Local
-
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു
കോട്ടയം: മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിൽ അതിനോടനുബന്ധമായും ഹെൽപ്പ് ഡെസ്‌ക് ഇല്ലാത്തിടത്ത് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ചുമതലയിലുമാണ് സെന്റർ പ്രവർത്തിക്കേണ്ടത്. ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത പഞ്ചായത്തുകളിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. മുഴുവൻ സമയവും പ്രവർത്തനം ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെയും നിയോഗിക്കാം. നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഏജൻസികൾ മുഖേന നടപ്പിലാക്കുന്ന സേവനങ്ങളെ സംബന്ധിച്ചും അറിവുണ്ടാകണം. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ടി. സുരേഷ്, ജോണിസ് പി. സ്റ്റീഫൻ, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി എന്നിവർ പങ്കെടുത്തു.
Read More » -
ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു
കോട്ടയം: കേരളസർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് സെന്ററിന്റെ ഉദ്ദേശം. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് നിർവഹിച്ചു. പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററെന്നും ജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.
Read More » -
റാന്നിയിൽ കടുവയിറങ്ങി; മൂന്ന് ആടുകളെ പിടിച്ചു
റാന്നി : വീട്ടുമുറ്റത്തെത്തിയ കടുവ മൂന്ന് ആടുകളെ കടിച്ചെടുത്ത് കാടുകയറി. വടശേരിക്കര ബൗണ്ടറി വാലുമണ്ണിൽ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് കടുവ ആടുകളെ കൊണ്ടുപോയത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിന് പിന്നിൽ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാർ കാണുന്നത്.ഒളികല്ല് വനമേഖലയോട് ചേർന്നുള്ളതാണ് ഈ പ്രദേശം. അതേസമയം മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയില്‍ എത്തി.
Read More » -
എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനം ദിനം അരങ്ങിൽ നിറഞ്ഞാടി കോളജ് വിദ്യാർത്ഥികൾ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തു നടന്ന മേളയിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിയിൽ വിദ്യാർഥികൾ സംഘനൃത്തം, തീം ഡാൻസ്, മിമിക്രി, മൈം, ചെയിൻ സോങ് എന്നിവ അവതരിപ്പിച്ചു. എസ്.ഡി കോളജ് കാഞ്ഞിരപ്പള്ളി, ബസേലിയോസ് കോളേജ് കോട്ടയം, അൽഫോൺസ കോളേജ് പാലാ, ശ്രീ ശബരീശ കോളേജ് മുണ്ടക്കയം, ഗവൺമെന്റ് കോളേജ് കോട്ടയം, സി.എം.എസ് കോളേജ് കോട്ടയം, അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
Read More » -
എന്റെ കേരളം പ്രദർശന വിപണന മേളയിൽ 49 ലക്ഷം രൂപയുടെ വിൽപ്പന നടത്തി വ്യവസായ വകുപ്പിന് കീഴിലെ സ്റ്റാളുകൾ
കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടത്തിയ സ്റ്റാളുകളിൽ 49,36, 864 രൂപയുടെ വിൽപ്പന നടന്നു. 132 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 77 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി അനുവദിച്ച 59 സ്റ്റാളുകളിൽ നിന്ന് 27,14,130 രൂപയുടെ വിറ്റുവരവ് ലഭിച്ചു. മേളയിൽ അണിനിരന്ന കുടുംബശ്രീ മിഷന്റെ 27 വിപണന സ്റ്റാളുകൾ, കൃഷിവകുപ്പിന്റെ 15 വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ അഞ്ചു വിപണന സ്റ്റാളുകൾ, റബ്‌കോ, ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്, മണർകാട് റീജിയണൽ ഫോൾട്രി ഫാം, ഫോറസ്റ്റ് ഡെവലപ്പ് മെന്റ് കോർപ്പറേഷൻ, കയർ കോർപ്പറേഷൻ, കയർ ഫെഡ്, ഓയിൽ പാം, കൺസ്യൂമർ ഫെഡ്, ഖാദി, കേരള ഫീഡ്‌സ്, പ്ലാന്റേഷൻ കോർപ്പറേഷൻ, ഹോർട്ടികോർപ്പ് സ്റ്റാളുകൾ എന്നിവയിൽ 22,22,734 രൂപയുടെ വിൽപ്പന നടന്നു. സംരംഭകർക്ക് വിപണി ഉറപ്പ് വരുത്തുന്നതിന് ബി റ്റു ബി മീറ്റിലൂടെ 24,37,527 രൂപയുടെ ഓർഡറുകൾ വിവിധ സ്ഥാപനങ്ങൾക്കും സംരംഭകർക്കും…
Read More » -
എന്റെ കേരളം പ്രദർശന വിപണനമേളയിൽ 20 ലക്ഷം രൂപയുടെ വിൽപ്പനയുമായി കുടുംബശ്രീ ഫുഡ് കോർട്ടുകൾ
കോട്ടയം: എന്റെ കേരളം പ്രദർശന വിപണനമേളയിൽ 20,98,190 രൂപയുടെ വിൽപ്പന നടത്തി കുടുംബശ്രീയുടെ ഫുഡ് കോർട്ട്. ജില്ലാ കുടുംബശ്രീ മിഷന്റെ 12 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. ആദ്യദിനം 1,69,590 രൂപയും, രണ്ടാം ദിനം 2,47,230 രൂപയുമാണ് വരുമാനം ലഭിച്ചത്. 2,92,530 രൂപ, 3,45,070 രൂപ, 3,55,160 രൂപ, 3,39,660 രൂപ, 3,48,950 രൂപ എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും ആറും ഏഴും ദിവസങ്ങളിലെ വരുമാനം. വൈവിധ്യമാർന്ന തനത് രുചിക്കൂട്ടുകളൊരുക്കിയാണ് കുടുംബശ്രീ ഭക്ഷണ പ്രേമികളെ വരവേറ്റത്. തലശേരി ബിരിയാണി, കപ്പ ബിരിയാണി, ഹൈദരാബാദ് ബിരിയാണി, കാന്താരി ചിക്കൻ, വിവിധയിനം ജ്യൂസുകൾ എന്നിവയ്‌ക്കെല്ലാം പുറമെ കരിഞ്ചീരക കോഴിയായിരുന്നു മേളയിലെ പ്രധാന ആകർഷണം. കോട്ടയത്തിന്റെ കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും മേളയിൽ ഉണ്ടായിരുന്നു. പിടിയും കോഴിയും മേളയിൽ രുചി പെരുമ തീർത്തു. വിവിധ ജില്ലയിൽ നിന്നുള്ള വിഭവങ്ങൾക്ക് പുറമേ ഹൈദരാബാദി ബിരിയാണി, ലസ്സി, ചോലെ ബട്ടൂര, ബഡാ പാവ്, ബട്ടർ പാവ് ബജി,…
Read More » -
മാലിന്യ സംസ്‌കരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണം: നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ
കോട്ടയം: മാലിന്യ സംസ്‌കരണ മേഖലയെക്കുറിച്ചു ശരിയായ സാമൂഹ്യബോധത്തിന്റെ അഭാവമുണ്ടെന്നും മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ പൊതുപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ. എന്റെ കേരളം പ്രദർശന വിപണനയുടെ മേളയുടെ ഭാഗമായി ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘മാലിന്യ മുക്ത നവകേരളം’ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. വിവിധ മാലിന്യ സംസ്‌കാര സംവിധാനങ്ങൾ, അവയുടെ മുന്നേറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ സെമിനാറിൽ ചർച്ചയായി. ഹരിത കർമ്മ സേനയുടെ പ്രസക്തിയും സാധ്യതകളും സെമിനാർ ചർച്ച ചെയ്തു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കണം. ജൈവ മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയിൽ നടപ്പാക്കി വരുമാന സ്രോതസുകളാക്കി മാറ്റാം. ഇത്തരം രീതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഹരിത കർമ്മ സേനകൾക്കാണെന്നും സെമിനാർ നിരീക്ഷിച്ചു. മാലിന്യ സംസ്‌കരണ രംഗത്ത് ഒരു ചെറിയ കോണിൽ ഒതുങ്ങാതെ മികച്ച പരിശീലനങ്ങളിലൂടെ ഈ മേഖലയിൽ സാങ്കേതിക സഹായങ്ങൾ നൽകുന്ന ഗ്രീൻ…
Read More » -
നാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടേയും ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് നാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുന്നതെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് 900 കാര്യങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ അതിൽ 809 കാര്യങ്ങളും നടപ്പാക്കി കഴിഞ്ഞു എന്നതാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും ജനങ്ങളോട് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിശദീകരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതിന് തെളിവാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രോഗ്രസ് റിപ്പോർട്ട്. ജില്ലയിലെ ആതുര സേവന രംഗത്തും പശ്ചാത്തല വികസന രംഗത്തും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. സർക്കാരിന്റെ റീ ബിൽഡ് കേരളയിലൂടെ ലഭിച്ച ഭരണാനുമതി…
Read More » -
കോടഞ്ചേരി-കക്കാടംപോയിൽ മലയോര ഹൈവേയിൽ വാഹനാപകടം
പുല്ലുരാംപാറ: കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ മിൽമ പാൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. പുല്ലുരാംപാറ, പള്ളിത്താഴെയ്ക്കു സമീപമായിരുന്നു അപകടം.മിൽമ ജീവനക്കാരായ 2 പേർക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും മുക്കത്തു നിന്നുള്ള ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
പത്തനംതിട്ടയിൽ നാശംവിതച്ച് കാറ്റ്
പത്തനംതിട്ട: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങള്‍. മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണും നിരവധി വീടുകളും കടകളും തകര്‍ന്നിട്ടുണ്ട്. കോഴഞ്ചേരി,തടിയൂർ, കുറിയന്നൂർ ഭാഗങ്ങളിലായിരുന്നു ഏറെ നാശനഷ്ടങ്ങൾ.മുളയ്ക്കലോലില്‍ സ്കൂള്‍മുറ്റത്തെ മരം കടപുഴകി സ്കൂള്‍ കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്. കുറിയന്നൂർ പെരുമ്പാറയിൽ മൂന്നു വീടുകൾ ഭാഗികമായും,ചുവട്ടുപാറയിൽ ആറുവീടുകൾ പൂർണ്ണമായും കാറ്റിൽ നശിച്ചു.പല റോഡുകളിലും ഗതാഗതം ഭാഗികമായി മാത്രമേ പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ.വൈധ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കുവാൻ ആയിട്ടില്ല. തോണിപ്പുഴ- ഇളപ്പുങ്കൽ റോഡിൽ മാത്രം ആറോളം മരങ്ങളാണ് മറിഞ്ഞുവീണത്.അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
Read More »