LocalNEWS

കോഴിക്കോട് വാടക വീട്ടില്‍ യുവതി ദുരൂഹ  സാഹചര്യത്തിൽ  മരിച്ചു, സംഭവത്തെക്കുറിച്ച്  വിശദ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് 

     കോഴിക്കോട് ഗണപതിക്കുന്നിലെ  വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും  ആവശ്യപ്പെട്ട് പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി പിതാവ് ചന്ദ്രന്‍. ജൂലൈ 13നാണ് കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്ര(22)യെ വാടക വീട്ടിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

ആദിത്യയുടെ കൂടെ മാവൂര്‍ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവൂര്‍ സ്വദേശിയെ ഇതുവരെയും പൊലീസ് ചോദ്യം ചെയ്യുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രന്‍ പരാതിയില്‍ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

Signature-ad

കുറ്റക്കാരെ നിയമത്തിന്റെ മുന്‍പിലെത്തിച്ച് ശിക്ഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ആദിത്യയുടെ ദുരൂഹമരണത്തില്‍ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.

Back to top button
error: