LocalNEWS

വെള്ളൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ മാതൃക പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനം നാളെ

കോട്ടയം: വെള്ളൂർ ഗവൺമെന്റ് എൽ. പി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെയും പുതുതായി പണികഴിപ്പിച്ച കിഡ്സ് പാർക്കിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11ന് സ്‌കൂൾ അങ്കണത്തിൽ നടക്കും. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷയാകും. സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും. എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തും. ഉദ്ഘാടനത്തിന് ശേഷം വെള്ളൂർ നടനശ്രീ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഇറുമ്പയം ഗാനസന്ധ്യ ട്യൂനേഴ്സിന്റെ ഗാനമേളയും നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗം അമൽ ഭാസ്‌കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷിനി സജു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഒ. കെ. ശ്യംകുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വി. കെ. മഹിളാമണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. എൻ. സോണിയ, ശാലിനി മോഹനൻ, കുര്യക്കോസ് തോട്ടത്തിൽ, രാധാമണി മോഹനൻ, ലിസ്സി സണ്ണി, ജെ. നിയാസ്, സുമ തോമസ്, ലുക്ക് മാത്യൂ, ബേബി പൂച്ചുകത്തിൽ, മിനി ശിവൻ, എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസർ ആശ ജോർജ്, വൈക്കം ഇ. എ. ഇ. ഒ. എം. ആർ. സുനിമോൾ, വൈക്കം ബി. പി. സി. ഓഫീസർ കെ. ഒ. മാമിക, ട്രെയിനർമാരായ സാറ ഗ്ലാഡിസ്, പി. എസ്. സന്തോഷ്, സ്‌കൂൾ പ്രധാനാധ്യാപിക ബീന കുര്യൻ, പി. ടി. എ. പ്രസിഡന്റ് ജോർജ് സ്‌കറിയ, സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ടി. ബി. മോഹനൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: