LocalNEWS

പാഠം പഠിക്കാൻ പാടത്തേക്ക്, ചേറിന്റെ മണമറിഞ്ഞ് ചേറിലിറങ്ങി ഞാറ്നട്ട് യു.പി സ്കൂൾ വിദ്യാർത്ഥികൾ

      കാഞ്ഞങ്ങാട്: കൃഷി ജീവിത സംസ്കാരമായി കാണാൻ പഠിപ്പിക്കുന്ന പാഠപുസ്തകത്തിൽ നിന്നും പാഠം പഠിക്കാൻ  നെൽകൃഷിയുടെ ബാലപാഠങ്ങളുമായി ഉത്സവാന്തരീക്ഷത്തിൽ മഴയുടെ അകമ്പടിയിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പാടത്തേക്കിറങ്ങി.

ഞാറ്റു പാട്ടുമായി രക്ഷിതാക്കൾ പാടത്തേക്ക് ഇറങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികളും ചേറിൻ്റെ മണമറിഞ്ഞു  ചേറിലിറങ്ങി ഞാറ് നട്ടു.
പറക്കളായി ഗവ. യു.പി സ്കൂൾ മുറ്റത്ത് കൃഷിക്കുവേണ്ടി തയ്യാറാക്കിയ വയലിലാണ് കുട്ടികൾ ഞാറ് നട്ടത്.
പി.ടി.എ, മദർ പി.ടി.എ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Back to top button
error: