Local
-
കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യമുള്ള എന്‍ജിനീയറിംഗ് കോളജ്! നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എംഎ കോളേജ് ഓഫ് എന്‍ജിനീയറിങിന്
കോതമംഗലം: കേരളത്തിൽ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യമുള്ള എൻജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എംഎ എൻജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകർഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എ.) സ്‌കൈവാർഡ് അഡ്വഞ്ചേഴ്‌സിനായുള്ള തമിഴ്‌നാട് ഓപ്പൺ സ്‌പേസ് ഫൗണ്ടേഷനുമായി ഔദ്യോഗികമായി ധാരണാപത്രത്തിൽ ഏർപ്പെട്ടു (എംഒയു). ടെലിസ്‌കോപ്പ് അസംബ്ലിയിലും അമച്വർ ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആകർഷകമായ ശിൽപശാലകളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ജ്യോതിശാസ്ത്രത്തോടുള്ള അഭിനിവേശം ആളിക്കത്തിക്കാൻ ഈ ധാരണാപത്രം സഹായിക്കുന്നതാണ്. ഈ സഹകരണ സംരംഭത്തിന് കീഴിൽ ദൂരദർശിനി, അസംബ്ലിംഗ്, ബഹിരാകാശ നിരീക്ഷണ കല എന്നിവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി സമീപ ജില്ലകളിലെ സ്‌കൂളുകളിലും കോളേജുകളിലും മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ നേതൃത്വത്തിൽ വിജ്ഞാന ശിൽപശാലകൾ സംഘടിപ്പിക്കുന്നതാണ്. യുവാക്കൾക്ക് ജ്യോതിശാസ്ത്രത്തോടുള്ള അറിവും ആവേശവും പകർന്നുനൽകുകയും പുതിയ തലമുറയിലെ നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. എംഎ കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബോസ്…
Read More » -
കോന്നിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് വിരിയുന്നു; ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ടർഫ് നിർമ്മാണം പൂർത്തിയായി
പത്തനംതിട്ട:കോന്നിയുടെ കായിക മേഖലയിൽപുതിയ ചരിത്രം എഴുതാൻ സ്പോർട്സ് ടർഫ് ഒരുങ്ങി. കോന്നി പൂങ്കാവ് റോഡിൽ RT ഓഫീസിനു സമീപത്തായി ആധുനിക സൗകര്യങ്ങളോടെയാണ് ടർഫ് നിർമ്മിച്ചിരിക്കുന്നത്. രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന്റെ (FIFA) മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെ ടർഫ് നിർമ്മാണം പൂർത്തീകരിച്ചത്.ആധുനിക സൗകരങ്ങളോടുകൂടിയ ഈ കായിക പരിശീലന കേന്ദ്രത്തിൽ കായിക പരിശീലനങ്ങൾക്ക് പുറമേ കുട്ടികൾക്കുള്ള കളിമൈതാനങ്ങൾ, പ്രഭാത സവാരിക്കുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിദഗ്ദരായ കായിക അധ്യാപകരുടെ കീഴിൽ പരിശീലനത്തിനുമുള്ള ക്രമീകരണങ്ങളും ഇവിടെയുണ്ട്.
Read More » -
അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനു സമീപമുള്ള വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
ബേക്കൽ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുര്‍ റഹ് മാന്‍ ബാഖവി- സുഹ്‌റാബീവി ദമ്പതിമാരുടെ മകന്‍ ആഷിഖ് (10) ആണ് മരിച്ചത്. തിങ്കളാഴ്ച സസ്യക്ക് ആറര മണിയോടെയാണ് അപകടം. കളി കഴിഞ്ഞു വന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഓടികൂടിയവര്‍ പുറത്തെടുത്ത് ഉടന്‍ കോട്ടിക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാതി ആള്‍മറയുള്ള കിണറില്‍ വീണാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതായി ബേക്കല്‍ പൊലീസ് പറഞ്ഞു. കുണിയ മിൻഹാജ് പബ്ലിക് സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്. സഹോദരങ്ങൾ: അബൂ ത്വാഹിർ, നിസാം, നസീം, ബിശ്റുൽ ഹാഫി, ഫാതിഹ്, ആഇശത് ഇർഫാന.
Read More » -
മരം മുറിച്ച കൂലി കിട്ടിയില്ല എന്ന് ആരോപിച്ച് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍! ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി സൈമണെ അനുനയിപ്പിച്ചു
തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ല എന്ന് ആരോപിച്ച് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കൻ. ഇന്നലെ രാവിലെ കുന്നത്തുകാലിൽ ആണ് സംഭവം. കാരക്കോണം സ്വദേശി സൈമൺ (55)ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം കാരക്കോണത്തുള്ള ഒരു സ്ഥാപനത്തിൽ സൈമൺ മരം മുറിക്കാൻ പോയിരുന്നു. മരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോൾ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നൽകാം എന്നും ജീവനക്കാർ അറിയിച്ചു. ഏറെ നേരം കഴിഞ്ഞും കാശ് കിട്ടാതെ ആയപ്പോൾ ഇയാൾ പെട്രോളുമായി സ്ഥാപനത്തിൽ കയറി തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തി. തുടുർന്ന് സ്ഥാപനത്തിൽ നിന്നും വെള്ളറട പൊലീസിൽ പരാതി നൽകി. വെള്ളറട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സൈമണെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ രാവിലെ കയറുമായി മരത്തിന്റെ മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട സൈമൺ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാറശാല ഫയർ…
Read More » -
വയനാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കുടുങ്ങി
മുത്തങ്ങ: വയനാട് പനവല്ലിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്. കടുവയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം തെരഞ്ഞിട്ടും കടുവയെ മയക്കുവെടി വയ്ക്കാൻ കിട്ടിയിരുന്നില്ല. ദൗത്യം നീളുമെന്നു തോന്നിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി കടുവ കൂട്ടിലായത്. ജൂൺ 23നും പനവല്ലിയിൽ കടുവ കൂട്ടിലായിരുന്നു. അന്ന് പിടിച്ച കടുവയെ വയനാട് വന്യജീവി സാങ്കേതത്തിൽ തുറന്നു വിട്ടിരുന്നു. അതേ കടുവ തന്നെയാണ് വീണ്ടും നാട്ടിൽ ഇറങ്ങിയത് എന്നാണ് സംശയം. കടുവയെ രാത്രി തന്നെ മുത്തങ്ങയിലേക്ക് മാറ്റിയേക്കും. കടുവയെ മയക്കുവെടി വെച്ചാലും കെണിയിൽ വീണാലും മുത്തങ്ങയിലേക്ക് മാറ്റി പരിശോധന നടത്തണം എന്നാണ് ഡാർട്ടിങ് ഓർഡറിൽ ഉള്ളത്. അതിന് ശേഷമാകും തുറന്നു വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
Read More » -
വർഷാവർഷം ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തിയിട്ടും കുഴിയടയാതെ പാൽചുരം; സര്‍ക്കാര്‍ ഇവിടെ ഓഫ് റോഡ് എക്സിപീരിയന്‍സാണ് ഒരുക്കിത്തരുന്നതെന്ന് നാട്ടുകാര്‍
കണ്ണൂർ: ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി വർഷാവർഷം നടത്തിയിട്ടും പാൽചുരത്തിൽ കുഴിയടയുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം റോഡിനായി ഒന്നരക്കോടിയിലധികം രൂപയാണ് ചിലവാക്കിയത്. റോഡ് പൂർണമായും ടാർ ചെയ്തിട്ട് ഒന്നര പതിറ്റാണ്ടിലധികമായെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. കാര്യങ്ങൾ ഇങ്ങനെയായിട്ടും പാൽച്ചുരത്തിലൂടെയുള്ള ദുരിതയാത്ര തുടരുകയാണെന്ന് മാത്രം. കോടികൾ ചിലവിട്ടിട്ടും അവയെല്ലാം വെള്ളത്തിലാക്കി സർക്കാർ ഇവിടെ ഓഫ് റോഡ് എക്സിപീരിയൻസ് ആണ് ഒരുക്കിത്തരുന്നതെന്നാണ് നാട്ടുകാർ രോഷത്തോടെ പറയുന്നത്. ഓരോ വർഷവും അറ്റകുറ്റപണിക്കായി ചുരം അടച്ചിടുമ്പോൾ കരുതും എല്ലാം ശരിയാകുമെന്ന്. എന്നാൽ, ചുരം തുറന്നശേഷവും എല്ലാം പഴയതുപോലെ. ചിലയിടങ്ങളിൽ ഇൻർലോക്ക് പതിച്ചു സുരക്ഷിതമാക്കിയതൊഴിച്ചാൽ ചുരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും തകർന്നു തരിപ്പണമായിരിക്കുകയാണ്. ഓരോ വർഷവും ചുരത്തിൻറെ അറ്റകുറ്റപണിക്കായി തുക അനുവദിക്കുന്നുണ്ടെങ്കിലും അവയൊന്നും റോഡിൽ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 2020ൽ 25 ലക്ഷം, 2021ൽ 65 ലക്ഷം 2022ൽ 85 ലക്ഷം എന്നിങ്ങനെ റോഡിൻറെ അറ്റകുറ്റപണിക്കായി തുക അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെന്പർ ഷാജി പറയുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒന്നരക്കോടിയിലധിക റോഡിനായി അനുവദിച്ചിട്ടും…
Read More » -
എതിരില്ലാതെ മുഴുവൻ സീറ്റുകളും നേടി വനിതകൾ, എളേരിത്തട്ട് ഇ.കെ നായനാർ ഗവ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് എസ് എഫ് ഐ
കാഞ്ഞങ്ങാട്: എളേരിത്തട്ട് ഇ.കെ നായനാർ ഗവ. കോളജ് യൂണിയനിൽ ഇനി വനിതകൾ മാത്രം. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വനിതകളെ മാത്രമാണ് ഇത്തവണ ഇവിടെ എസ് എഫ് ഐ മത്സരിപ്പിച്ചത്. എട്ടു മേജർ സീറ്റിലും 10 മെെനർ സീറ്റുകളിലുമാണ് വനിതാ സ്ഥാനാർഥികൾ വിജയിച്ചത്. ശ്രേയ ജയൻ (ചെയർമാൻ), ആർ അഞ്ജു (വൈസ് ചെയർമാൻ), ആര്യ രാഘവൻ (ജെനറൽ സെക്രട്ടറി), നന്ദന മോഹൻ (ജോയിന്റ് സെക്രടറി), ടി വി മേഘ (കൗൺസിലർ), സാനിയ പ്രകാശ് (മാഗസിൻ എഡിറ്റർ), അഞ്ജന വിശ്വനാഥ് (ഫൈൻ ആർട്സ് സെക്രട്ടറി), സി അരുണിമ (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവർ മേജർ സീറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ടു. ഷിയ സുരേഷ്, ടി ശരണ്യ, പി കെ ദിവ്യ, അക്ഷയ സന്തോഷ്, സി അശ്വതി, പി വി സനുഷ (അസോസിയേഷൻ സെക്രട്ടറി), ലിമിയ തോമസ്, പി വി നിയ, കെ എം ആദിത്യ, എം അനഘ…
Read More » -
പന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു
പാലക്കാട്: വൈദ്യുതി വേലിയിൽനിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു. മണ്ണാർക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കൽ വീട്ടിൽ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു. രാവിലെയാണ് സംഭവമുണ്ടായത്. കാരാകുറിശ്ശി വലിയട്ടയിൽ കോട്ടക്കൽ അസീസ് എന്നയാളുടെ തെങ്ങ് കവുങ്ങ് തോട്ടത്തിൽ നിന്നാണ് ഷോക്കേറ്റത്. പന്നിയെ തുരത്താനായി ഇവിടെ വൈദ്യുതി വേലി നിർമ്മിച്ചിരുന്നു. ഇയാളുടെ തോട്ടത്തിലെ അടയ്ക്കകരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതി നിടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തും.
Read More » -
കുട്ടിക്കുറ്റവാളിക്ക് 19 വയസ്, 21 കേസുകൾ: പൊലീസിനെ കുത്തിയ ഇയാൾക്കെതിരെ കാപ്പ ചുമത്തും
കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനെ കുത്തിപ്പരിക്കേൽപ്പിച്ച 19 കാരനായ മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ ഇയാൾ 21 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പിന്നീട് ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പോലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാര്‍, മുഹമ്മദ് ഷിഹാല്‍ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. തായിഫും കൂട്ടാളികളും ചേര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് വേങ്ങേരിയില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്പ്രത്ത് എത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ചു. പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. തായിഫിനെതിരെ കാപ്പ…
Read More » -
ബികോം വിദ്യാർത്ഥിനി പരീക്ഷ കഴിഞ്ഞ് സഹപാഠിയുടെ ബൈക്കിൽ കയറാൻ തുടങ്ങുന്നതിനിടെ ബസ് ഇടിച്ചു മരിച്ചു
പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാർത്ഥിനി സ്വകാര്യ ബസ്സിടിച്ച് മരിച്ചു. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജിസ്മിയാണ് (19) മരിച്ചത്. പറവൂർ മാല്യങ്കര എസ്.എൻ.എം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബൈക്കിൽ കയറി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ബന്ധുവും സഹപാഠിയുമായ ഇമ്മാനുവൽ പരിക്കുകളോട് രക്ഷപ്പെട്ടു. അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ഇമ്മാനുവലിന്റെ ബൈക്കിൽ കയറാൻ ഒരുങ്ങുമ്പോൾ മൂത്തകുന്നം ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന സൗപർണിക ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജിസ്മി ബസ്സിന് അടിയിലേക്കാണ് തെറിച്ചുവീണത്. ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിത്തകർന്നു. തെറിച്ചുവീണ ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read More »