LocalNEWS

കണിച്ചുകുളങ്ങരയിൽ വാഹനാപകടം, ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറായ യുവാവ് മരിച്ചു

 ആലപ്പുഴ കണിച്ചുകുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ മരിച്ചു
മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ  കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലിം(27) വാഹനാപകടത്തിൽ മരിച്ചത്.
സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ലോറി ഇടിച്ചായിരുന്നുഅപകടമുണ്ടായത്.
വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി നന്ദു ഉൾപ്പെടെ രണ്ട്പേർക്ക് പരിക്കേറ്റു.
സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്.
ഭാര്യ: ഷാഹിദ.
മകൻ: ഐദിൻ സഫ്രാൻ (ഒന്നര വയസ്).

Back to top button
error: