Local
-
റാന്നി – ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ അടിയന്തിരമായി കടത്തുവള്ളം ഏർപ്പെടുത്തണമെന്ന് ആവശ്യം
റാന്നി:ടൗണിൽ നിന്നും ശബരിമലയിലേക്കുള്ള ഏറ്റവും എളുപ്പവഴിയാണ് ഒഴുവൻപാറ,ബംഗ്ലാംകടവ് വഴിയുള്ള അതിപുരാതന റോഡ്.റാന്നി പിഡബ്ല്യുഡി ഡിവിഷന്റെ കീഴിലുള്ളതാണ് റോഡ്. പരമ്പരാഗത ശബരിമല പാതയായിരുന്നു ഇത്.പിന്നീട് വടശ്ശേരിക്കര വഴിയും എരുമേലി വഴിയുമൊക്കെ പമ്ബിലേക്ക് ഹൈവേ നിലവാരത്തിൽ റോഡ് ഉണ്ടായതോടെ റോഡ് അവഗണയുടേതായി.ഒരിക്കൽ യാത്രചെയുന്നവരുടെ പോലും നടുവിളകി ഡിസ്ക് തകരാറിൽ ആയാൽ അത്ഭുതപ്പെടേണ്ട.നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകി മടുത്തു.വെള്ളാനകളുടെ നാട്ടിൽ’ഇപ്പ ശരിയാക്കി തരാമെന്ന’ മറുപടി മാത്രം. പുനലൂർ-മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയെ മണ്ണാരക്കുളഞ്ഞി-പമ്പ പാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡും.സ്കൂൾ തുറന്ന അന്നുതന്നെ ഗട്ടറിൽ ചാടി നിയന്ത്രണം വിട്ട സ്കൂൾ ബസ് ഇവിടെ മറിഞ്ഞിരുന്നു.ഭാഗ്യം കൊണ്ട് ആർക്കും ഒന്നും പറ്റിയില്ല. റോഡ് എത്രയും പെട്ടെന്ന് സഞ്ചാര്യയോഗ്യമാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
കണിച്ചുകുളങ്ങരയിൽ വാഹനാപകടം, ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറായ യുവാവ് മരിച്ചു
ആലപ്പുഴ കണിച്ചുകുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ മരിച്ചു മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലിം(27) വാഹനാപകടത്തിൽ മരിച്ചത്. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ലോറി ഇടിച്ചായിരുന്നുഅപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി നന്ദു ഉൾപ്പെടെ രണ്ട്പേർക്ക് പരിക്കേറ്റു. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ: ഐദിൻ സഫ്രാൻ (ഒന്നര വയസ്).
Read More » -
മഴ പെയ്താൽ ചുവന്നമണ്ണ്- പട്ടിക്കാട് റോഡിൽ യാത്ര ദുഷ്കരം
തൃശൂർ:ചുവന്നമണ്ണില്‍ റോഡ് തകര്‍ന്നത് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഏറെ ദുരിതത്തിലാക്കുന്നു. ചുവന്നമണ്ണ് എല്‍പി സ്കൂളിനു മുന്നില്‍ 100 മീറ്ററോളം ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. എല്‍പി സ്കൂളിലെയും പൂവൻചിറ ടൈബ്രല്‍ സ്കൂളിലെയും വിദ്യാര്‍ഥികളായ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ ഇതുവഴിയാണു കടന്നുപോകുന്നത്. ചുവന്നമണ്ണ് മുതല്‍ പട്ടിക്കാട് വരെയുള്ള ബാസാര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചിരുന്നു. എന്നാല്‍, ഈ ഭാഗം മാത്രം നവീകരണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. മഴക്കാലം ശക്തമായാല്‍ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണെന്നും വാഹനങ്ങള്‍ക്ക് ഏറെ കേടുപാടുകള്‍ സംഭവിക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു.
Read More » -
ഭീത്തിയിൽ ബസ് ഉരഞ്ഞു; ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞു വീണ് അപകടം
കോട്ടയം: കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൻറെ ഭിത്തി പൊളിഞ്ഞു വീണ് അപകടമുണ്ടായി. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.
Read More » -
കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളുടെ വിളയാട്ടം! വിവരമറിഞ്ഞ് ജനങ്ങൾ തിങ്ങി കൂടി പരിശോധന; ഒടുവിൽ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ പിടികൂടി
തൃശൂർ: കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളെ കണ്ടെത്തിയത് ആശങ്ക പരത്തി. ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന തരത്തിൽ നഗരത്തിൽ 6 വിഷപാമ്പുകളെയാണ് കണ്ടെത്തിയത്. പച്ചക്കറി കച്ചവടം നടത്തുന്നവരാണ് ആദ്യം പാമ്പുകൾ ഇഴഞ്ഞു പോകുന്നത് കണ്ടത്. ഒന്നിലധികം പാമ്പുകൾ ഉണ്ടെന്ന് ഇവർ അറിയിച്ചതോടെ ജനങ്ങൾ തിങ്ങി കൂടി ഇവടെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അതിനിടെ നാട്ടുകൾ അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി. നഗരം മുഴുവൻ അരിച്ചുപെറുക്കുന്നതിനിടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന് പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ പാമ്പുകളെ കണ്ടെത്തി. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. പരിശ്രമത്തിനൊടുവിൽ ആറ് പാമ്പുകളെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിൽ മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. കൂടുതൽ പാമ്പുകൾ നഗര പരിസരത്തുണ്ടോ എന്ന ആശങ്ക ചിലർ പങ്കുവച്ചിട്ടുണ്ട്. എന്തായാലും നഗരം മുഴുവൻ അരിച്ചുപെറുക്കിയ ശേഷമാണ് നാട്ടുകാരും…
Read More » -
ഈരാറ്റുപേട്ടയിൽ പനി വ്യാപകമാകുന്നു;ആശുപത്രി 25 കിലോമീറ്റർ അപ്പുറത്ത്
കോട്ടയം:ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും പനി വ്യാപകമാകുന്നു.വൈറല്‍പനിയും ഡെങ്കിപ്പനിയും മറ്റ് അനുബന്ധ രോഗങ്ങളും മലയോര മേഖലയില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മലയോര മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. ഉന്നത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാത്തത് കാരണം പാലാ ജനറല്‍ ആശുപത്രിയിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ എത്തേണ്ട അവസ്‌ഥയിലാണ് നിലവിൽ രോഗികൾക്ക്. ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്ററുകള്‍ അകലെയാണ് പാലാ ജനറല്‍ ആശുപത്രി.എന്നാല്‍ പലപ്പോഴും ഇവിടെ കിടക്കകള്‍ ലഭ്യമല്ല.ഇത് സാധാരണക്കാര്‍ക്ക് വളരെയെറെ ബുദ്ധിമുട്ടുണ്ടാകുന്നു.ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി ഒ.പി യില്‍ എത്തുന്നത് ദിവസേന 400 ലധികം രോഗികളാണ്.ഇതില്‍ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെയും, വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കണക്ക് എടുത്താല്‍ ഇതിലും ഇരട്ടിയാണ്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന് കേരള ഹൈക്കോടതി മൂന്ന് വര്‍ഷം മുൻപ് ഉത്തരവിട്ടിട്ടും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.50 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ്…
Read More » -
പത്തനംതിട്ട കുളനടയില്‍ ക്ഷേത്രത്തിലെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്
പത്തനംതിട്ട:പന്തളത്തിനു സമീപം കുളനടയില്‍ ക്ഷേത്രത്തിലെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുനാഥൻ മുകുടി അയ്യപ്പ ഗുരു ക്ഷേത്രത്തിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മുട്ടാര്‍ സ്വദേശി ഷാജിക്കാണ് കിണറ്റിൽ വീണ് പരുക്കേറ്റത്. കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ മുകളില്‍ എത്തിയപ്പോൾ ഷാജി കാല്‍ തെറ്റി വീണ്ടും കിണറ്റിലേക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഷാജിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴമേറിയ കിണറായതിനാൽ സാധിച്ചില്ല.തുടർന്ന് ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.അടൂരില്‍ നിന്നും സ്റ്റേഷൻ ഓഫീസര്‍ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഷാജിയെ വടവും വലയും ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
റാന്നിയിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് കെട്ടിടം ഇടിഞ്ഞു വീണു
റാന്നി: വലിയപറമ്പിൽപടിയിൽ പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് കെട്ടിടം ഇടിഞ്ഞു വീണു. പൊളിച്ചു കൊണ്ടിരുന്ന കെട്ടിടമാണ് ഇന്ന് ഉച്ചയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണത്.സംഭവത്തിൽ ആർക്കും പരിക്കില്ല. പുനലൂർ മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിലായിരുന്നു സംഭവം.
Read More » -
കാർ ഓടിച്ചിരുന്നയാൾക്ക് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി
കോട്ടയം:കാർ ഓടിച്ചിരുന്നയാൾക്ക് ഹൃദയാഘാതത്തെ തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി. കറുകച്ചാൽ നെടുംകുന്നം റോഡിൽ മാണികുളത്തായിരുന്നു അപകടം. കാർ ഓടിച്ചിരുന്നയാൾക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് റോഡ് സൈഡിലുള്ള ആഞ്ഞിലിയിൽ ഇടിച്ച ശേഷം കാർ മറ്റ് രണ്ടു കാറിലും ഒരു ജീപ്പിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
അന്നം അനന്തം പരിപാടി;തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സിന്റെ അഭിമാന പദ്ധതി
തിരുവനന്തപുരം:തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സിന്റെ അഭിമാന പദ്ധതിയായ അന്നം അനന്തം പരിപാടിയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഭക്ഷണവിതരണം നടന്നു. പരിപാടിയില്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു.ചടങ്ങില്‍ സെക്രട്ടറി അഭിലാഷ്, ട്രഷറര്‍ സന്ദീപ് ഉണ്ണി എക്സിക്യൂട്ടീവ് മെംബേര്‍സ് ആയ ജയകുമാര്‍ ശ്രീകാര്യം, സുരേഷ് പേയാട്, ശ്രീജിത്ത് കല്ലിയൂര്‍, മനു നന്ദാവനം, പ്രശാന്ത് മെമ്ബര്‍ മാരായ ഹരി പോത്തൻകോട്, അജിത് കുമാര്‍ എം എസ്, അനീഷ് പോത്തൻകോട്, എന്നിവര്‍ പരിപാടിക്ക് മേല്‍നോട്ടം വഹിച്ചു
Read More »