Local

  • സഹോദരിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു, യുവാവിനെ കുത്തിക്കൊലപ്പെടുത്തി

        കാസർകോട്: സഹോദരിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവ – സുമതി ദമ്പതികളുടെ മകന്‍ സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ബദിയഡുക്ക എസ്‌.ഐ കെപി വിനോദ് കുമാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ എന്‍മകജെ കജംപാടിയില്‍ വെച്ചാണ് സംഭവം നടന്നത്. സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് അഞ്ച് മാസം മുമ്പ് സന്ദീപും യുവതിയുടെ സഹോദരന്‍ ഷാരോണും കൂടി ചേര്‍ന്ന് പ്രതി പവന്‍ രാജിന് (22) നെ താക്കീത് ചെയ്തിരുന്നു. ഞായറാഴ്ച ഷാരോണിന്റെ വീടിന്റെ നിര്‍മാണത്തിനായി കല്ലിറക്കിയിരുന്നു. അതിനുശേഷം സന്ദീപും ഷാരോണും ബൈക്കില്‍ വരുന്നതിനിടെ പ്രതി ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും സന്ദീപിനെ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം കാസര്‍കോട് ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കഴുത്തില്‍ ഇരുവശങ്ങളിലായി രണ്ട്…

    Read More »
  • ബസുകളെല്ലാം എരുമേലി, ഈരാറ്റുപേട്ട വഴി; മണിമല, പൊൻകുന്നം നിവാസികൾ പെരുവഴിയിൽ

    മണിമല:കെഎസ്ആർടിസിയുടെതുൾപ്പടെ ആരംഭിക്കുന്ന സർവീസുകളെല്ലാം എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിലൂടെ ആയതോടെ മണിമല, പൊൻകുന്നം നിവാസികൾ പെരുവഴിയിലായിരിക്കുകയാണ്.മണിമല-പൊൻകുന്നം വഴി കടന്നുപൊയ്ക്കോണ്ടിരുന്ന ദീർഘദൂര സർവീസുകൾ ഉൾപ്പെടെ എരുമേലി വഴി ആക്കിയിട്ടുമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, റാന്നി  എന്നിവിടങ്ങളില്‍നിന്ന് മലബാര്‍ മേഖലയിലേക്കുള്ള രാത്രി സര്‍വിസുകളെല്ലാം എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തി ഈരാറ്റുപേട്ടയിലൂടെ പാലായിലോ തൊടുപുഴയിലോ എത്തിയാണ് നിലവിൽ കടന്നുപോകുന്നത്. പുനലൂർ- മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേ റാന്നിയിൽ നിന്നും മണിമല, പൊൻകുന്നം വഴിയാണ് കടന്നുപോകുന്നത്.എന്നാൽ കെഎസ്ആർടിസിയുടേതുൾപ്പടെയുള്ള ദീർഘദൂര സർവീസുകളെല്ലാം റാന്നിയിൽ നിന്നും പ്ലാച്ചേരിയിലെത്തി എരുമേലിയിലേക്ക് തിരിയുകയാണ് ചെയ്യുന്നത്.ഇതുമൂലം മണിമല, ചിറക്കടവ്, പൊൻകുന്നം ഭാഗത്തുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.അടൂർ-പത്തനംതിട്ട-റാന്നി റൂട്ടിൽ എത്തുന്ന ബസുകളും പ്ലാച്ചേരിയിലെത്തി എരുമേലിയിലേക്ക് തിരിയും. പൊൻകുന്നം മുതല്‍ പാലാ വരെയുള്ള ഭാഗത്തെ യാത്രക്കാര്‍ക്ക് പാലാ ഡിപ്പോയില്‍ എത്തിയെങ്കില്‍ മാത്രമേ മലബാര്‍ സര്‍വിസുകളില്‍ യാത്ര ചെയ്യാനാവൂ. പൊൻകുന്നത്തുനിന്ന് അവസാന ബസ് രാത്രി 8.45നാണ്. അര്‍ധരാത്രിയും പുലര്‍ച്ചയുമുള്ള വടക്കൻ ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ ഓട്ടോയില്‍ സഞ്ചരിച്ച്‌ പാലായിലെത്തണം. ഏതാനും ബസുകള്‍ കാഞ്ഞിരപ്പള്ളി, പൊൻകുന്നം,…

    Read More »
  • 14 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മറയൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

        മൂന്നാർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കി മറയൂർ ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ സിപിഒ മാരായമുട്ടം കിഴങ്ങുവിള വീട്ടിൽ ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്. 2021 ജൂണിലും 2022ലും 2023 മെയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

    Read More »
  • അവനി എക്സിബിഷൻ ആരംഭിച്ചു; അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം: ആർക്കിടെക്ചർ, ഡിസൈൻ പഠന സ്ഥാപനമായ കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുക്കുന്ന സഞ്ചരിക്കുന്ന പ്രദർശനം ‘അവനി എക്സിബിഷൻ കേരള ലളിതകലാ അക്കാദമിയുടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ പ്രദീപ്കുമാർ, ആർക്കിടെക്ടുമാരായ ടോണി ജോസഫ്, ജോർജ് ചിറ്റൂർ, ഡിപ്പാർട്ട്മെന്റ് ഹെഡ് ആർക്കിടെക് ഡോ.സൗമിനി രാജ തുടങ്ങിയവർ സംസാരിച്ചു.വ്യത്യസ്തമായ പ്രകൃതി ചിത്രാവിഷ്കാരങ്ങളും അധ്യാ പകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായ പഠന പ്രോജക്റ്റുകളും സർഗ്ഗാത്മക മാതൃകകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സാമൂഹിക ഇടപെടലുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കു വേണ്ടി ആർട്ടിസ്റ്റ് ആൻ്റോ ജോർജ് നടത്തുന്ന ഒറിഗാമി ശില്പശാലയും ആർക്കിടെക്ട് അഞ്ജലി സുജാതിൻ്റെ കളിമൺ ശില്പങ്ങളും പ്രദർശനത്തിലെ വേറിട്ട അനുഭങ്ങളാണ്‌. ആർക്കിടെക്ച്ചർ വിഷയത്തിലും പഠനത്തിലും താല്പര്യമുള്ള ഏവർക്കും വിദഗ്ദരുമായി തുറന്നവേദിയിൽ സംവദിക്കാനുള്ള അവസരവുമുണ്ടാവും.പ്രദർശനം സൗജന്യമാണ്. ഞായറാഴ്ച പ്രദർശനം സമാപിക്കും. കോഴിക്കോട്, തിരുവനന്തപുരം, നഗരങ്ങളിലെ പ്രദർശനത്തിനുശേഷം കൊച്ചി, കോയമ്പത്തൂർ,…

    Read More »
  • തിരുവനന്തപുരം മലയിൻകീഴ്  ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം, സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

       തിരുവനന്തപുരം മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ വീട്ടമ്മയായ വിദ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.  ശുചിമുറിയില്‍ വീണ് പരിക്കേറ്റു എന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ  മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വിദ്യയെ താൻ മര്‍ദ്ദിച്ചു എന്നാണ് പ്രശാന്ത് ആദ്യം പറഞ്ഞത്. തലയ്ക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതാണ് വിദ്യയുടെ മരണകാരണം. സംഭവ സമയത്ത് ഭര്‍ത്താവും മൂത്തമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛന്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു. ‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മരുമകന്‍ കട്ടിലില്‍ ഇരിക്കുന്നു. മകള്‍ ചോരയില്‍ കുളിച്ച് നിലത്ത് കിടക്കുന്നു. എന്ത്പറ്റിയെന്ന് ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ തലയടിച്ച് വീണതാണെന്ന് പറഞ്ഞു. 108ല്‍ വിളിച്ചിട്ടുണ്ട് ആംബുലൻസ് ഇപ്പോൾ വരുമെന്നും പറഞ്ഞു. ബാത്ത്റൂമില്‍ വീണാല്‍ അവന് എന്നെ വിളിക്കാമായിരുന്നു’ അച്ഛന്‍ പറയുന്നു.  ഭര്‍ത്താവ് പ്രശാന്ത് നേരത്തെയും സ്ത്രീധനത്തിന്റെ പേരില്‍…

    Read More »
  • ഇരുട്ടി​​ന്റെ മറവിൽ മാലിന്യമെറിഞ്ഞ് മടങ്ങിയവർ ഞെട്ടി! ഒറ്റയടിക്ക് പിഴ കിട്ടിയത് 20 പേർക്ക്; സംഭവം ബാലരാമപുരത്ത്

    തിരുവനന്തപുരം: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴയിടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നടത്തി വരുന്നത്. അഞ്ച് ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി. ആദ്യ പടിയെന്നോണം അഞ്ഞൂറ് രൂപയാണ് ഇവരിൽ നിന്നും പിഴ ഈടാക്കിയത്. നിത്യവും മാലിന്യം നിക്ഷേപിച്ച് ആളുകൾ കടന്നുകളയുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ മാറിനിന്ന് നിരീക്ഷിച്ചാണ് പലരെയും പിടികൂടിയത്. മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞവരെ വാഹനങ്ങളുടെ നമ്പർ ശേഖരിച്ചാണ് പിടികൂടിയത്. ഇവർക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടിട്ട് പോകുന്നതോടെ തെരുവ് നായ്ക്കളുടെ ശല്യവും മേഖലയിലെ പല പ്രദേശങ്ങളിലും വർദ്ധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാലരാമപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുണ്ട്. നടപടി തുടങ്ങിയതോടെ പല സ്ഥലത്തും മാലിന്യ…

    Read More »
  • ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് ബത്തേരിയിൽ അറസ്റ്റിൽ

       ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ വയനാട് ബത്തേരി സി.ഐ എം.എ സന്തോഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ഇന്നലെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്. ബത്തേരിയിലെ ഹോട്ടലില്‍ താമസിച്ചു കൊണ്ട് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് റാഹില്‍  തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന ബത്തേരിയിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണനാണയങ്ങള്‍ ആവശ്യപ്പെടുകയും, സ്വര്‍ണ്ണം ബില്ല് ചെയ്തശേഷം റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നാല്‍ മതി എന്ന് പറയുകയായിരുന്നു. ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടില്‍ എത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറുകയും ചെയ്തു. പിന്നിട് ഇയാള്‍ തന്ത്രപൂര്‍വ്വം മുങ്ങുകയുമായിരുന്നു. മുന്‍പും സമാന തട്ടിപ്പുകള്‍ ചെയ്തയാളാണ് റാഹില്‍. സി സി ടി വി ദൃശ്യ പ്രകാരം മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും, തുടര്‍ന്ന് ഇയാള്‍…

    Read More »
  • കാമുകനൊപ്പം മുങ്ങിയ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി, കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

     കാസർകോട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍  കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മി(46)യാണ് ഇന്നലെ നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മുള്ളേരിയയില്‍ ഷോപ്പിംഗ് കോംപ്ലക്സും മറ്റുമുള്ള ശ്രീശ ഭട്ടിനൊപ്പമാണ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ലക്ഷ്മി നാട്ടുവിട്ടത്.  ശ്രീശ ഭട്ടിനും ഭാര്യയും രണ്ട് മക്കളുമുണ്ട്. വയനാട് സ്വദേശിയായ പ്രഭാകരന്‍ ഭാര്യ ലക്ഷ്മിയെയും കൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെള്ളൂരിലെത്തുകയും പിന്നീട് കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിക്കുകയുമായിരുന്നു. ലക്ഷ്മി ബെള്ളൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ശ്രീശ ഭട്ടുമായി പരിചയപ്പെട്ടത്. തന്റെ തറവാട് വീട്ടില്‍ വിളക്ക് വെക്കാന്‍ ശ്രീശ പ്രഭാകരനെ ചുമതലപ്പെടുത്തിയിരുന്നു. ലക്ഷ്മി ഹോട്ടല്‍ ജോലി അവസാനിപ്പിച്ച് ശ്രീശയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടെയാണ് ശ്രീശയും ലക്ഷ്മിയും ഇഷ്ടത്തിലായത്. വീടുവിട്ട ലക്ഷ്മി ശ്രീശയുടെ കാറില്‍ കയറി പോകുന്നത്  പലരും…

    Read More »
  • തൃശൂർ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്

      തൃശൂർ ജില്ലയിലെ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ മുഹമ്മദുണ്ണി(65)യാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഷരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടി പാലത്തിങ്ങൽ വീട്ടിൽ 45 വയസ്സുള്ള , ഷെറീഫ്, തറക്കൽ വീട്ടിൽ 58 വയസ്സുള്ള ഇബ്രാഹിംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കയറിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നും ഇടിച്ച കാർ ബൈക്ക് യാത്രികരെ കുറച്ചു ദുരം വലിച്ചു കൊണ്ടു പോയി എന്നും ദൃക്സാക്ഷികൾ പറഞ്ഞു. കാർഡ്രൈവർ കടവല്ലൂർ മുട്ടിപ്പാലത്തിങ്കൽ റഫീക്ക് മദ്യപിച്ചിരുന്നതായി കുന്നംകുളം പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റടിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഷെറീഫ് അപകട നില തരണം ചെയ്തതായി ഡോക്ടർമാർ  പറഞ്ഞു. മുഹമ്മദുണ്ണിയുടെ…

    Read More »
  • സർക്കാർ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ആർ.ബി.ഐയുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്

    കോട്ടയം: ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സർക്കാർ സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാതലത്തിൽ ആരംഭിക്കുന്ന ക്വിസ് ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്കുശേഷം ദേശീയതലത്തിൽ അവസാനിക്കും. ഉപജില്ലാ/ജില്ലാതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീം യഥാക്രമം ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാൻ അർഹത നേടും. ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്തുടനീളം നടത്തുന്ന ക്വിസിനായി ഉപജില്ലാതലത്തിൽ ഓരോ സർക്കാർ സ്‌കൂളിൽനിന്നും ഒരുടീമിന് പങ്കെടുക്കാം. രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ടീമിൽ എട്ടാംക്ളാസ്മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഭാഗമാകാം. ആദ്യഘട്ടമായ ഉപജില്ലാതലക്വിസ് ജൂൺ 26 ന് ഓൺലൈൻ ആയി നടക്കും. ഭാരതീയ റിസർവ് ബാങ്കിന്റെയും /നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷന്റെയും വെബ്സൈറ്റിൽ ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ജി-20, ബാങ്കിംഗ് സാമ്പത്തികമേഖലയും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ക്വിസിൽ ഉൾപ്പെടും. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000 രൂപ,…

    Read More »
Back to top button
error: