Local

  • ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി

    പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാ​ഗം മുഴുവനും കത്തി നശിച്ചു.

    Read More »
  • ഭർതൃമതിയായ യുവതി അയൽക്കാരനായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

        ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. നാദാപുരം തൂണേരി കോടഞ്ചേരിയിലെ ഭർതൃവീടിനു സമീപമുള്ള വീട്ടുവളപ്പിലെ കുളിമുറിയിലാണ് വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട്  ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. മകൻ നൈനിക്.

    Read More »
  • മേപ്പാടിയിൽ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു

    മേപ്പാടി: വയനാട് മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരിക്കേറ്റു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ഈ സമയം റോഡിലുള്ളവർ മുഴുവൻ അമ്പരപ്പോടെയാണ് നോക്കി നിന്നത്. കുട്ടി ഓട്ടോയുടെ അടിയിലേക്ക് വീണെങ്കിലും ദേഹത്തൂടെ വണ്ടി കയറാത്തത് രക്ഷയായി. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രണ്ടുപേരെയും രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • തെരുവുനായ നിയന്ത്രണം; കോട്ടയം ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം

    കോട്ടയം: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള നൂതന പദ്ധതികൾ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണത്തിനായി നിലവിൽ കോടിമതയിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) സെന്റർ പ്രവർത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എ.ബി.സി. സെന്ററിന്റെ ഗുണഭോക്താക്കൾ. അതിനാൽ ജില്ലയിലെ എല്ലാ ബ്‌ളോക്കുകളിലും അല്ലെങ്കിൽ ബ്‌ളോക്കുകൾ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എ.ബി.സി. സെന്ററുകൾ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിർദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്‌ളോക്കുകൾ പദ്ധതി സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും നേതൃത്വം നൽകിയ യോഗം നിർദേശിച്ചു. മൂന്നുതരത്തിലുള്ള എ.ബി.സി. പദ്ധതികളിൽ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്‌ളോക്ക് പഞ്ചായത്തുകളോടു നിർദേശിച്ചിട്ടുള്ളത്. മെഗാ എ.ബി.സി. സെന്റർ, മിനി എ.ബി.സി. സെന്റർ, പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്‌ളോക്കുകളിൽ…

    Read More »
  • കായംകുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു

    കായംകുളം: കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയദ്ധീൻ ജുമാമസ്ജിദിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ അഫ്സൽ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കരക്കെത്തിച്ച് പ്രാഥമ ശിശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

    Read More »
  • കൊല്ലത്ത് കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് തെങ്കാശി സ്വദേശിയായ പാചകക്കാരന് പരുക്ക്

    കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തല പത്തടിയിൽ കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പത്തടി കാർത്തിക ഭവൻ തുളസീധരന്റെയും കുമാരിയുടെയും മകളുടെ വിവാഹം നാളെയാണ്. സൽക്കാര ചടങ്ങുകൾ നടന്നുവരവേ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലേക്ക് സമീപത്തെ കുന്നിൽ നിന്നാണ് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണത്. മണ്ണിനും പാറക്കും അടിയിൽപെട്ട ദേവദാസിനെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്.

    Read More »
  • കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരുക്ക്

    മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആദ്യം കാറിൽ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന യുവാക്കൾ തലനാരിഴക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

    Read More »
  • ഉഴവൂർ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ജൂലൈ ഏഴ്

    കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജൂലൈ ഏഴ് രാവിലെ 9.30 ന് ജോസ് കെ. മാണി എം.പി. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സംസ്ഥാന പുരസ്‌കാര ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലാമറ്റം), ബിൻസി സിറിയക്ക്(കാണക്കാരി), മിനി മത്തായി (കുറവിലങ്ങാട്), കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ ), ബെൽജി ഇമ്മാനുവേൽ (മരങ്ങാട്ടുപ്പള്ളി), ഷൈനി സന്തോഷ്(രാമപുരം), കെ.എം. തങ്കച്ചൻ (ഉഴവൂർ), സജേഷ് ശശി (വെളിയന്നൂർ), ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻ കാല, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സി.കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ,…

    Read More »
  • കോട്ടയത്ത് 31 വീടുകൾക്ക് നാശനഷ്ടം; 68.64 ലക്ഷം രൂപയുടെ കൃഷിനാശം

    കോട്ടയം: മഴയിൽ ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്ടം. ജൂൺ ഒന്നു മുതലുള്ള കണക്ക് പ്രകാരം 30 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി (ജൂലൈ 4,5) 28 വീടുകൾക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. കാലവർഷം കനത്ത സാഹചര്യത്തിൽ ജില്ലയിൽ കാർഷികമേഖലയിൽ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 2023 ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. 25.13 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്ക് നാശമുണ്ടായി. 632 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത് വാഴ കൃഷിയ്ക്കാണ്. 7037 കുലച്ച വാഴകളും 2328 കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈ മേഖലയിൽ മാത്രം 51.53 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എട്ട് ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 96 റബർ മരങ്ങൾ നശിച്ചതിന് 1.92 ലക്ഷം രൂപയുടെയും 32 ജാതി മരങ്ങൾക്ക് 1.12 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 5.30 ഹെക്ടറിലെ കപ്പ കൃഷിയും…

    Read More »
  • കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യത; നാളെ മഞ്ഞ അലെർട്ട്, ജില്ലയിൽ ആകെ 27 ദുരിതാശ്വാസ ക്യാമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കോട്ടയം: ശക്തമായ മഴ സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 19, ചങ്ങനാശേരി താലൂക്ക് – 4, മീനച്ചിൽ – 3 കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 124 കുടുംബങ്ങളിലായി 407 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 152 പുരുഷന്മാരും 181 സ്ത്രീകളും 74 കുട്ടികളുമാണുള്ളത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച (2023 ജൂലൈ ആറ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള…

    Read More »
Back to top button
error: