Local
-
ഓണത്തെ വരവേൽക്കാൻ പൂകൃഷി ആരംഭിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉഴവൂർ ടൗൺ പരിസരത്ത് ഓണത്തിനോടനുബന്ധിച്ച് പൂകൃഷി ആരംഭിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാടാമല്ലി, ബന്ദി എന്നിവയാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷ മോളി രാജ്കുമാർ, അംഗങ്ങളായ ശോഭന മോഹനൻ, ഗീത കേശവൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത ഇരുപത് സെന്റ് സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണീസ് പി. സ്റ്റീഫൻ, ബിൻസി അനിൽ, റിനി വിൽസൺ, ബിനു ജോസ്, അക്കൗണ്ടന്റ് തുഷാര ബൈജു തുടങ്ങിയവർ പങ്കെടുത്തു.
Read More » -
കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ഇലക്ട്രിക് ഓട്ടോ നൽകി
കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർമ്മസേനയ്ക്ക് വാഹനം നൽകിയത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കേരള ശുചിത്വ മിഷന്റെ രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈ ഓട്ടോ ഉപയോഗപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വൈസ് പ്രസിഡന്റ് ഷൈനി ബൈജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ശശികുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ്, ഹരിത കർമ്മസേന അംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷ നിഷ ദിലീപ്, വി.ഇ.ഒ അശ്വതി ജോമോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Read More » -
മാലിന്യമുക്തകേരളം: കോട്ടയത്ത് ശിൽപശാല സംഘടിപ്പിച്ചു
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾ ഭേദഗതി ചെയ്ത് ഉൾപ്പെടുത്തുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേയും അധ്യക്ഷന്മാർ, സെക്രട്ടറിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ പദ്ധതികൾ ഭേദഗതി ചെയ്ത് മാലിന്യപദ്ധതികൾ ഉൾപ്പെടുത്തി സമഗ്രമാക്കുന്നതിനാണു ശിൽപശാല സംഘടിപ്പിച്ചത്. 2024 മാർച്ച് 31നകം ജില്ലയെ സമ്പൂണ മാലിന്യമുക്ത ജില്ലയാക്കി മാറ്റാനുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. വാർഷിക പദ്ധതികളിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ജുലൈ 22നു മുമ്പ് പുതുക്കിയ പദ്ധതികൾ സമർപ്പിക്കണം. ജില്ലാ ആസൂത്രണ സമിതി അവ പരിശോധിച്ച് 31 നകം അംഗീകാരം നൽകണം. തദ്ദേശ സ്വംയഭരണ വകുപ്പ്…
Read More » -
ചേർത്തല ഇരുമ്പു പാലത്തിലൂടെ നാളെ മുതൽ ഗതാഗത നിയന്ത്രണം
ചേർത്തല നഗരത്തിലെ ഇരുമ്പു പാലത്തിന് ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ നാളെ (വെള്ളി) മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും. പാലത്തിന്റെ 6 ഇരുമ്പ് ഗർഡറുകളിൽ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള 2 ഗർഡറുകൾ തുരുമ്പെടുത്ത് നശിച്ചതായി കണ്ടെത്തി. ഭാരവാഹനങ്ങൾ കടത്തിവിടുന്നത് വലിയ അപകടസാധ്യതയാണ് എന്ന കിഫ്ബി സംഘം വിലയിരുത്തിയതിനെ തുടർന്നാണ് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സുപ്രധാനമായ തീരുമാനങ്ങളെടുത്തത്. പാലത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവന്റെ അധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ ട്രാഫിക് കമ്മിറ്റിയിലാണ് തീരുമാനമായത്. ചേർത്തലയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ എക്സറേ ജംഗ്ഷൻ വഴി സ്റ്റാൻഡിലേക്കും തിരിച്ചും സർവീസ് നടത്തും. അരൂക്കുറ്റി, തവണക്കടവ്, കോട്ടയം, മുഹമ്മ തുടങ്ങിയ ഇടങ്ങളിൽ നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ഹൈവേ വഴി പോലീസ് സ്റ്റേഷൻ ജംഗ്ഷനിലൂടെ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവേശിക്കണം. ടുവീലർ, കാർ, പിക്ക്അപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ ചെറു വാഹനങ്ങൾ മാത്രം പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ…
Read More » -
മരിക്കാൻ പോകുന്നു എന്ന് കൂട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം നേത്രാവതിപ്പുഴയിൽ കണ്ടെത്തി
കുമ്പള: സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കുമ്പള ബംബ്രാണ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ലോകേഷ് – പ്രഭാവതി ദമ്പതികളുടെ മകന്‍ രാജേഷിനെ (28) യാണ് ഉള്ളാള്‍ നേത്രാവതിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളില്‍ നിന്ന് വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് രാജേഷിനെ കാണാതായത്. വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം വൈകീട്ട് 6.30 മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മരിക്കാന്‍ പോവുകയാണെന്നുള്ള സൂചനകളാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ തലപ്പാടി ദേശീയപാത വഴി ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചു. ഇതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പാണ്ഡേശ്വരം പൊലീസ്…
Read More » -
അമിതവിലയ്ക്കെതിരേ കോട്ടയം ജില്ലയിൽ മിന്നൽ പരിശോധന; കർശന നടപടി, 108 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ഇടത്ത് ക്രമക്കേടുകൾ കണ്ടെത്തി, പിഴ ചുമത്തി
കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്തസ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 108 വ്യാപാരസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്തസ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്. പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവർത്തിച്ചതെന്ന് റെയ്ഡിൽ കണ്ടെത്തി. നടപടിയെടുക്കാൻ സ്ഥലത്തു പരിശോധന നടത്തിയ കളക്ടർ വി. വിഗ്‌നേശ്വരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മണർകാട് ടൗണിലെ ഹൈപ്പർമാർക്കറ്റുകളിൽ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പായ്ക്ക്…
Read More » -
വയോജനസൗഹൃദ പഞ്ചായത്തിലേക്ക് ചുവടുവച്ച് ചിറക്കടവ്
കോട്ടയം: വയോജനസൗഹൃദ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാനൊരുങ്ങി ചിറക്കടവ് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി വയോജനങ്ങൾക്കായി നിലവിലുള്ള പദ്ധതികൾക്ക് പുറമേ വയോജനസൗഹൃദ ഇടങ്ങൾ സ്ഥാപിക്കുക, നിയമം ബോധവൽക്കരണം നടത്തുക, പാലിയേറ്റീവ് കെയർ പരിരക്ഷ നൽകുക, മെഡിക്കൽ ക്യാമ്പ് നടത്തുക എന്നീ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പ്രാരംഭപ്രവർത്തനമായി പഞ്ചായത്ത്തല വയോജന ക്ലബ് രൂപീകരിക്കും. വയോജനങ്ങൾക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനും മാനസിക ഉല്ലാസത്തിനുമായാണ് വയോജന ക്ലബ്ബ് രൂപീകരിക്കുന്നത്. വയോജന ക്ലബ് രൂപീകരണയോഗം ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ 14ന് രാവിലെ 11ന് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ. ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. ഉച്ചയ്ക്ക് 12 മുതൽ മഴക്കാലരോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ നിർവഹിക്കും. തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് പൂർവവിദ്യാർഥി അസോസിയേഷനും ഗ്രാമപഞ്ചായത്തും പെരുംമ്പള്ളി സിദ്ധ ക്ലിനിക്കും…
Read More » -
ഭിന്നശേഷി വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ വാങ്ങാൻ വിദ്യാജ്യോതി
കോട്ടയം: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കാണ് ധനസഹായം അനുവദിക്കുക. ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് സഹായം ലഭിക്കുക. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 1000 രൂപയും യൂണിഫോം വാങ്ങുന്നതിന് 1500 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ. ടി. ഐ വിദ്യാർഥികൾക്ക് യൂണിഫോമിന് 1500 രൂപയും പഠനോപകരണത്തിനു 2000 രൂപയും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 3000 രൂപയും ലഭിക്കും. അപേക്ഷകന് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥി പഠിക്കുന്ന സ്ഥാപന…
Read More » -
വൈക്കത്തെ തെരുവുനായ ശല്യം ഒരുമിച്ച് നേരിടാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ; എ.ബി.സി. സെന്റർ തുടങ്ങും
കോട്ടയം: തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി പ്രജനനനിയന്ത്രണ കേന്ദ്രം (എ.ബി.സി. സെന്റർ) വൈക്കത്ത് ആരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും വൈക്കം, കടുത്തുരുത്തി ബ്ലോക്കുപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ എ.ബി.സി സെന്റർ ആരംഭിക്കാനാണ് തീരുമാനം. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചന യോഗത്തിന്റേതാണ് തീരുമാനം. തെരുവുനായകളുടെ പ്രതിരോധ കുത്തിവയ്പ്പ് വർഷാവർഷം ഉറപ്പാക്കുന്നതും യോഗം ചർച്ചചെയ്തു. പദ്ധതിയുടെ നടത്തിപ്പിനായി ഇരു ബ്ലോക്കു പഞ്ചായത്തുകളും ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളും നഗരസഭയും തുക അനുവദിക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ ഏഴ് ലക്ഷം രൂപ വീതവും, 12 ഗ്രാമപഞ്ചായത്തുകൾ, മൂന്ന് ലക്ഷം രൂപ വീതവും, നഗരസഭ 10 ലക്ഷം രൂപയും പദ്ധതിക്കായി വിനിയോഗിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. പദ്ധതിക്ക് അധികമായി ആവശ്യം വരുന്ന തുക തദ്ദേശസ്ഥാപനങ്ങൾ തന്നെ കണ്ടെത്തും. എ.ബി.സി സെന്ററിനുള്ള കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകും. ശസ്ത്രക്രിയയ്ക്ക്…
Read More » -
ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ചാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാർക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ 25 ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുകയാണ്.
Read More »