Local

  • കുടുംബ വഴക്കിന്റെ പേരിൽ യുവാവ് അപ്പച്ചിയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി, സംഭവം വടക്കൻ പറവൂരില്‍

        എറണാകുളം: വടക്കൻ പറവൂരില്‍ വയോധികയുടെ വീട് യുവാവ് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി.  കുടുംബ വഴക്കിനെ തുടർന്നാണ് രമേശ് എന്ന യുവാവ് പിതൃസഹോദരി ലീല താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തിയത്. ലീലയെ വീട്ടിൽ നിന്നും പുറത്താക്കുന്നതിന്റെ ഭാഗമായിട്ടിരുന്നു യുവാവിന്റെ പരാക്രമം. രാവിലെ ജോലിക്ക് പോയ 56കാരിയായ ലീല തിരിച്ചു വന്നപ്പോൾ‌ വീടിരുന്ന സ്ഥലത്ത് മൺകൂമ്പാരമാണ് ഉണ്ടായിരുന്നത്. അവിവാഹിതയായ ലീലയും സഹോദര പുത്രൻ രമേഷും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 9 വർഷമായി രമേശും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലീല പറയുന്നു. വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ലീലയോട് രമേശ് പല വട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയില്ലെന്ന് ലീല വ്യക്തമാക്കിയിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് രമേഷിന്റെ ഈ ക്രൂരത. ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. ഈ വീട്…

    Read More »
  • കോട്ടയം നഗരത്തില്‍ പോലീസ് ഏര്‍പ്പെടുത്തുന്ന ബസ്സ് ഗതാഗത ക്രമീകരണം

    കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനെത്തുടര്‍ന്ന് കോട്ടയം നഗരത്തില്‍ പോലീസ് ഏര്‍പ്പെടുത്തുന്ന ബസ്സ് ഗതാഗത ക്രമീകരണം: കെ.കെ റോഡെ വരുന്ന ബസ്സുകള്‍ തിരുനക്കര മൈതാനം ചുറ്റി ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന്‍ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്. എം.സി റോഡെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന്‍ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഗാന്ധി സ്ക്വയറില്‍ നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജംഗ്ഷന്‍ ,നാഗമ്പടം ,സിയേഴ്സ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. കുമരകം – പരിപ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്. ചുങ്കം– കുടയംപടി- കുടമാളൂര്‍- മെഡിക്കള്‍ കോളേജ് ഭാഗത്തു വഴി…

    Read More »
  • കൊല്ലം കുളത്തുപ്പുഴയിൽ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന യുവാവിന് കാട്ടുപോത്തിന്‍റെ ആക്രമണം; ഗുരുതര പരിക്ക്, മെഡിക്കല്‍ കോളജിലേക്ക് മാറ്റി

    കൊല്ലം: കൊല്ലം കുളത്തുപ്പുഴയിൽ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. മരുതിമൂട്  ഇ എസ് എം കോളനിയിലെ അജീഷിനു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന അജീഷിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.  വനാതിർത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയില്‍നിന്നും കൂട്ടമായാണ് കാട്ടുപോത്തുകളിലെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്. കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വനാതിര്‍ത്തി മേഖലയായതിനാല്‍ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങിവരുന്നത് പതിവാണ്. രാത്രിയിലായതിനാല്‍ തന്നെ അപ്രതീക്ഷിതമായാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.  

    Read More »
  • അയ്മനത്തിന്റെ ജനപ്രിയ ഡോക്ടർ വിടവാങ്ങി; ഡോക്ടർ പി.ആർ. കുമാർ അന്തരിച്ചു

    അയ്മനം : പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്ടറുമായ അയ്മനത്തിന്റെ ജനപ്രിയ ഡോക്ടർ പി.ആർ കുമാർ (64) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയും ചെയ്തു. ഗതാഗത സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്. സോഷ്യൽ സർവീസ് ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006, എൻ എസ് എസ് ട്രസ്റ്റ്‌ സോഷ്യൽ സർവീസ് അവാർഡ് – 2008, ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് – 2009 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ വള്ളം…

    Read More »
  • തൃത്താലയിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട് : തൃത്താല തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ വിശദീകരിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • സോളർ കേസിലെ വിവാദ നായകൻ ബിജു രാധാകൃഷ്ണന്റെ മകൻ അച്ചു വീട്ടിൽ മരിച്ച നിലയിൽ

       സോളർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകൻ വീടിനുള്ളിൽ മരിച്ച നിലയിൽ. കരുനാഗപ്പള്ളി അമൃത സർവകലാശാലയിൽ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയായ യദു പരമേശ്വരൻ (അച്ചു–19) ആണു മരിച്ചത്. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. സംസ്കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചു എങ്കിലും ഹൈക്കോടതി പിന്നീട് വിട്ടയച്ചു.

    Read More »
  • ബി.ഇ.എഫ്.ഐ. സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ഏരിയ കേന്ദ്രങ്ങളിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്‌നം നടത്തി

    കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ബി.ഇ.എഫ്.ഐ, കോട്ടയം ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഏരിയയിലെ പ്രധാന ശാഖകൾക്ക് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം പരിപാടി നടത്തി. ബാങ്ക് സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പുറം കരാർ വത്ക്കരണം അവസാനിപ്പിക്കുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, അകാരണമായ പിരിച്ച് വിടലുകൾ അവസാനിപ്പിക്കുക, എൻ.പി.എസ് നിർത്തലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ശ്രദ്ധക്ഷണിക്കൽ സായാഹ്നം. കോട്ടയം ഏരിയായിൽ കേരള ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന ശ്രദ്ധക്ഷണി ക്കൽ സായാഹ്ന പരിപാടി ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡ​ന്റ് ആശ മോൾ പി.ആർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ബിനു, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ, ബി.ടി.ഇ.എഫ് ജില്ലാ…

    Read More »
  • സ്വർണവ്യാപാരികളുടെ ‘സ്വർണഭവൻ’ അടച്ചുപൂട്ടി സീൽ വച്ച് കൊച്ചി പൊലീസ്! കാരണം ഇതാണ്…

    കൊച്ചി: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ആസ്ഥാനമന്ദിരമായ സ്വർണഭവൻ ഇരുവിഭാഗങ്ങളുടെയും തർക്കത്തെ തുടർന്ന് പൊലീസ് സീൽ ചെയ്തു. ഒക്ടോബർ 15ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ സ്വർണഭവനിൽ നടന്നിരുന്നു. പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ ആണ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ വൈകിട്ട് മറുവിഭാഗവും സ്വർണ ഭവനിലെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഇടപെടലുണ്ടായത്. അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഓഫീസ് സീൽ ചെയ്തത്. 2013 ൽ സംഘടനയിൽ ഭിന്നിപ്പുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഇരു വിഭാഗങ്ങളും സ്വർണഭവൻ ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രശ്നം രൂക്ഷമാകുകയായിരുന്നു. ഇരു വിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തുണ്ട്. എറണാകുളത്തും ആലപ്പുഴയിലും ഭിന്നിപ്പിനെ തുടർന്ന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം ഉണ്ടായതിനു ശേഷം മാത്രമേ സ്വർണഭവൻ തുറന്നു കൊടുക്കുകയുള്ളൂ എന്നാണ് അസിസ്റ്റന്റ്…

    Read More »
  • മാനന്തവാടിയിൽ ചുമട്ടുത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു

    മാനന്തവാടി: നഗരത്തില്‍ ചുമട് എടുക്കുന്ന ജോലി ചെയ്തിരുന്ന യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കല്യാണത്തും പള്ളിക്കല്‍ മഹല്ലില്‍ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനില്‍ താമസിക്കുന്ന എടവെട്ടന്‍ ജാഫര്‍ (42) ആണ് മരിച്ചത്. മാനന്തവാടി നഗരത്തിലെ ചുമട്ടുത്തൊഴിലാളി യൂണിയന്‍ അംഗമായ ജാഫര്‍ രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മദാണ് ജാഫറിന്റെ പിതാവ്. മാതാവ് ആസിയ. ഭാര്യ: നജ്മത്ത്. ഇര്‍ഫാന്‍, റിഫ, റിദ എന്നിവര്‍ മക്കളാണ്. നസീറ, ഹസീന എന്നിവരാണ് സഹോദരങ്ങള്‍.

    Read More »
  • ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ

    തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ ഒന്ന് ശമിച്ചെങ്കിലും പല പ്രദേശങ്ങളിലും സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്‍റെ സ്വാധീന ഫലമായി ഇന്ന് കേരളത്തിലും തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിലും ഇന്ന് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.…

    Read More »
Back to top button
error: