Local
-
തൃശൂർ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്
തൃശൂർ ജില്ലയിലെ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ മുഹമ്മദുണ്ണി(65)യാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഷരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടി പാലത്തിങ്ങൽ വീട്ടിൽ 45 വയസ്സുള്ള , ഷെറീഫ്, തറക്കൽ വീട്ടിൽ 58 വയസ്സുള്ള ഇബ്രാഹിംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കയറിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നും ഇടിച്ച കാർ ബൈക്ക് യാത്രികരെ കുറച്ചു ദുരം വലിച്ചു കൊണ്ടു പോയി എന്നും ദൃക്സാക്ഷികൾ പറഞ്ഞു. കാർഡ്രൈവർ കടവല്ലൂർ മുട്ടിപ്പാലത്തിങ്കൽ റഫീക്ക് മദ്യപിച്ചിരുന്നതായി കുന്നംകുളം പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റടിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഷെറീഫ് അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. മുഹമ്മദുണ്ണിയുടെ…
Read More » -
സർക്കാർ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ആർ.ബി.ഐയുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്
കോട്ടയം: ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സർക്കാർ സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാതലത്തിൽ ആരംഭിക്കുന്ന ക്വിസ് ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്കുശേഷം ദേശീയതലത്തിൽ അവസാനിക്കും. ഉപജില്ലാ/ജില്ലാതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീം യഥാക്രമം ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാൻ അർഹത നേടും. ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്തുടനീളം നടത്തുന്ന ക്വിസിനായി ഉപജില്ലാതലത്തിൽ ഓരോ സർക്കാർ സ്‌കൂളിൽനിന്നും ഒരുടീമിന് പങ്കെടുക്കാം. രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ടീമിൽ എട്ടാംക്ളാസ്മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഭാഗമാകാം. ആദ്യഘട്ടമായ ഉപജില്ലാതലക്വിസ് ജൂൺ 26 ന് ഓൺലൈൻ ആയി നടക്കും. ഭാരതീയ റിസർവ് ബാങ്കിന്റെയും /നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷന്റെയും വെബ്സൈറ്റിൽ ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ജി-20, ബാങ്കിംഗ് സാമ്പത്തികമേഖലയും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ക്വിസിൽ ഉൾപ്പെടും. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000 രൂപ,…
Read More » -
ഹൈടെക്കായി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ
കോട്ടയം: ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക്കായി മാറി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിനായി 4.93 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം നിർമാണം പൂർത്തിയായി. ജൂലൈ നാലിന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാവും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം നഗരസഭ 23-ാം വാർഡിലാണ് കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 18 ഹൈടെക്ക് ക്ലാസ്മുറികൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, ശുചിമുറികൾ, ഡൈനിംഗ് ഹാളുകൾ, ഉച്ചഭക്ഷണം തയാറാക്കാനായുള്ള അടുക്കള എന്നിവയാണ് മൂന്നുനിലകളുള്ള പുതിയ കെട്ടിടത്തിലുള്ളത്. 2037.42 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് കെട്ടിടത്തിനുള്ളത്. നിലവിൽ 460 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
Read More » -
റോഡിന്‍റെ നിർമാണത്തിലെ അപാകത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിച്ചു; ഒടുവിൽ ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു!
തിരുവനന്തപുരം: പ്രധാൻ മന്ത്രി ഗ്രാം സടക് യോജന പ്രകാരം നിർമ്മിക്കുന്ന റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിച്ചു. ഒടുവിൽ ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. വിഴിഞ്ഞം ആട്ടറമൂല ജംഗ്ഷന് സമീപമാണ് സംഭവം. മാർത്താണ്ഡത്ത് നിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജന് പരിക്കുപറ്റി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ലോഡുമായി പോകുന്നതിനിടയിൽ റോഡിൻറെ ഒരു വശം ഇടിയുകയും തുടർന്ന് ലോറി തോട്ടിലേക്ക് മറിയുകയുമായിരുന്നു. പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പ്രകാരം പുനർനിർമ്മാണം നടക്കുന്ന വിഴിഞ്ഞം ആട്ടറമൂല – മുക്കോല റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള നാട്ടുകാരുടെ ആരോപണം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. പലതവണ നാട്ടുകാരും ജനപ്രതിനിധികളും റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല എന്ന് ആരോപിക്കുന്നു. 2.73 കോടി…
Read More » -
മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ 19കാരന് ദാരുണാന്ത്യം
മലപ്പുറം ചുങ്കത്തറയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി പാറയില്‍ പി റെനിയുടെ മകന്‍ റെന്‍സണ്‍ (19) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുങ്കത്തറ ഇടമലവളവിലാണ് സംഭവം. അപകടം നടന്ന ഉടന്‍തന്നെ റെന്‍സണെ നാട്ടുകാര്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി ഏറനാട് കോളജിലെ വിദ്യാര്‍ഥിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാട്ടുണ്ട്. വളവില്‍ ഓവര്‍ടേക് ചെയ്ത് കാര്‍ എത്തിയതുകണ്ട് ബ്രേക് ചെയ്തതോടെ ബൈക്ക്, നിയന്ത്രണംവിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More » -
നെല്ലുസംഭരണം: കോട്ടയത്തെ കർഷകർക്ക് 117.44 കോടി രൂപ നൽകി
കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള തുകയിൽ 117.44 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു. 14.91 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്. 2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 132.35 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 46,734 മെട്രിക് ടൺ നെല്ലാണ് ആകെ സംഭരിച്ചത്. 2023 മാർച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 18 വെര കനറാ ബാങ്കിലൂടെ 37 കോടി രൂപയും ഫെഡറൽ ബാങ്കിലൂടെ 20.66 കോടി രൂപയും എസ്.ബി.ഐയിലൂടെ 28 കോടി രൂപയും വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. മേയ് 15 വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുക വിതരണമാണ് ഇപ്പോൾ വിവിധബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. മേയ്് 15നു ശേഷമുള്ള 2.75 കോടി രൂപയുടെ വിതരണം…
Read More » -
വായനപക്ഷാചരണത്തിന് കോട്ടയം ജില്ലയിൽ തുടക്കം; ലോകത്തെ മാറ്റിമറിച്ചത് പുസ്തകങ്ങൾ: ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്
കോട്ടയം: വായനപക്ഷാചരണത്തിന് ജില്ലയിൽ തുടക്കം. വായനദിനത്തിൽ സ്‌കൂളുകളിലും കോളജുകളിലും വിദ്യാർഥികളും അധ്യാപകരും വായനദിന പ്രതിജ്ഞയെടുത്തു. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമുള്ള എഴുത്തുകളിൽ വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടുകളാണു കാണുന്നതെങ്കിൽ ഓരോ പുസ്തകവും ഓരോ ജീവിതമാണ് കാണിച്ചുതരുന്നതെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു. ലോകത്തെ മാറ്റിമറിച്ചത് ആയുധങ്ങളോ നേതാക്കളോ അല്ലെന്നും പുസ്തകങ്ങളാണെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാനാണ് നമ്മൾ ഓരോന്നും ആചരിക്കുന്നത്. വായനയെ തിരിച്ചുപിടിക്കാനാണ് വായനപക്ഷാചരണമായി നടത്തുന്നതെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് വായനദിന സന്ദേശം നൽകി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ…
Read More » -
കുന്നംകുളം ചൊവ്വന്നൂരിൽ ബൈക്കപകടത്തിൽ മരിച്ച യുവാവിൽ നിന്നും എം.ഡി.എം.എ കണ്ടെടുത്തു
ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത് മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രന്റെ മകൻ വിജീഷ് (27) ആണെന്നു തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയാണ് കൊടുവായൂർ അമ്പലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിലിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. മരിച്ച യുവാവിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.
Read More » -
കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു
വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ട വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ആണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ പശുവിന് പുല്ലു വെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു അപകടം. 4 പേരാണ് തോണിയിലുണ്ടായിരുന്നത്. മറ്റു മൂന്നു പേർ നീന്തി രക്ഷപ്പെട്ടു.
Read More » -
10 രൂപ കൊടുത്ത് എസ്എഫ്ഐ മെമ്പർഷിപ്പ് എടുത്താൽ സർട്ടിഫിക്കറ്റ് ഫ്രീ; വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു.
കോട്ടയം: 10 രൂപ കൊടുത്ത് എസ്എഫ്ഐ മെമ്പർഷിപ്പ് എടുത്താൽ സർട്ടിഫിക്കറ്റ് ഫ്രീ, വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു. രംഗത്ത്. കെ. എസ്.യു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുകയും പ്രതീകാത്മകമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ്എഫ്ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു. തെരുവിലിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലൂക്ക് ഔട്ട് നോട്ടീസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പതിപ്പിച്ചു. എസ് എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും വ്യാപകമായി വ്യാജരേഖ സംസ്ഥാനത്ത് ഉടനീളം ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, സംസ്ഥാന ഭാരവാഹികളായ ജെസ്വിൻ റോയ്, സെബാസ്റ്റ്യൻ ജോയ്, ജില്ലാ ഭാരവാഹികളായ അശ്വിൻ സാബു, ജോൺസി കെ ജോജി, പാർഥിവ് സലിമോൻ,…
Read More »