LocalNEWS

മഴ പെയ്താൽ ചുവന്നമണ്ണ്- പട്ടിക്കാട് റോഡിൽ യാത്ര ദുഷ്കരം

തൃശൂർ:ചുവന്നമണ്ണില്‍  റോഡ് തകര്‍ന്നത്  സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും ഏറെ ദുരിതത്തിലാക്കുന്നു.
ചുവന്നമണ്ണ് എല്‍പി സ്കൂളിനു മുന്നില്‍ 100 മീറ്ററോളം ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. എല്‍പി സ്കൂളിലെയും പൂവൻചിറ ടൈബ്രല്‍ സ്കൂളിലെയും വിദ്യാര്‍ഥികളായ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ ഇതുവഴിയാണു കടന്നുപോകുന്നത്.
ചുവന്നമണ്ണ് മുതല്‍ പട്ടിക്കാട് വരെയുള്ള ബാസാര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചിരുന്നു. എന്നാല്‍, ഈ ഭാഗം മാത്രം നവീകരണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്.
മഴക്കാലം ശക്തമായാല്‍ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണെന്നും വാഹനങ്ങള്‍ക്ക് ഏറെ കേടുപാടുകള്‍ സംഭവിക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു.

Back to top button
error: