Local
-
കിടപ്പു രോഗികളുടെ മക്കള്‍ക്ക് സഹായവുമായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂൾ
കൊല്ലം : കിടപ്പു രോഗികളുടെ മക്കള്‍ക്ക് പഠനസഹായവുമായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.സഹായം വി കെയര്‍ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിള്‍ ട്രസ്‌റ്റിന് ഇന്ന് കൈമാറി. പഠനസാമഗ്രികള്‍, ബാഗ്,കുട, ലഞ്ച് ബോക്സ്, യൂണിഫോം തുടങ്ങിയവയാണ് കൈ മാറിയത്.ചടങ്ങിന്‍റെ ഉദ്‌ഘാടനം മാധ്യമ പ്രവര്‍ത്തകയും ജ്വാല വിമൻസ് പവര്‍ അന്താരാഷ്ട്ര പ്രസിഡന്‍റുമായ ബെറ്റ്സി എഡിസണ്‍ നിര്‍വഹിച്ചു. സ്കൂള്‍ വക ആദ്യ പുസ്തകം പ്രിൻസിപ്പല്‍ ഉഷ പോള്‍ ബെറ്റ്സി എഡിസന് കൈമാറി. വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാൻ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു.
Read More » -
ഡോ. കെ.പി. പൗലോസ് രചിച്ച പുസ്തകം ‘ആയുസ്സിന്റെ കയ്യൊപ്പുകൾ’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പട്ടം എസ്.യൂ.റ്റി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ മേധാവിയുമായ ഡോ. കെ.പി.പൗലോസ് രചിച്ച ‘ആയുസ്സിന്റെ കയ്യൊപ്പുകൾ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി പി.രാജീവ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നൽകി നിർവഹിച്ചു. എസ് യൂ റ്റി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജീവ് മണ്ണാളി അധ്യക്ഷനായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി പ്രസിഡന്റ് ഡോ. ജോൺ പണിക്കർ, സൈന്ധവ ബുക്സ് മാനേജിംഗ് ഡയറക്ടർ കെ. ജി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. സൈന്ധവ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Read More » -
അധ്യാപികയെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍
കൊല്ലം:അധ്യാപികയെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.കൊല്ലത്തെ കടയ്ക്കലിലാണ് സംഭവം. റിട്ട.അധ്യാപികയായ ഓമനയമ്മയെ(77) കൈ കെട്ടി വായില്‍ തുണി തിരുകി കത്തി കഴുത്തില്‍ വച്ച് കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്.ആറ്റിങ്ങല്‍ കാരിച്ചയില്‍ രേവതി ഭവനില്‍ ശ്യാം കുമാറാ(36)ണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് കൈ കെട്ടിയ നിലയിലും വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലും ഓമനയമ്മയെ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയച്ചതിനെത്തുടര്ന്ന് കടയ്ക്കല്‍ പോലീസെത്തി ഓമനയമ്മയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചു നാലര പവൻ സ്വര്‍ണ്ണാഭരണങ്ങളും ഏഴായിരത്തോളം രൂപയും കവരുകയായിരുന്നുവെന്ന് ഓമനയമ്മ പോലീസിനോട് പറഞ്ഞു. പ്രതി തള്ളിയതിനെത്തുടര്‍ന്നുള്ള വീഴ്ചയില്‍ വയോധികയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Read More » -
കുളമാവിൽ കാർ 100 അടി താഴ്ച്ചെ കൊക്കയിലേക്കു മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇടുക്കി: കാർ നിയന്ത്രണം വിട്ട് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. കാറോടിച്ചിരുന്ന കട്ടപ്പന കുന്തളംപാറ സ്വദേശി ജോസഫ് ജോൺ (50) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ 7.30നായിരുന്നു അപകടം. കുളമാവ് എസ്.ഐ നസീറും സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് ജോസഫ് ജോൺ പറയുന്നു. ‘മുത്തിയുരുണ്ടയാർ കഴിഞ്ഞ് കുളമാവിലേക്കു വരുന്ന വഴിയായിരുന്നു. കുളമാവ് വനത്തിനു സമീപം വളവിൽ ബ്രേക്കിടാൻ ശ്രമിക്കുമ്പോൾ വാഹനം നിയന്ത്രണം വിട്ടു പുല്ലിൽക്കയറി. മഞ്ഞുവീണു തെന്നിക്കിടക്കുകയായിരുന്നു. റോഡിൽ നിന്നു മാറിയ വാഹനം മറിയാൻ തുടങ്ങി. വണ്ടി എവിടെയെങ്കിലും ഒന്നു തട്ടിനിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. നൂറടി താഴെച്ചെന്നാണ് നിന്നത്. ഇതിനിടെ കാർ മൂന്നോ നാലോ തവണ മറിഞ്ഞത് ഓർമയുണ്ട്. വണ്ടിയിൽ നിന്നിറങ്ങി റോഡിലെത്തിയപ്പോൾ കുളമാവ് പൊലീസിനെ കണ്ടു. ജനവാസം ഇല്ലാത്ത സ്ഥലമാണ്. പരുക്കു പറ്റിയിരുന്നെങ്കിൽ അപകടം വിവരം പുറംലോകം അറിയില്ലായിരുന്നു. വളവിൽ വാഹനത്തിന്റെ വേഗം കുറയ്ക്കാനാണ് ബ്രേക്ക് ചെയ്തത്. കാറിന്റെ ടയർ പഞ്ചറായതാണ് തെന്നി മാറാൻ കാരണമെന്നു കരുതുന്നു.’
Read More » -
ഡോ. രാജി വി.ആർ. രചിച്ച പുസ്തകം ‘അതിജീവന പാഠങ്ങൾ’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പാങ്ങോട് ആർമി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. രാജി വി.ആർ. രചിച്ച ‘അതിജീവന പാഠങ്ങൾ’ എന്ന പുസ്തകം മന്ത്രി ഡോ. ആർ. ബിന്ദു രാജിയുടെ പിതാവും പേരയം ഗവൺമെന്റ് യു.പി. സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന എ. രാജഗോപാലിനു നൽകി പ്രകാശനം ചെയ്തു. കാവാലം സജീവ് അധ്യക്ഷനായിരുന്നു. ഡോ. ബി. ബാലചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. അജിത് വെണ്ണിയൂർ, ഡോ. സലാഹുദ്ദീൻ, സിത്താര ബാലകൃഷ്ണൻ, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Read More » -
മംഗളം മുൻ ഫോട്ടോഗ്രാഫർ സാജു നടയ്ക്കൽ അന്തരിച്ചു
കോട്ടയം: മംഗളം മുൻ ഫോട്ടോഗ്രാഫർ അതിരമ്പുഴ നടയ്ക്കൽ പരേതനായ എൻ.ജെ.വർക്കിയുടെ മകൻ സാജു ജോർജ് (സാജു നടയ്ക്കൽ, 59) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പാലാ കുമരംതറയിൽ മേഴ്സി. മക്കൾ: ജോയൽ, നോയൽ, അബിയ.
Read More » -
കൊല്ലം വയയ്ക്കൽ ജംഗ്ഷനിൽ അപകടപരമ്പര
കൊല്ലം:എംസി റോഡിൽ വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം അപകടത്തിൽ പരിക്കേറ്റവരുമായി കൊട്ടാരക്കരയിലെ ഹോസ്പിറ്റലിലേക്ക് പോയ ആംബുലൻസ് രോഗികളെ ഇറക്കി തിരികെ വരും വഴി അപകടം നടന്ന സ്ഥലത്തു തന്നെ അപകടത്തിൽപ്പെടുകയും ചെയ്തു.ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.ഇതിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോൾ ടാങ്കർ മറിഞ്ഞ സ്ഥലത്തുതന്നെയായിരുന്നു ഇന്ന് പുലർച്ചെ വീണ്ടും അപകടം.
Read More » -
പത്തനംതിട്ടയില്‍ നിരവധിപേരെ കടിച്ച നായക്ക് പേ വിഷബാധ
പത്തനംതിട്ട: റാന്നി പെരുനാട്ടിൽ നിരവധിപേരെ കടിച്ച നായക്ക് പേ വിഷബാധ.അഞ്ച് പേരെയാണ് ഈ നായ കടിച്ചത്.നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
Read More » -
പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ അധ്യാപകൻ അറസ്റ്റിൽ
തിരുവല്ല:പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ അര്‍ജുൻ നിവാസില്‍ ബിജു(60)വിനെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ്ചെയ്തത്.വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് ബിജു. ഇയാള്‍ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.ജൂണ്‍ ആറിനാണ് സംഭവം നടന്നത്.വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് ഇൻസ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
കോട്ടയം നിയോജകമണ്ഡലത്തിലെ വികസനം തട്ടിക്കൂട്ടല്ല; സി.പി.എമ്മിന്റെ ആരോപണം നീതിബോധമില്ലാത്തത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിൽ നടന്നതും നടത്തിയതുമായ വികസനം തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന സി.പി.എം. നേതാക്കളുടെ ആരോപണം നീതിബോധമുള്ളവർക്ക് ചേർന്നതല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കോട്ടയം നിയോജക മണ്ഡലത്തിലെ വർക്കുകളെക്കുറിച്ച് സി.പി.എം. നേതൃത്വത്തിൽ നടത്തിയ പ്രസ്താവനകൾ വസ്തുതയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന്റെയും, ചിങ്ങവനം സ്‌പോർട്‌സ് ഇൻസ്റ്റിറ്റിയൂട്ടിന്റെയും യാതൊരുവിധ ഓർഡറുകളും ഇല്ല എന്നും , ഉണ്ടെങ്കിൽ കോട്ടയം എം. എൽ. എ. കാണിക്കണമെന്നും സി.പി.എം. നേതാവ് വെല്ലുവിളിച്ചിരുന്നു. എന്നാൽ കുഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ടെക്‌നിക്കൽ സാങ്ഷനും പൂർത്തിയായി വർക്ക് തുടങ്ങുവാൻ ആരംഭിച്ചപ്പോഴാണ് ഈ പദ്ധതി മുടക്കിയത്. അതുപോലെ തന്നെ കോടിമത രണ്ടാം പാലത്തിന്റെ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നും പറയുകയുണ്ടായി. എന്നാൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഈ അപ്രോച്ച് റോഡ് വരുന്ന സ്ഥലം ഗവൺമെന്റിന്റെ കൈവശമുള്ള (റവന്യൂ പുറമ്പോക്ക്) സ്ഥലത്താണ് ഈ രണ്ട് വീടുകൾ താൽക്കാലിക വീടുകൾ ഉണ്ടായിരുന്നത്. ഗവൺമെന്റ് മാറിയപ്പോൾ അവരെ ഒഴിപ്പിക്കാതിരുന്നതുമൂലമാണ് നിർമ്മാണം…
Read More »