Local
-
രേഖകൾ ഒന്നുമില്ല! എട്ട് വർഷമായിട്ടും ലൈസൻസും ഇല്ല, സ്റ്റോപ്പ് മെമോ നൽകിയിട്ടും പുല്ലുവില; കൽപ്പറ്റയിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എംആര്‍ഐ സ്കാനിംഗ് കേന്ദ്രം ആരോഗ്യവകുപ്പ് സീൽ ചെയ്തു
വയനാട്: കൽപ്പറ്റയിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എംആര്‍ഐ സ്കാനിംഗ് കേന്ദ്രം ആരോഗ്യവകുപ്പ് സീൽ ചെയ്തു. ഡോക്ടർ ഷാജീസ് ഡയഗ്നോസിസ് സെന്ററാണ് അടച്ചുപൂട്ടിയത്. സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും അത് മുഖവിലയ്ക്ക് എടുക്കാതെ സ്ഥാപനം പ്രവർത്തിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആയിരുന്നു നടപടി. പിസിപിഎൻഡിടി ആക്ട് പ്രകാരം ആണ് സ്ഥാപനം അടപ്പിച്ചത്. ജില്ലാവികസന സമിതിക്ക് മുമ്പാകെ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന പരാതി എത്തി. പിന്നാലെ നടത്തിയ പരിശോധനയിൽ പരാതി ശരിയെന്നു തെളിഞ്ഞു. സെപ്റ്റംബർ 27ന് സ്റ്റോപ്പ് മെമ്മോയും നൽകി. ലൈസൻസ് നേടിയ ശേഷം തുറന്നാൽ മതി എന്നായിരുന്നു നിർദേശം. ലൈസന്‍സ് ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നു എന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. എട്ട് വര്‍ഷമായി കൈനാട്ടിയില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. രേഖകളില്ലാതെ എങ്ങിനെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ചോദ്യം. സംസ്ഥാനത്ത് പലയിടത്തും ശാഖകളുള്ള സ്ഥാപനമാണ് ഡോക്ടര്‍ ഷാജീസ് ഡയഗ്നോസിസ് സെന്‍റര്‍.
Read More » -
കോട്ടയം സഹോദയ സിബിഎസ്ഇ കലോൽസവം ആതിഥേയരായ അരവിന്ദയുടെ കുതിപ്പ്; ഭവ്യം സമാപനം ഇന്ന്
പള്ളിക്കത്തോട്: കോട്ടയം സഹോദയ സിബിഎസ്ഇ കലോൽസവം ഭവ്യം – 2023 ൽ കിരീടത്തിനായി സ്കൂളുടെ കുതിപ്പ്. 113 ഇനങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ അരവിന്ദ വിദ്യാമന്ദിരം 721 പോയിന്റോടെ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 604 പോയിന്റ്ടെ കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും 595 പോയിന്റോടെ വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ മൂന്നാം സ്ഥാത്തുമുണ്ട്. പാലാ ചാവറ പബ്ലിക് സ്കൂൾ 587 പോയിന്റോടെയും കളത്തിപ്പടി മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ 577 പോയിന്റോടെ യഥാക്രമം 4, 5 സ്ഥാനങ്ങളിലുണ്ട്. സിബിഎസ്ഇ കലോൽസവം ഇന്നു സമാപിക്കും. സമാപന സമ്മേളനം 28 ന് വൈകിട്ട് 3.30 ന് നടത്തും. ഗവ. ചീഫ് വിപ്പ് ഡോ എൻ. ജയരാജ് സമ്മാനദാനം നിർവഹിക്കും. പ്രശ്സത സംവിധായകൻ ജയരാജ് മുഖ്യാതിഥിയാകും. കാറ്റഗറി ഒന്നിൽ 57 പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ മുന്നിലാണ്. 51 പോയിന്റോടെ ചിന്മയ വിദ്യാലയവും 48 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം തൊട്ടു പിന്നിലുണ്ട്. കാറ്റഗറി രണ്ടിൽ…
Read More » -
‘ചില്ലറയില്ലെങ്കിൽ കടക്ക് പുറത്ത്’; ചില്ലറ നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനെയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി
തൃശൂര്‍: ചില്ലറ നല്‍കാത്തതിന്റെ പേരില്‍ യുവതിയേയും മകളേയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. പൊതു പ്രവര്‍ത്തകനായ ഫൈസല്‍ തിപ്പലശേരിയുടെ ഭാര്യയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകളേയുമാണ് കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 ഓടെയാണ് സംഭവം. മകളെ ഓട്ടുപാറയിലുള്ള ഡോക്ടറെ കാണിക്കാനാണ് ഇവര്‍ എരുമപ്പെട്ടി സെന്ററില്‍നിന്ന് ബസില്‍ കയറിയത്. ഇവരുടെ പക്കല്‍ 500ന്റെ നോട്ടാണ് ഉണ്ടായിരുന്നത്. ഇത് നല്‍കിയപ്പോള്‍ ചില്ലറ വേണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലായെന്ന് പറഞ്ഞപ്പോള്‍ നെല്ലുവായില്‍ ബസ് നിര്‍ത്തി ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവതിയും മകളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി. ചില്ലറ കരുതാത്തതിന് മറ്റു യാത്രക്കാര്‍ കേള്‍ക്കേ കണ്ടക്ടർ യുവതിയേയും അമ്മയേയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു.
Read More » -
ഇടിമിന്നല്‍:എരുമേലിയിൽ ദമ്ബതികളും കുഞ്ഞും അദ്‌ഭുതകരമായി രക്ഷപ്പെട്ടു
എരുമേലി: ഇടിമിന്നലിൽ വീടിനും പറമ്ബിനും വ്യാപകമായി നാശനഷ്‌ടങ്ങള്‍. വീട്ടിലുണ്ടായിരുന്ന ദമ്ബതികളും കുഞ്ഞും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ എരുമേലി ആമക്കുന്ന് ഭാഗത്താണ് സംഭവം.വെള്ളൂര്‍പുരയിടം രാഹുല്‍, ഭാര്യ ആതിര, രണ്ട് വയസുള്ള മകള്‍ എന്നിവര്‍ താമസിക്കുന്ന കൊന്നയില്‍ ഷഹാസിന്‍റെ വീടിനും പറമ്ബിനുമാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വീട്ടിലെ മീറ്റര്‍ ബോര്‍ഡും മോട്ടോറും വൈദ്യുതി ഉപകരണങ്ങളും കത്തി തെറിച്ചു വീണു. വീട്ടില്‍ തയ്യല്‍ ജോലിയിലായിരുന്ന ആതിരയുടെ മടിയിലേക്കാണ് മീറ്റര്‍ ബോര്‍ഡും ഫ്യൂസുകളും തെറിച്ചു വീണത്. ആതിരയും രണ്ട് വയസുള്ള കുഞ്ഞും ഭര്‍ത്താവ് രാഹുലും പരിക്കേല്‍ക്കാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സമീപത്തെ മരത്തിന്‍റെ ചുവട് ഭാഗം തീ പിടിച്ച നിലയിലായിരുന്നു. അടുത്തുള്ള പൊന്തക്കാടുകള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഇടിമിന്നലേറ്റ് പറമ്ബിലെ മണ്ണ് അടര്‍ന്ന് വിണ്ടു മാറി വിള്ളലുമുണ്ടായി. ഒപ്പം കയ്യാലയും തകര്‍ന്നു വീണു.ഇവിടെനിന്നു വീടിന്‍റെ സമീപം വരെ ദ്വാരവും രൂപപ്പെട്ടിട്ടുണ്ട്.
Read More » -
അടൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ഒരാൾ മരിച്ചു
അടൂർ: ഏഴംകുളം പട്ടാഴിമുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പട്ടാഴിമുക്കിൽ സൺഷൈൻ ഫാൻസി സ്റ്റോർസ് നടത്തുന്ന നസിർ(52) ആണ് മരിച്ചത്. പത്തനാപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും നസീറിന്റെ വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ഷീജ
Read More » -
അങ്കമാലിയില്‍ ശക്തമായ കാറ്റും മഴയും; കടയുടെ മേല്‍ക്കൂര തകർന്നുവീണ് നിരവധി കാറുകള്‍ക്ക് നാശനഷ്ടങ്ങൾ
അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും അങ്കമാലിയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര തകർന്നു വീണത്. കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് അങ്കമാലി മാര്‍ക്കറ്റ് റോഡ് താല്‍കാലികമായി അടച്ചു. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും അങ്കമാലി സിവിആര്‍ ട്രെഡ് സെന്റര്‍ കോബ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര വീണത്. കാറില്‍ ആളില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്.
Read More » -
കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 5 പേർക്ക് പരിക്ക്
കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 5 പേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ മുണ്ടക്കയം 31-ാം മൈല്‍ സ്വദേശി ഇലവുങ്കല്‍ ജീസ്, ഓട്ടോറിക്ഷ യാത്രക്കാരായ പാറത്തോട് ഇഞ്ചിയാനി വലക്കാമറ്റം ലാലി, മകള്‍ റിയ, റിയയുടെ മകള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞ്, കാര്‍ ഡ്രൈവര്‍ മുക്കാലി കറ്റുവേലില്‍ സാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റിയയുടെ മകളെ പൊൻകുന്നം ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം തിരികെ വീട്ടില്‍ പോകുംവഴിയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീസ്, ലാലി, റിയ, റിയായുടെ മകള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
കോട്ടയം സഹോദയ സ്കൂൾ കലോത്സവം ഭവ്യം – 2023ന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ തിരി തെളിഞ്ഞു
പള്ളിക്കത്തോട്: സിബിഎസ്ഇ കോട്ടയം സഹോദയ സ്കൂൾ കലോത്സവം ഭവ്യം – 2023ന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ തിരി തെളിഞ്ഞു. പ്രശസ്ത സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ലോകത്ത് തന്നെ ക്രത്രിമമായി പലതും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യഥാർഥ കല കാണാൻ സാധിക്കുന്നത് കലോത്സവ വേദികളിലൂടെയാണെന്ന് ജയരാജ് വാര്യർ പറഞ്ഞു. വിവിധ നടന്മാരുടെ ശബ്ദത്തിൽ പ്രസംഗിച്ചു കലോൽസവ വേദിയെ അദ്ദേഹം വിസ്മയിപ്പിച്ചു. സഹോദയ കോട്ടയം പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. സിറ്റിസൺ ഇന്ത്യ ഫെഡറേഷൻ മാനേജിങ് ട്രസ്റ്റി ടി.കെ.എ. നായർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ആർ.സി. കവിത, സ്റ്റാർ സിംഗർ മൽസരാർഥി ഗോകുൽ ഗോപകുമാർ , പ്രഫ. സി.എൻ. പുരുഷോത്തമൻ, ഭാരതീയ വിദ്യാനികേതൻ വൈസ് പ്രസിസന്റ് എം. എസ്. ലളിതാംബിക, സ്കൂൾ ക്ഷേമ സമിതി പ്രസിഡന്റ് അനീഷ് ആനിക്കാട്, മാതൃസമിതി പ്രസിഡന്റ് ഡോ. പ്രീത.ആർ.പിള്ള, സഹോദയ ട്രഷറർ ഫ്രാങ്ക്ളിൻ മാത്യു എന്നിവർ പ്രസംഗിച്ചു. അരങ്ങ് ഉണർന്നത് സ്വാഗത നൃത്തത്തോടെ…
Read More » -
ഭവന വായ്പ എടുത്തതിൽ കുടിശിക വരുത്തിയതിന്റെ പേരില്‍ വീട്ടമ്മയുടെ വീട് ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം; ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ പൊലീസ്, കേസെടുത്തു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
തിരുവനന്തപുരം: ഭവന വായ്പ എടുത്ത സ്ത്രീയുടെ വീട് കുടിശിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. റൂറൽ എസ്.പി, കാട്ടാക്കട ഡിവൈ.എസ്.പി, തഹസിൽദാർ എന്നിവരോട് നവംബർ ഒൻപതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു. പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണ സമയം കുടിശിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയച്ചു. ഈ വർഷം ജൂൺ 26ന് 100 രൂപ മുദ്രപത്രത്തിൽ 2,00,000 രൂപ നൽകണമെന്ന് പരാതിക്കാരിയോട് എഴുതി വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരിയും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയം ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു. ഈ സംഭവത്തിൽ പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം…
Read More » -
മീന്‍ പിടിക്കാനായി പോയ യുവാവിനെ കായലില്‍ കാണാതായി; ഇന്നും തിരച്ചില്‍ തുടരും
ഹരിപ്പാട്: മീന്‍ പിടിക്കാനായി പോയ യുവാവിനെ കായലില്‍ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത് വീട്ടില്‍ നിന്ന് പോയത്. തിരികെ എത്താന്‍ വൈകിയതിനാല്‍ ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോള്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം ഇദ്ദേഹം പോയ വള്ളം കമഴ്ന്നു കിടക്കുന്നതു കണ്ടു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും വൈകുന്നേരത്തോടെ നിര്‍ത്തി. ഇന്നും തിരച്ചില്‍ തുടരും. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
Read More »