Local

  • അപകടത്തിൽപ്പെട്ട് അനാഥമായി അരമണിക്കൂറിലേറെ റോഡരുകിൽ കിടന്ന  നിയമ വിദ്യാർത്ഥി ഒടുവിൽ മരിച്ചു

        രാത്രി ദേശീയ പാതയിലെ കണ്ണും കാതുമില്ലാത്ത അമിത വേഗം ഒട്ടേറെ ജീവനുകളാണ് കവർന്നു കൊണ്ടു പോകുന്നത്. ഇന്നലെ രാത്രി 11 മണിക്ക് നിയമ വിദ്യാർത്ഥിയായ 20 കാരൻ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ കാറിടിച്ച് റോഡരുകിൽ അനാഥമായി കിടന്നത് അരമണിക്കൂറിലേറെ. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചു കഴിഞ്ഞിരുന്നു. കൃത്യം 3 മണിക്കൂറിനുള്ളിൽ  മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബിജു മാരാരിക്കുളം കളിത്തട്ടിനടുത്ത് വാഹനാപകടത്തിൽ മരിച്ചു. ചേർത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടിൽ മോഹനദാസൻ നായരുടെ മകൻ ശ്രീഭാസ്കർ(20) ആണ് ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടത്തിൽ മരിച്ചത്. ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേയാണ് അപകടം സംഭവിച്ചത്. ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരുകിൽ കിടന്ന ശ്രീഭാസ്കറിനെ ആശുപത്രിയിലെത്തിക്കാൻ ആദ്യം ആരും തയ്യാറായില്ല. അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശി രജീഷ്കുമാറിന്റെ ആംബുലൻസിലാണ് പോലീസിന്റെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചത്.…

    Read More »
  • മാവേലിക്കരയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ട് മരണം

       മാവേലിക്കര: നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ പിന്നാലെ വന്ന സ്ക്കൂട്ടർ ഇടിച്ച് കയറി ഓട്ടോ ഡ്രൈവറും സ്കൂട്ടർ ഓടിച്ച പെൺകുട്ടിയും മരിച്ചു. ചെന്നിത്തല ഒരിപ്രം കുറ്റിയിൽ കിഴക്കതിൽ ഹരീന്ദ്രൻ (45) തെക്കേക്കര പള്ളിക്കൽ  ഈസ്റ്റ് ‘പാലാഴി’യിൽ വിമുക്തഭടനായ അജയകുമാറിന്റെയും പ്രീതിയുടെയും ഏക മകൾ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) വൈകിട്ട് നാലു മണിയോടെ  പ്രായിക്കര പാലത്തിൽ ആയിരുന്നു അപകടം. പുതിയകാവ് ഭാഗത്തേക്ക് വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊട്ടു പിന്നാലെ വന്ന സ്കൂട്ടർ മറിഞ്ഞ ഓട്ടോ റിക്ഷയുടെ ഉള്ളിലേയ്ക്ക്  ഇടിച്ചു കയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.  ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. കുട്ടംപേരൂരുള്ള സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായി ജോലിചെയ്ത് വന്ന ആതിര ബാങ്കിൽ നിന്ന് മടങ്ങും വഴിയാണ് അപകടം  സംഭവിച്ചത്. എം.ബി.എ പഠനത്തിന്…

    Read More »
  • വെച്ചൂർ ഈരയിൽ നിവാസികൾക്ക് ഇനി സുരക്ഷിത യാത്ര; ഈരയിൽ തോട് പാലം നാടിന് സമർപ്പിച്ചു

    വൈക്കം: വെച്ചൂർ ഈരയിൽ നിവാസികൾക്ക് ഇനി സുരക്ഷിത യാത്ര. വെച്ചൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ തോടിന് കുറുകെ നിർമ്മിച്ച പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് ചടങ്ങിൽ അധ്യക്ഷയായി. ഈരയിൽ തോടിന് കുറുകെ മുൻപുണ്ടായിരുന്ന പാലം കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിലേക്ക് പഞ്ചായത്ത് കടന്നത്. വെച്ചൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് തോടിന് കുറുകെ പുതിയ പാലം നിർമ്മിച്ചത്. ഒരുമാസം മുൻപ് ആരംഭിച്ച പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. പൂർണ്ണമായും ഇരുമ്പ് ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം. ഇരുമ്പ് പ്ലേറ്റുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ നടപ്പാത ഒരുക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് നിർമ്മാണം. ഈരയിൽ തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടുവാനുള്ള ഏക സഞ്ചാര മാർഗ്ഗമാണ് ഈ പാലം. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സോജി…

    Read More »
  • കോട്ടയം ജില്ലയിൽ പരിശോധന തുടരുന്നു; ഭക്ഷ്യസുരക്ഷ പാലിച്ചില്ല, പാലായിലെ പച്ചക്കറി, പലചരക്ക്, മീൻ വ്യാപാരകേന്ദ്രം അടപ്പിച്ചു; 50 കടകളിൽ കൂടി ക്രമക്കേട് കണ്ടെത്തി

    കോട്ടയം: ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വിൽപനകേന്ദ്രം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടി. പാലാടൗൺ ഹാളിന്റെ എതിർവശത്തുള്ള സ്ഥാപനമാണ് സംയുക്തസ്‌ക്വാഡിന്റെ പരിശോധനയെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയിൽ അഞ്ചുതാലൂക്കുകളിലും ഇന്നലെ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴയും ഈടാക്കി. ഇന്നലെ 114 വ്യാപാരസ്ഥാപനങ്ങളിലാണ് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇതോടെ മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലുമായി ആകെ 256 കേന്ദ്രങ്ങളിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് മൂന്നുദിവസമായി പരിശോധന നടത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന. ഇന്നലെ കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 17 ഇടത്തും ചങ്ങനാശേരിയിൽ 16 കടകളിൽ എട്ടിടത്തും കാഞ്ഞിരപ്പള്ളിയിൽ…

    Read More »
  • നൈപുണ്യ പരിശീലകരുടെ വിവര ശേഖരണത്തിന് തുടക്കം

    കോട്ടയം: സംസ്ഥാനത്തെ നൈപുണ്യപരിശീലകരുടെ വിവരണ ശേഖരണത്തിന്റെ ജില്ലാ തല രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രജിസ്ട്രേഷൻ ഡ്രൈവാണ് നടത്തുക. കേരളത്തിലെ യുവതയുടെ നൈപുണ്യവും തൊഴിൽ ശേഷിയും വളർത്തുന്നതിന് അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് വഴി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകരായി സാക്ഷ്യപ്പെടുത്തും. https://form.jotform.com/harshakase/trainer – registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs എന്നീ ലിങ്കുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: [email protected]

    Read More »
  • ജനകീയ മത്സ്യകൃഷി ഒരു നെല്ലും ഒരു മീനും പദ്ധതി അപേക്ഷ ക്ഷണിച്ചു

    കോട്ടയം: കേരളസർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി(2023-24) ഒരു നെല്ലും ഒരു മീനും പദ്ധതി, – ശാസ്ത്രീയ ഓരുജല ചെമ്മീൻ കൃഷി, എന്നീ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷകൾ വൈക്കം മത്സ്യഭവൻ ഓഫീസിലും (ഫോൺ 04829-291550,9400882267) കോട്ടയം മത്സ്യഭവൻ ഓഫീസിലും (0481- 2434039,:9074392350)ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 2023 ജൂലൈ 22ന് നാലുമണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും.

    Read More »
  • ഗോൾ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

    കോട്ടയം: കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഗോൾ’ ഗ്രാസ് റൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയുടെ പരിശീലകർക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടി കോട്ടയത്ത് നടന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലയിലെ പരിശീലകർക്കാണ് പരിശീലനം നൽകിയത്. കോട്ടയം സിറ്റിസൺ ക്ലബിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായ യു. ഷറഫലി നിർവഹിച്ചു. കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരളാ ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. രാജീവ്, സ്പോർട്സ് കേരളാ ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ. അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, മുൻ ഇന്ത്യൻ താരങ്ങളായ കെ.ടി. ചാക്കോ, പി.പി. തോബിയാസ്, കുരികേശ് മാത്യൂ തുടങ്ങിയവരും മുൻ ദേശീയ, രാജ്യാന്തരതാരങ്ങളും പരിശീലകരും പങ്കെടുത്തു.…

    Read More »
  • വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: നാടിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് വൈക്കം സത്യഗ്രഹമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി വൈക്കം സത്യഗ്രഹ മെമ്മോറിയലിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുന്നതു പോലെ മറ്റൊന്നിനും ആവില്ലെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് തൊട്ടുമുമ്പാണ് കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും എഴുതിയത്. ഈ രണ്ടുകൃതികളും വൈക്കം സത്യഗ്രഹത്തിന്റെ സമരാങ്കണങ്ങളിലേക്ക് ഒരു സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള നവോത്ഥാനത്തിന്റെ കാവ്യഭാവനകളായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹം എന്തായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് പകർത്തിക്കൊടുക്കാൻ കഴിയുന്ന രീതിയിൽ മാറ്റിത്തീർക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. നവതിയിലെത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മന്ത്രി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. കേരള സാഹിത്യ അക്കാദമി…

    Read More »
  • പൊതുജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥർക്കായി ക്ലാസുകൾ നടത്തി

    കോട്ടയം: പരാതികളോ മറ്റ് ആവശ്യങ്ങളുമായോ പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോലീസുദ്യോഗസ്ഥർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. പോലീസ് ക്ലബ്ബിൽ നടത്തിയ ക്ലാസ്സ്‌ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും, മറ്റ് പൊതു ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട നിയമവശങ്ങളെക്കുറിച്ചുമാണ് ക്ലാസുകൾ നടത്തിയത്. സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻ ഓഫീസർമാർ, റൈറ്റർമാർ എന്നിവർക്കായിരുന്നു ക്ലാസുകൾ നടത്തിയത്. കോട്ടയം Addl.SP വി.സുഗതൻ, അഡ്വ. ജി.ശ്രീകുമാർ, ഷൈൻ കുമാർ കെ.സി (ASI Computer Cell), മാത്യു പോൾ (SI Former PRO,Changanacherry PS) എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

    Read More »
  • ‘ചേലൊത്ത ചേർത്തല,’ നഗരത്തെ അടിമുടി മാറ്റാനുള്ള പ്രഖ്യാപനം അത്തം നാളിൽ

    വിപ്ലവത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴയുടെ വടക്കേ അറ്റത്തുള്ള ചെറുപട്ടണം ചേർത്തല. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിലാണ് ചേർത്തല. ആലപ്പുഴയിൽ നിന്ന് 22ഉം കൊച്ചിയിൽ നിന്ന് 36 ഉം കിലോ മീറ്ററും ദൂരെയാണ് ചേർത്തല. മാലിന്യ സംസ്കരണം ഉൾപ്പടെ ചേർത്തലയെ അടിമുടി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു നഗരസഭാ. വാർഡ് തല സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പരിപാടികൾ പൂർത്തിയായ സാഹചര്യത്തിൽ നഗരസഭാതല ശുചിത്വ പ്രഖ്യാപനം ആഗസ്റ്റ് മാസത്തിൽ അത്തം നാളിനോടനുബന്ധിച്ച് നടത്തുവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസൗന്ദര്യവൽക്കരണത്തിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. എ.എസ് കാനൽ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കും. നഗരത്തിൽ ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചുവരെഴുത്തുകൾ നടത്തും. പഴയ ദേശീയ പാതയിൽ എക്സറേ കവല മുതൽ ഒറ്റപ്പുന്നവരെ പൂച്ചെടികൾ വെച്ചു പിടിപ്പിക്കും. നഗരത്തിലെ മാലിന്യക്കൂനകൾ ജനകീയമായി വൃത്തിയാക്കി പൂന്തോട്ടങ്ങൾ സൃഷ്ടിക്കും. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ ദീപം തെളിക്കുന്നതിനും ഇതിന്റെ ഭാഗമായി നടപടി സ്വീകരിക്കും. നഗരസഭാതല സമ്പൂർണ്ണ…

    Read More »
Back to top button
error: