LocalNEWS

റാന്നി – ഒഴുവൻപാറ – വടശ്ശേരിക്കര  റോഡിൽ അടിയന്തിരമായി കടത്തുവള്ളം ഏർപ്പെടുത്തണമെന്ന് ആവശ്യം

റാന്നി:ടൗണിൽ നിന്നും ശബരിമലയിലേക്കുള്ള ഏറ്റവും എളുപ്പവഴിയാണ് ഒഴുവൻപാറ,ബംഗ്ലാംകടവ് വഴിയുള്ള അതിപുരാതന റോഡ്.റാന്നി
 പിഡബ്ല്യുഡി ഡിവിഷന്റെ കീഴിലുള്ളതാണ് റോഡ്.
പരമ്പരാഗത ശബരിമല പാതയായിരുന്നു ഇത്.പിന്നീട് വടശ്ശേരിക്കര വഴിയും എരുമേലി വഴിയുമൊക്കെ പമ്ബിലേക്ക് ഹൈവേ നിലവാരത്തിൽ റോഡ് ഉണ്ടായതോടെ  റോഡ് അവഗണയുടേതായി.ഒരിക്കൽ യാത്രചെയുന്നവരുടെ പോലും നടുവിളകി ഡിസ്ക് തകരാറിൽ ആയാൽ അത്ഭുതപ്പെടേണ്ട.നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകി മടുത്തു.വെള്ളാനകളുടെ നാട്ടിൽ’ഇപ്പ ശരിയാക്കി തരാമെന്ന’ മറുപടി മാത്രം.
പുനലൂർ-മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയെ മണ്ണാരക്കുളഞ്ഞി-പമ്പ പാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡും.സ്കൂൾ തുറന്ന അന്നുതന്നെ ഗട്ടറിൽ ചാടി നിയന്ത്രണം വിട്ട സ്കൂൾ ബസ് ഇവിടെ മറിഞ്ഞിരുന്നു.ഭാഗ്യം കൊണ്ട് ആർക്കും ഒന്നും പറ്റിയില്ല.
റോഡ് എത്രയും പെട്ടെന്ന് സഞ്ചാര്യയോഗ്യമാക്കാൻ
അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: