LocalNEWS

മാവേലിക്കരയിലെ ‘കാർബൺ ബ്ലേയ്സ്’ ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സണ്ണി  ജോസഫ് ഉദ്ഘാടനം ചെയ്യും

   മാവേലിക്കര: മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമായ മാവേലിക്കരയിൽ പുത്തൻ ചലച്ചിത്ര അവബോധമുയർത്താൻ ‘കാർബൺ ബ്ലേയ്സ്’ എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നു. ഒക്ടോബർ 15ന് പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി
ജോസഫ് സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും.
പ്രശസ്ത തിരക്കഥാകൃത്തും അവാർഡ് ജേതാവുമായ ഡോ.പ്രവീൺ ഇറവങ്കര, വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാരവിവർമ്മയുടെ ചെറുമകൻ ചിത്രകാരൻ പാർത്ഥസാരഥി വർമ്മ, ജില്ലാ പഞ്ചായത്തംഗവും എൽ.ഡി.എഫ് കൺവീനറുമായ ജേക്കബ് ഉമ്മൻ എന്നിവരാണ് കാർബൺ ബ്ലേയ്സിന്റെ അമരത്ത്.

ലോകോത്തര സിനിമകൾ നാടിനു പരിചയപ്പെടുത്തുകയും സമഗ്രമായ ചലച്ചിത്ര ചർച്ചകളിലൂടെ പുതിയ തലമുറയുടെ സിനിമാവബോധത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.
കാർബൺ ബ്ലേയ്സ് ലൊഗോപ്രകാശനം മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ ഡോ. പ്രവീൺ ഇറവങ്കര പാർത്ഥസാരഥി വർമ്മക്കു നൽകി നിർവഹിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: