്കിയായിരുന്നു പബ്ലിക് ഹിയറിംഗ്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്.) ആണു സംസ്ഥാന സർക്കാരിന് വേണ്ടിയും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് വേണ്ടിയും വിശദമായ പ്ലാൻ തയാറാക്കിയത്. ഇതനുസരിച്ചു ജില്ലയിൽ വേമ്പനാട് കായൽ തീരത്തെ ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തീരനിയന്ത്രണ മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്നത്. വൈക്കം പ്രദേശത്തെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരദേശവാസികളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് തോമസ് ചാഴികാടൻ എം.പി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ്…

    Read More »
  • മൂന്നിലവിൽ ടേക്ക് എ ബ്രേക്ക് നിർമാണം അന്തിമഘട്ടത്തിൽ

    കോട്ടയം: മൂന്നിലവ് പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ശുചിത്വ മിഷൻ 2021-2022 ഫണ്ടിൽ 13,45,950 രൂപ മുടക്കിലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ഉപയോഗിക്കാവുന്ന നാല് ടോയ്‌ലറ്റും ഒരു കടമുറിയും അടങ്ങുന്നതാണ് കെട്ടിടം. മൂന്നിലവ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്ത് 40 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്്. മൂന്നിലവ് പഞ്ചായത്തിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രമാണിത്. കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നീ ഭാഗങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഈ വിശ്രമ കേന്ദ്രം പ്രയോജനപ്പെടും.

    Read More »
  • ഉച്ചഭക്ഷത്തിന് സ്‌കൂളിൽ പച്ചക്കറി കൃഷിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്

    കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി ‘നിറവ് പച്ചക്കറി’ കൃഷി പദ്ധതിക്ക് ചെമ്മനത്തുകര ഗവൺമെന്റ് യു.പി. സ്‌കൂളിൽ തുടക്കം. സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തുതന്നെ ആദ്യമാണ് ബ്ലോക്ക് പഞ്ചായത്ത് മുൻ കൈയെടുത്തു കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി പച്ചക്കറി കൃഷി ആരംഭിക്കുന്നത്. കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണു പദ്ധതി. ബ്ലോക്ക് തല സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മോണിറ്ററിങ് സമിതിക്കാണ് മേൽനോട്ട ചുമതല. വൈക്കത്തെ 17 സർക്കാർ എയ്ഡഡ് സ്‌കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. വെണ്ട, പയർ, തക്കാളി, വഴുതന, പച്ചമുളക് എന്നിവയാണ് ആദ്യ ഘട്ടം കൃഷി ഇറക്കിയത്. സ്‌കൂൾ പി.ടി.എ, മദർ പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. തൊഴിലുറപ്പ് തൊഴിലാളികളാണ് പുരയിടം കൃഷി യോഗ്യമാക്കി നൽകുന്നത്. ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി…

    Read More »
  • ഉഴവൂർ ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

    കോട്ടയം: മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിൽ അതിനോടനുബന്ധമായും ഹെൽപ്പ് ഡെസ്‌ക് ഇല്ലാത്തിടത്ത് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ചുമതലയിലുമാണ് സെന്റർ പ്രവർത്തിക്കേണ്ടത്. ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത പഞ്ചായത്തുകളിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. മുഴുവൻ സമയവും പ്രവർത്തനം ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെയും നിയോഗിക്കാം. നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഏജൻസികൾ മുഖേന നടപ്പിലാക്കുന്ന സേവനങ്ങളെ സംബന്ധിച്ചും അറിവുണ്ടാകണം. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ടി. സുരേഷ്, ജോണിസ് പി. സ്റ്റീഫൻ, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി എന്നിവർ പങ്കെടുത്തു.

    Read More »
  • ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

    കോട്ടയം: കേരളസർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് സെന്ററിന്റെ ഉദ്ദേശം. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് നിർവഹിച്ചു. പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററെന്നും ജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

    Read More »
Back to top button
error: